ബുധനാഴ്ച 20 ജനുവരി 2021 - 4:38:13 am
സ്പോർട്സ്
2021 Jan 16 Sat, 11:39:26 pm

15-ാമത് യുഎഇ വാരിയേഴ്സ് എഡിഷനിൽ മൈക്കലിനെ മച്ചാഡോ പരാജയപ്പെടുത്തി

അബുദാബി, ജനുവരി 16, 2021 (WAM) – അഭിമാനകരമായ വിജയങ്ങളുടെ റെക്കോർഡുള്ള ലൈറ്റ്‍വെയ്റ്റ് ചാമ്പ്യൻ ബ്രസീൽ താരം ബ്രൂണോ മച്ചാഡോ, യുഎഇ വാരിയേഴ്സിന്റെ 15-ാം പതിപ്പിലും തന്റെ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്നലെ വൈകുന്നേരം അബുദാബിയിലെ സായിദ് സ്പോർട്സ് സിറ്റിയിലെ ജിയു-ജിറ്റ്സു അരീനയിൽ നടന്ന മത്സരത്തിലാണ് മിന്നുന്ന പ്രകടനം കാഴ്ച വെച്ചത്. 34-ഫൈറ്റ് വീരനായ "റാഗ്നർ" ലെബൗട്ടിനെതിരെ മികച്ച വിജയം നേടാൻ മച്ചാഡോയ്ക്ക് കഴിഞ്ഞു. വിജയങ്ങളുടെ എണ്ണം 15 ആയി ഉയർത്താനും ലൈറ്റ്‍വെയ്റ്റ് കിരീടം നിലനിർത്താനും അദ്ദേഹത്തിനായി. ലോക ചാമ്പ്യൻ ഖാബിബ് നുർമഗോമെഡോവിന്റെ പിതാവായ അന്തരിച്ച അബ്ദുൾമാനാപ് നുർമഗോമെഡോവിന്റെ സ്മരണയിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.19 രാജ്യങ്ങളിൽ നിന്നുള്ള 32 പോരാളികൾക്കിടയിൽ 16 മത്സരങ്ങൾ നടക്കുന്നു. മധ്യേഷ്യയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ആയോധനകലാ ടൂർണമെന്റുകളിൽ ഒന്നാണിത്. അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ് (യു‌എഫ്‌സി) പ്രസിഡന്റ്...