വ്യാഴാഴ്ച 26 നവംബർ 2020 - 3:21:09 am
2020 Nov 25 Wed, 11:58:57 pm
കുർദിസ്ഥാൻ ഖോർ മോർ ഗ്യാസ് പ്ലാന്റിൽ റെക്കോർഡ് ഗ്യാസ് വിതരണം: ഡാന ഗ്യാസ്
2020 Nov 25 Wed, 11:58:27 pm
ഭാവി പരിവർത്തന സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്നതിനായി ‘അസ്പെയർ’ ന് തുടക്കം കുറിച്ച് എടിആർസി
2020 Nov 25 Wed, 10:34:52 pm
ലണ്ടനിലെ ആന്റി സ്മോക്കിംഗ് ഇന്റർനാഷണൽ അലയൻസ് എമിറാത്തി പ്രസിഡന്റിനെ വീണ്ടും തെരഞ്ഞെടുത്തു
2020 Nov 25 Wed, 05:40:39 pm
കോവിഡ്-19 വാക്സിൻ പരീക്ഷണ പങ്കാളികൾക്ക്‌ അബുദാബി പ്രവേശനത്തിന് പി‌സി‌ആർ‌ പരിശോധന ആവശ്യമില്ല

എമിറേറ്റ്സ് ന്യൂസ്

49-ാമത് ദേശീയ ദിനാചരണത്തോട് അനുബന്ധിച്ച് രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി യുഎഇ ദേശീയഗാന പ്രചരണം

അബുദാബി, 2020 നവംബർ 23 (WAM) - 49-ാമത് യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് യുഎഇ ദേശീയഗാനത്തിന്റെ തനതായ പ്രകടനത്തിനായി ശബ്ദമുയർത്തി ഐക്യത്തോടെ ഒന്നുചേരും. ഔദ്യോഗികമായിട്ടുള്ള 49-ാമത് ദേശീയ ദിനാഘോഷത്തിന്റെ സംഘാടക സമിതി, ദേശീയഗാനം സ്വന്തം ശബ്ദത്തിൽ ആലപിച്ച് റെക്കോർഡുചെയ്യാൻ ക്ഷണിച്ചുകൊണ്ട് ആളുകളെ ഒരുമിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. 'നമ്മുടെ രാജ്യം നീണാൽ വാഴട്ടെ' എന്നർത്ഥം വരുന്ന, യുഎഇയുടെ ദേശീയഗാനത്തിന്റെ ആദ്യ രണ്ട് അറബി വാക്കുകളായ "ഈഷി ബിലാഡി" - എന്നാണ് പ്രചാരണപ്രവർത്തനങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്. ആഘോഷ പരിപാടികൾക്കായുള്ള ഔദ്യോഗിക വെബ്‌സൈറ്റിൽ (uaenationalday.ae) ഒരു പ്രത്യേക പേജ് തുടങ്ങിയിട്ടുണ്ട്, കൂടാതെ റെക്കോർഡിംഗ് എങ്ങനെ ചെയ്യാമെന്നുള്ള നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിനാചരണ ആഘോഷപരിപാടികൾക്കായുള്ള ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളായ ട്വിറ്റർ (@OfficialUAEND), ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെയും ജനങ്ങൾക്ക് റെക്കോർഡിംഗുകൾ സമർപ്പിക്കാൻ കഴിയും. എല്ലാ...

