2023 Mar 20 Mon, 12:54:00 pm
അബുദാബി, 2023 മാർച്ച് 20 (WAM) --അബുദാബിയിലെ എല്ലാ പൊതു ജലഗതാഗത റൂട്ടുകളിലും യാത്രക്കാർക്ക് സേവനം നൽകുന്നതിന് മുനിസിപ്പാലിറ്റീ ഗതാഗത വകുപ്പിന്റെയും, എഡി പോർട്ട് ഗ്രൂപ്പിന്റെയും സഹകരണത്തോടെ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കയാണ് അബുദാബി മാരിടൈം അതോറിറ്റി.ടിക്കറ്റ് റിസർവേഷനും ഓൺലൈൻ പേയ്‌മെന്റ് ഓപ്ഷനുകളും പിന്തുണയ്ക്കുന്ന പ്ലാറ്റഫോമിൽ തത്സമയ ബുക്കിംഗ് അറിയിപ്പുകളും ലഭ്യമാവും. ഉപഭോക്താക്കൾക്ക് ഒരു അതിഥി-ഉപയോക്താവായി പ്ലാറ്റ്‌ഫോം ഉപയോഗിക്കാം അല്ലെങ്കിൽ ഒരു ഇമെയിൽ ഐഡി രജിസ്ട്രേഷൻ വഴിയോ അവരുടെ യുഎഇ പാസ്, ഫേസ്ബുക്ക് അല്ലെങ്കിൽ ഗൂഗിൾ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് പ്ലാറ്റ്‌ഫോമിലേക്ക് ലോഗിൻ ചെയ്യാൻ കഴിയും. ടെർമിനലിൽ നേരിട്ട് ഇടപാടുകൾ നടത്താതെ തന്നെ യാത്രക്കാർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് വേഗത്തിലും എളുപ്പത്തിലും ബുക്കിംഗ് ലഭ്യമാക്കുന്നതാണ് ഈ പുതിയ സംവിധാനം.WAM/അമൃത രാധാകൃഷ്ണൻ