2021 Apr 13 Tue, 11:25:25 pm
ദുബായ്, ഏപ്രില്‍ 13, 2021 (WAM) - മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ് (MBRCH) ചൊവ്വാഴ്ച വിശുദ്ധ റമദാന് മാസത്തില്‍ മിഡില്‍ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ 20 രാജ്യങ്ങളിലെ സഹായം ആവശ്യമുള്ളവർക്കും കുടുംബങ്ങള്‍ക്കും ഭക്ഷണ പാഴ്സലുകള്‍ നല്കുന്ന '100 ദശലക്ഷം ഭക്ഷണപ്പൊതി' ക്യാമ്പെയിനിന് 20 മില്യണ്‍ ഡോളര്‍ സംഭാവന പ്രഖ്യാപിച്ചു.
വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഏപ്രില്‍ 11 ന് ക്യാമ്പെയിന് തുടക്കം കുറിച്ചു.
പട്ടിണി അവസാനിപ്പിക്കുക, ഭക്ഷ്യസുരക്ഷ നേടുക, പോഷകാഹാരം വര്‍ദ്ധിപ്പിക്കുക, ലോകമെമ്പാടുമുള്ള സുസ്ഥിര കൃഷിയെ പ്രോത്സാഹിപ്പിക്കുക തുടങ്ങി യുഎന്നിന്റെ സുസ്ഥിരതാ വികസന ലക്ഷ്യങ്ങളുടെ (SDG) രണ്ടാമത്തെ ലക്ഷ്യത്തിന് അനുസൃതമായി, പട്ടിണിയും പോഷകാഹാരക്കുറവും നേരിടാന്‍ സംഭാവന ചെയ്യുന്നതിനുള്ള കാമ്പയിന്റെ ശ്രമങ്ങള്‍ക്ക്...