സ്റ്റാറ്റിസ്റ്റിക്സ് സെന്റർ-അബുദാബി 2020 ലേബർ ഫോഴ്‌സ് സർവേ ആരംഭിച്ചു

അബു ദാബി, 23 നവംബർ 2020 (WAM) - സ്റ്റാറ്റിസ്റ്റിക്സ് സെന്റർ - അബുദാബി, എസ്‌സി‌എഡി, "തൊഴിലിൻറെ ഭാവി നിങ്ങളിൽ ആരംഭിക്കുന്നു" എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് അബുദാബി എമിറേറ്റിൽ ലേബർ ഫോഴ്‌സ് സർവേ ഫീൽഡ് വർക്ക് ആരംഭിച്ചു. തൊഴിൽ വിപണിയിലെ ദേശീയ, ദേശീയേതര തൊഴിലാളികൾക്ക് പിന്തുണയേകുന്ന പ്രോഗ്രാമുകൾ വികസിപ്പിക്കുന്നതിന് സമഗ്രവും കൃത്യവുമായ ഡാറ്റ നൽകാനുള്ള അബുദാബിയുടെ സ്ഥിതിവിവരക്കണക്ക് പദ്ധതിയുടെ ഭാഗമായിട്ടാണ് ദേശീയ തലത്തിലുള്ള ഈ സംരംഭം. കോവിഡ് 19 മഹാമാരി മൂലമുള്ള അസാധാരണമായ സാഹചര്യങ്ങൾ കാരണം, ആദ്യമായി, എനുമെറേറ്റർമാർ ടെലിഫോൺ വഴി പ്രതികരിക്കുന്നവരിൽ നിന്ന് ഡാറ്റ ശേഖരിക്കും. അബുദാബി എമിറേറ്റിലെ ജോലികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ലേബർ ഫോഴ്‌സ് സർവേയുടെ ഫലം നിർണായകമാണെന്ന് എസ്‌സി‌എഡി ആക്ടിംഗ് ഡയറക്ടർ ജനറൽ അബ്ദുല്ല അഹമ്മദ് അൽ സുവൈദി പറഞ്ഞു. നിലവിലുള്ള ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ,...

ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റ് മാനേജ്മെന്റ് സർട്ടിഫിക്കേഷൻ പ്രോഗ്രാം ബിരുദദാന ആഘോഷവുമായി നവാ

അബു ദാബി, 23 നവംബർ 2020 (WAM) - എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ, ഇഎൻഇസി, കൊറിയ ഇലക്ട്രിക് പവർ കോർപ്പറേഷൻ, കെപ്കോ എന്നിവയുടെ സംയുക്ത സംരംഭമായ ന്യൂക്ലിയർ ഓപ്പറേഷൻസ് ആന്റ് മെയിന്റനൻസ് സബ്സിഡിയറിയായ നവാ എനർജി കമ്പനി, നവാ, ബറാക ന്യൂക്ലിയർ എനർജി പ്ലാന്റ് മാനേജ്മെന്റ് സർട്ടിഫിക്കേഷൻ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ യുഎഇയുടെ ദേശീയ നേതാക്കളുടെ ആദ്യ ബിരുദദാനം ആഘോഷിച്ചു. യുഎഇ സമാധാന ആണവോർജ്ജ പദ്ധതിയുടെ മൂലക്കല്ലായ ബറാക ന്യൂക്ലിയർ എനർജി പ്ലാന്റിൽ ഉപയോഗിക്കപ്പെടുന്ന നിർദ്ദിഷ്ട സാങ്കേതികവിദ്യ കൈകാര്യം ചെയ്യാൻ യുഎഇ ദേശീയ നേതാക്കൾക്ക് പ്രാവീണ്യം നൽകുന്നതിന് വേണ്ടിയാണ് നവാ പ്രോഗ്രാം രൂപകൽപ്പന ചെയ്തിട്ടുള്ളത്. കോവിഡ്-19 മഹാമാരി കാലത്ത് ഇഎൻഇസി യുടെ ഭാഗമായി വെർച്വൽ രീതിയിൽ പ്രോഗ്രാം തുടരുന്നതിനും സബ്‌സിഡിയറികളുടെ വിദൂര പ്രവർത്തന ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും മുൻപ് 2020...

ഏറ്റവും പുതിയത്

അൽ ജലീല ഫൗണ്ടേഷന് AED700,000 സംഭാവന നൽകി യുഎഇ മെഡിക്കൽ ഗവേഷണത്തെ ദുബായ് ചേംബർ പിന്തുണയ്ക്കുന്നു

