ശനിയാഴ്ച 31 ഒക്ടോബർ 2020 - 3:25:22 am
GCC
2020 Oct 29 Thu, 01:33:29 pm

ജിദ്ദയിലെ ഫ്രഞ്ച് കോൺസുലേറ്റിൽ നടന്ന ആക്രമണത്തെ യുഎഇ അപലപിച്ചു

അബുദാബി, 2020 ഒക്ടോബർ 29 (വാം) - ജിദ്ദയിലെ ഫ്രഞ്ച് കോൺസുലേറ്റിൽ വ്യാഴാഴ്ച നടന്ന ആക്രമണത്തെ യുഎഇ അപലപിച്ചു. ഇതിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. ഈ അട്ടിമറി നടപടികളെ യുഎഇ ശക്തമായി അപലപിക്കുന്നതായും മതപരവും മാനുഷികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ശാശ്വതമായി നിരസിക്കുന്നതായും യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. പരിക്കേറ്റവർക്ക് വേഗത്തിലുള്ള സുഖപ്രാപ്തി മന്ത്രാലയം ആശംസിച്ചു. WAM/Ambily http://wam.ae/en/details/1395302881870