ദുബായ്, 2020 നവംബർ 23 (WAM) - യുഎഇയിൽ മെഡിക്കൽ ഗവേഷണത്തിന് ധനസഹായം നൽകുന്ന അൽ ജലീല ഫൌണ്ടേഷന് സ്വകാര്യ മേഖലയെ പ്രതിനിധീകരിച്ച് ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി AED750,000 സംഭാവന പ്രഖ്യാപിച്ചു. COVID-19, ക്യാൻസർ, ഹൃദയ രോഗങ്ങൾ, പ്രമേഹം, അമിതവണ്ണം, മാനസികാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട മെഡിക്കൽ ഗവേഷണത്തിനായി അനുവദിച്ച സംഭാവന, ഒരു നവീകരണ ആവാസവ്യവസ്ഥയെ വളർത്തിയെടുക്കാനുള്ള ദുബായ് ചേംബറിന്റെ ശ്രമങ്ങൾക്ക് അനുസൃതമാണ്. കൂടാതെ മെഡിക്കൽ സയൻസിന്റെ പുരോഗതി രാജ്യത്തിന്റെ ഭാവി സാമ്പത്തിക സാമൂഹിക പുരോഗതിയെ നയിക്കുന്ന ഒരു പ്രധാന മേഖലയായി പ്രതീക്ഷിക്കുന്നു കോവിഡ് സൃഷ്ടിച്ച അഭൂതപൂർവമായ വെല്ലുവിളികളോട് ആഗോള സമൂഹം പ്രതികരിക്കുന്ന ഒരു സമയത്ത് നിക്ഷേപത്തിന്റെ കാന്തമായി മാറിയ ഈ മേഖല മെഡിക്കൽ ഗവേഷണത്തിനും ശാസ്ത്രത്തിനും യുഎഇ നൽകുന്ന പ്രാധാന്യത്തെ അടിവരയിടുന്നുവെന്ന് ദുബായ് ചേംബർ പ്രസിഡന്റും...

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയ്ക്കെതിരായ പോരാട്ടം സംബന്ധിച്ച് യുഎഇയും യുകെയും വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

അബുദാബി, 23 നവംബർ, 2020 (WAM) - യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യു‌എഇ, യുണൈറ്റഡ് കിംഗ്ഡം, യുകെ, എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ കള്ളപ്പണം വെളുപ്പിക്കൽ ചെറുക്കുക / തീവ്രവാദ ധനസഹായം തടയുക, എ‌എം‌എൽ / സി‌എഫ്‌ടി എന്നിവ സംബന്ധിച്ച ഒരു സംയുക്ത വർക്ക് ഷോപ്പിൽ പങ്കെടുത്തു. അതിർത്തി കടന്നുള്ള സഹകരണത്തിലൂടെയും പൊതു-സ്വകാര്യമേഖല ഏകോപനത്തിലൂടെയും സാമ്പത്തിക കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനുള്ള ഉഭയകക്ഷി ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് ഫലത്തിൽ ശില്പശാല ലക്ഷ്യമിട്ടത്. യുഎഇയിൽ പങ്കെടുത്ത ആന്റി-മണി ലോണ്ടറിങ്ങ് ആൻഡ് കൌണ്ടറിങ്ങ് ഫിനാൻസിങ്ങ് ഓഫ് ടെററിസത്തിന്റെ എക്സിക്യുട്ടീവ് ഓഫീസ്, മറ്റ് എമിറേറ്റ്, ഫെഡറൽ തലത്തിലുള്ള നിയമ നിർവ്വഹണ സമിതികൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. യുകെ ഭാഗത്ത് ഹെർ മജസ്റ്റിസ് റവന്യൂ, കസ്റ്റംസ്, ഹെർ മജസ്റ്റിസ് ട്രഷറി, ഹോം ഓഫീസ്, നാഷണൽ ഇക്കണോമിക് ക്രൈം സെന്റർ, യുകെ സെൻട്രൽ...

അടുത്ത അമ്പത് വർഷം രൂപകൽപ്പന സംബന്ധിച്ച് വിദൂര ചർച്ചാ സെഷനുകളുമായി യുഎഇ ഗവൺമെന്റ് ലീഡേഴ്സ് പ്രോഗ്രാം

ദുബായ്, 23 നവംബർ 2020 (WAM) - അടുത്ത അമ്പത് വർഷം രൂപകൽപ്പന ചെയ്യുന്നതിനെക്കുറിച്ച് യുഎഇ ഗവൺമെന്റ് ലീഡേഴ്സ് പ്രോഗ്രാം വിദൂര സംവേദനാത്മക ചർച്ചാ സെഷനുകൾ ആരംഭിച്ചു. ഈ പദ്ധതിയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തുന്നതിനായി ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ സംഘടിപ്പിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് ലീഡേഴ്സ് പ്രോഗ്രാമുകളിലെ ബിരുദധാരികളായ അഞ്ഞൂറിലധികം സർക്കാർ ഉദ്യോഗസ്ഥരും എമിറാത്തി യുവാക്കളും മറ്റ് കമ്മ്യൂണിറ്റി അംഗങ്ങളും 20 സംവേദനാത്മക സെഷനുകളിൽ പങ്കെടുക്കുന്നു, ഇതിലൂടെ 400 ആശയങ്ങൾ രൂപപ്പെടുത്തുന്നതും വെല്ലുവിളികൾക്ക് പരിഹാരങ്ങൾ കാണുന്നതും അനുബന്ധ നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നതും ലക്ഷ്യമിടുന്നു. "ഗവൺമെന്റിന്റെ പുതിയ മാതൃകകൾ" എന്ന തലക്കെട്ടോടു കൂടിയ ഒരു ചർച്ചയോടെയാണ് സെഷനുകൾ ആരംഭിച്ചത്. ഇതിൽ ഗവണ്മെൻറ് ഡെവെലപ്പ്‌മെൻറ് സഹ മന്ത്രിയും...

ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ റിപ്പോർട്ടിലെ 'ഫ്യൂച്ചർ സിറ്റീസ്' ഫീച്ചറിലെ മുഖ്യ പ്രവണതകളും വെല്ലുവിളികളും

ദുബായ്, 23 നവംബർ, 2020 (WAM) - ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ, ഡിഎഫ്എഫ്, ദുബായ് ഫ്യൂച്ചർ കൗൺസിൽ ഓൺ ഫ്യൂച്ചർ സിറ്റീസുമായി സഹകരിച്ച് "ദ ഫ്യൂച്ചർ ഓഫ് സിറ്റീസ്" റിപ്പോർട്ട് പുറത്തിറക്കി. മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും മൂന്നിൽ രണ്ട് ആളുകളും നിലവിൽ നഗരങ്ങളിൽ താമസിക്കുന്നുണ്ടെന്നും 2040 ഓടെ ഈ പ്രദേശത്തെ നഗര ജനസംഖ്യ ഇരട്ടിയാകുമെന്നും നഗര സാന്ദ്രത എന്നത് കൂടുതൽ പ്രാധാന്യമുള്ള വിഷയമായി മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു. നഗര ജീവിതത്തിൽ ഗാർഹിക, വാണിജ്യ, സാമൂഹിക രംഗത്ത് കോവിഡ്-19 മഹാമാരി മൂലമുണ്ടായ പ്രധാനപ്പെട്ട പ്രത്യാഘാതങ്ങൾ ഈ പരമ്പര ഉയർത്തിക്കാട്ടുന്നു. "ദുബായ് ഫ്യൂച്ചർ കൗൺസിൽ ഓൺ ഫ്യൂച്ചർ സിറ്റീസിൽ, ഞങ്ങളുടെ നേതൃത്വത്തിന്റെ ബുദ്ധിപരമായ കാഴ്ചപ്പാട് ഞങ്ങൾ നടപ്പിലാക്കുന്നു, വരാനിരിക്കുന്ന തലമുറകൾക്കായി മികച്ച നഗരങ്ങൾ നിർമ്മിക്കുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കുകയും സൃഷ്ടിപരമായ ആശയങ്ങൾ ഉപയോഗിച്ച്...

ബൾഗേറിയൻ ന്യൂസ് ഏജൻസി,BTAയുടെ ഡയറക്ടർ ജനറലിന്റെ വിയോഗത്തിൽ വാം അനുശോചിച്ചു

അബുദാബി, 2020 നവംബർ 17 (WAM) - ബൾഗേറിയൻ വാർത്താ ഏജൻസി, BTAയുടെ ഡയറക്ടർ ജനറൽ മാക്സിം മിഞ്‌ചേവിന്റെ നിര്യാണത്തിൽ എമിറേറ്റ്സ് ന്യൂസ് ഏജൻസി, വാം അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടയാളുടെ കുടുംബത്തെയും സഹപ്രവർത്തകരെയും WAM ആത്മാർത്ഥമായ അനുശോചനം അറിയിച്ചു. 2019 ൽ ഇരുകക്ഷികളും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചുകൊണ്ട് തുടങ്ങിയ പങ്കാളിത്തം വാമും ബിടിഎയും അടുത്ത കാലത്ത് കൂടുതൽ ശക്തമായി തുടർന്നുവരികയായിരുന്നു. 2003 ൽ ബിടിഎയുടെ ഡയറക്ടർ ജനറലായി നിയമിക്കപ്പെടുന്നതിനുമുമ്പ് മാക്സിം മിൻ‌ചേവ് ബൾഗേറിയൻ നാഷണൽ റേഡിയോയിലും റേഡിയോ ഫ്രീ യൂറോപ്പിലും റേഡിയോ ജേണലിസ്റ്റായി പ്രവർത്തിച്ചു. ന്യൂസ് ഏജൻസീസ് വേൾഡ് കോൺഗ്രസിന്റെ സെക്രട്ടറി ജനറലായും 2016 ൽ അസോസിയേഷൻ ഓഫ് ബാൽക്കൻ ന്യൂസ് ഏജൻസീസിന്റെ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. WAM/Ambily http://wam.ae/en/details/1395302887202
ആരോഗ്യസംരക്ഷണത്തിൽ AIയും നൂതനത്വവും പ്രോത്സാഹിപ്പിക്കാൻ HCFL സഖ്യത്തിനായി MoHAP
നൗറ അൽ കാബിയുടെ അധ്യക്ഷതയിൽ ജിസിസി സാംസ്കാരിക മന്ത്രിമാരുടെ 24-ാമത് യോഗം
യുഎഇ-ഒമാന്‍ ഉഭയകക്ഷി വ്യാപാരം 2019 ൽ AED 48 ബില്യണിലെത്തി: MoF
കൂടുതൽ A380 വിന്യസിച്ച് യുകെയിലേക്കും റഷ്യയിലേക്കുമുള്ള സേവനങ്ങൾ വർദ്ധിപ്പിക്കാൻ എമിറേറ്റ്സ്
എക്സ്പോ 2020 ദുബായിലെ യുഎസ് പവലിയന്റെ നിർമ്മാണം പൂർത്തിയായി
പ്യുവര്‍ ബ്രീഡ് അറേബ്യൻ കുതിരകള്‍ക്ക് ഇത് സുവര്‍ണ്ണ കാലഘട്ടം: IFAHR ചെയർമാൻ

ലോക വാർത്ത

അഭൂതപൂർവമായ സാഹചര്യത്തിലാണ് ജി 20 ഉച്ചകോടി ചേരുന്നതെന്ന് മറിയം അൽമഹേരി

അബുദാബി, 2020 നവംബർ 23 (WAM) - യുഎഇയുടെ സഹോദര അയൽരാജ്യമായ സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഈ വർഷത്തെ ജി 20 ഉച്ചകോടി അഭൂതപൂർവമായ സാഹചര്യത്തിലാണ് നടക്കുന്നതെന്നും, കോവിഡ് -19 പാൻഡെമിക് രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുകയും ശക്തമായ അന്താരാഷ്ട്ര സഹകരണം സ്വീകരിക്കുകയും ചെയ്യുക എന്ന ആവശ്യകതയ്ക്ക് പുതിയ ഊന്നൽ നൽകുന്നതാണിതെന്നും ഭക്ഷ്യസുരക്ഷാ സഹമന്ത്രി മറിയം ഹരേബ് അൽഹൈരി പറഞ്ഞു. "അപ്രതീക്ഷിതമായി കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് അർത്ഥമാക്കുന്നത് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ, എസ്ഡിജികൾ, പ്രത്യേകിച്ചും എസ്ഡിജി 2 - 'സീറോ ഹംഗർ' - 2030 ഓടെ പുന:ക്രമീകരിക്കേണ്ട ഒരു ലക്ഷ്യമാണ്. അതിന്റെ ഫലമായി ഭക്ഷ്യസുരക്ഷ എന്നത് മറ്റ് എന്നത്തേക്കാലും അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കേണ്ടതായ ഒരു മേഖലയാണ്. പ്രത്യേകിച്ചും ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത് 2030 ലെ മുഴുവൻ അജണ്ടയും നിറവേറ്റുന്നതിന്...

ബോഡോർ അൽ ഖാസിമി ഇന്റർനാഷണൽ പബ്ലിഷേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി നിയമിതയാകുന്ന ആദ്യത്തെ അറബ് വനിത

ഷാർജ, നവംബർ 23, 2020 (WAM) - 1896 ൽ സ്ഥാപനം ആരംഭിച്ചതിനുശേഷം ഇന്റർനാഷണൽ പബ്ലിഷേഴ്‌സ് അസോസിയേഷൻ (ഐപി‌എ) പ്രസിഡന്റായി അറബ് ലോകത്തുനിന്ന് നിയമിതയാകുന്ന ആദ്യ വനിതയാകുകയാണ് ഷെയ്ഖ ബോദോർ ബിന്ത് സുൽത്താൻ അൽ ഖാസിമി മാറി. സൂം പ്ലാറ്റ്ഫോം വഴി ഫലത്തിൽ നടന്ന ഐപി‌എ ജനറൽ അസംബ്ലി കോൺഗ്രസിൽ (ജി‌എസി) ആണ് ഇന്നലെ ഈ തീരുമാനം ഉണ്ടായത്. ഐപിഎ പ്രസിഡന്റ്, ഷേയ്ഖാ ബൊദോർ, വൈസ് പ്രസിഡന്റായും 2004-8 മുതൽ പ്രസിഡന്റായും പ്രവർത്തിച്ച അർജന്റീനയുടെ അന മരിയ ചബനെല്ലസിനു ശേഷം ഈ സ്ഥാനത്തേക്ക് ആഗോളതലത്തിൽ രണ്ടാമതായെത്തുന്ന സ്ത്രീയായി മാറുന്നു. 2021 ജനുവരിയിൽ അവർ ഔദ്യോഗികമായി ചുമതലയേൽക്കും. കഴിഞ്ഞ രണ്ട് വർഷമായി, 2018 ലെ ഐപി‌എ പൊതുസഭയിൽ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഐ‌പി‌എ വൈസ് പ്രസിഡന്റായി ഷെയ്ക ബോദൂർ അൽ കാസിമി സേവനമനുഷ്ഠിക്കുന്നു....

പ്രാദേശിക സംസ്കാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇലക്ട്രോണിക് ഗെയിമുകൾ വികസിപ്പിക്കാൻ സൗദി-എമിറാത്തി പങ്കാളിത്തം

ദുബായ്, 2020 നവംബർ 23 (WAM) - വളർന്നുവരുന്ന ഗെയിംസ് വ്യവസായത്തിൽ കൂടുതൽ നിക്ഷേപം ഉത്തേജിപ്പിക്കുന്നതിന് ഒരു മാതൃക സ്ഥാപിക്കാൻ സഹായിക്കുന്ന സുപ്രധാനമായ ഒരു വികസനത്തിൽ, യുഎഇ ആസ്ഥാനമായുള്ള സൗദി സംരംഭമായ ബോസ് ബണ്ണി ഗെയിംസ് ഫ്രീജ് എന്ന ജനപ്രിയ സീരീസിൽ തുടങ്ങി ലാംതാരയുടെ സൃഷ്ടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇലക്ട്രോണിക് ഗെയിമുകൾ വികസിപ്പിക്കുന്നതിനും പബ്ലിഷ് ചെയ്യുന്നതിനുമായി പ്രശസ്ത എമിറാത്തി പ്രൊഡക്ഷൻ സ്റ്റുഡിയോ ലാംതാരയുമായി കരാർ ഒപ്പിട്ടു. കാബിനറ്റ് അംഗവും സാംസ്കാരിക യുവജന മന്ത്രിയുമായ നൂറ ബിന്ത് മുഹമ്മദ് അൽ കാബി, സൗദി അറേബ്യയിലെ യുഎഇ അംബാസഡർ ഷെയ്ഖ് ഷഖ്‌ബൌട്ട് ബിൻ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടന്നത്. ഈ അതുല്യ ഉഭയകക്ഷി പങ്കാളിത്തം സൗദി-യുഎഇ സാമ്പത്തിക സഹകരണത്തെ ശക്തിപ്പെടുത്തുകയും ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ, പ്രത്യേകിച്ച് ഡിജിറ്റൽ ഗെയിമുകളിൽ ഗൾഫ് മേഖലയുടെ...

അബുദാബിയിലെ പുതിയ എണ്ണ കണ്ടെത്തൽ യുഎഇയുടെ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുമെന്നും ഊർജ്ജ വിതരണ സ്ഥാനം ഉറപ്പിക്കുമെന്നും സുഹൈൽ അൽ മസ്രൂയി

ദുബായ്, 2020 നവംബർ 23 (WAM) - അബുദാബി എമിറേറ്റിലെ ഏറ്റവും പുതിയ എണ്ണ കണ്ടെത്തൽ യുഎഇ യുടെ സാമ്പത്തിക വളർച്ചയെ സഹായിക്കുമെന്നും വിശ്വസനീയമായ ഊർജ്ജ വിതരണക്കാർ എന്ന നിലയിൽ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും ഊർജ്ജ, അടിസ്ഥാന സൗകര്യ കാര്യ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്രൂയി പറഞ്ഞു. തീരദേശത്ത് കണ്ടെത്തിയ പാരമ്പര്യേതര എണ്ണ സ്രോതസ്സുകൾ ഏകദേശം 22 ബില്യൺ സ്റ്റോക്ക് ടാങ്ക് ബാരലുകൾ, എസ്‌ടിബി, വരുമെന്നും ഇതോടെ അബുദാബി എമിറേറ്റിലെ പരമ്പരാഗത എണ്ണ ശേഖരത്തിൽ 2 ബില്യൺ എസ്‌ടിബിയുടെ വർദ്ധനവ് കണക്കാക്കുന്നതായും സുപ്രീം പെട്രോളിയം കൗൺസിൽ, എസ്‌പി‌സി, ഞായറാഴ്ച നടത്തിയ പ്രഖ്യാപനത്തിൽ വ്യക്തമാക്കി. അടുത്ത അമ്പത് വർഷത്തേക്കുള്ള യുഎഇയുടെ പദ്ധതികളെയും അതിന്റെ സമഗ്രവികസനത്തെയും ഈ കണ്ടെത്തലുകൾ സഹായിക്കുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. "ലോകം മുഴുവൻ സാക്ഷ്യം വഹിച്ച...

വാണിജ്യ കമ്പനികൾക്ക് പൂർണ വിദേശ ഉടമസ്ഥാവകാശം യുഎഇ അനുവദിക്കുന്നു

അബുദാബി, നവംബർ 23, 2020 (WAM) - അനുകൂലമായ നിയമനിർമ്മാണ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും സമ്പദ്‌വ്യവസ്ഥ എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കുമായി തുറന്നുകൊടുക്കുന്നതിനും സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വാണിജ്യ കമ്പനികളുടെ വിദേശ ഉടമസ്ഥാവകാശ നിയമങ്ങൾ മാറ്റുന്നതിനുള്ള ഒരു ഉത്തരവ് പുറപ്പെടുവിച്ചു. വാണിജ്യ കമ്പനികളെക്കുറിച്ച് 2015 ലെ യു‌എഇ ഫെഡറൽ ലോ നമ്പർ. 2 ന് സുപ്രധാന ഭേദഗതികൾ അവതരിപ്പിക്കുന്ന ഉത്തരവ്, വാണിജ്യ കമ്പനികൾക്ക് ഒരു പ്രധാന എമിറാത്തി ഷെയർഹോൾഡർ അല്ലെങ്കിൽ ഏജന്റ് ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത റദ്ദാക്കുകയും, ഓൺഷോർ കമ്പനികൾക്ക് മുഴുവൻ വിദേശ ഉടമസ്ഥാവകാശവും നൽകുകയും ചെയ്യുന്നു. പുതിയ ഭേദഗതികൾ‌ പ്രകാരം, എല്ലാ ദേശീയതകളിലെയും എമിറേറ്റുകൾ‌ അല്ലാത്തവർ‌ക്ക് ബിസിനസുകൾ‌ ഇപ്പോൾ‌ പൂർ‌ണ്ണമായി സ്ഥാപിക്കാൻ‌ കഴിയും. കമ്പനികൾക്ക്‌ അതിന്റെ ആർട്ടിക്കിളുകൾ‌ പ്രാബല്യത്തിൽ‌...

അബുദാബി എമിറേറ്റിൽ 22 ബില്യൺ ബാരൽ പാരമ്പര്യേതരവും ഖനനം ചെയ്തെടുക്കാവുന്നതുമായ പുതിയ ക്രൂഡ് ഓയിൽ നിക്ഷേപം കണ്ടെത്തിയതായി സുപ്രീം പെട്രോളിയം കൗൺസിൽ പ്രഖ്യാപിച്ചു

അബുദാബി, നവംബർ 22, 2020 (WAM) - ഏകദേശം 22 ബില്യൺ സ്റ്റോക്ക് ടാങ്ക് ബാരലുകൾ (STB) കണക്കാക്കുന്ന പാരമ്പര്യേതരവും ഖനനം ചെയ്തെടുക്കാവുന്നതുമായ എണ്ണവിഭവങ്ങൾ ഓൺ‌ഷോറിൽ സ്ഥിതിചെയ്യുന്നതായി കണ്ടെത്തിയതായും അബുദാബി എമിറേറ്റിലെ പരമ്പരാഗത കരുതൽ ശേഖരത്തിൽ 2 ബില്ല്യൺ STBയുടെ വർദ്ധനവ് വന്നതായും സുപ്രീം പെട്രോളിയം കൌൺസിൽ, SPC പ്രഖ്യാപിച്ചു. അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും എസ്പിസി വൈസ് ചെയർമാനുമായ ഹിസ് ഹൈനസ് ഷേയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എസ്പിസി യോഗത്തെ തുടർന്നാണ് പ്രഖ്യാപനം. സ്മാർട്ട് വളർച്ച സാധ്യമാക്കുന്നതിനായി 2021-2025 ലെ ADNOC ന്റെ 448 ബില്യൺ ദിർഹം (122 ബില്യൺ ഡോളർ) മതിക്കുന്ന മൂലധന ചെലവ് (CAPEX) പദ്ധതിക്ക് യോഗത്തിൽ SPC അംഗീകാരം നൽകി. ഈ പദ്ധതിയുടെ ഭാഗമായി,...

യു‌എഇ, ഇന്തോനേഷ്യ AEO ആക്ഷൻ പ്ലാനിൽ ഒപ്പുവച്ചു

അബുദാബി, 22 നവംബർ, 2020 (WAM) - ടെലികോൺഫറൻസിലൂടെ, യുണൈറ്റഡ് അറബ് എമിറേറ്റ്സും റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യയും ഇരു രാജ്യങ്ങളുടെയും വ്യാപാരം സുഗമവും ഫലപ്രദവും ആക്കുന്നതിനുള്ള നടപടിയായി അതോറൈസ്ഡ് എക്കണോമിക് ഓപ്പറേറ്റർ പ്രോഗ്രാം, AEO- യിൽ പരസ്പര അംഗീകാരത്തിനുള്ള ഒരു പദ്ധതിയിൽ ഒപ്പുവച്ചു. 2019 ജൂലൈ 24 ന് ഇരു രാജ്യങ്ങളും നടപ്പിലാക്കിയ കസ്റ്റംസ് കാര്യങ്ങളിലെ സഹകരണവും സഹായവും സംബന്ധിച്ച കരാറിനു കീഴിലാണ് ഈ പ്രോഗ്രാം നടപ്പാക്കുക. യു‌എഇ ഭാഗത്ത്, ഫെഡറൽ കസ്റ്റംസ് അതോറിറ്റി, എഫ്‌സി‌എയുടെ ഇന്റർനാഷണൽ റിലേഷൻസ് ഡയറക്ടർ സൌദ് സേലം അൽ അക്രൂബി, ഇന്തോനേഷ്യൻ ഭാഗത്ത് ഇന്തോനേഷ്യൻ കസ്റ്റംസ്, ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്സ് വകുപ്പ് ഡയറക്ടർ ആർ.സേയ്ഫ് ഹിദായത്ത് എന്നിവർ ചേർന്ന് ആക്ഷൻ പ്ലാൻ ഒപ്പുവച്ചു. ദക്ഷിണ കൊറിയ, കെഎസ്എ, ചൈന, ഇന്ത്യ എന്നിവയുമായി എഇഒ...