വ്യാഴാഴ്ച 13 ഓഗസ്റ്റ് 2020 - 1:17:03 am
ലോകം
2020 Aug 11 Tue, 11:45:29 pm

സുഹൈൽ അൽ മസ്രൂയി സുഡാനിലെ മന്ത്രിമാരുമായി ഊർജ്ജം, അടിസ്ഥാന സൌകര്യങ്ങൾ എന്നിവയിലെ സഹകരണം ചർച്ച ചെയ്തു

അബുദാബി, ഓഗസ്റ്റ് 11,2020 (WAM) - ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്രൂയി, സുഡാനിലെ ഊർജ്ജ, ഖനന മന്ത്രി ഖൈറി അബ്ദുൽ റഹ്മാൻ, ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി ഹാഷിം ഇബ്നു ഔഫ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍, യുഎഇയും സുഡാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ഊർജ്ജ, അടിസ്ഥാന സൗകര്യ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു. ആഗോള പരിവർത്തനങ്ങളുടെയും സാങ്കേതിക സംഭവവികാസങ്ങളുടെയും വെളിച്ചത്തിൽ പ്രസക്തമായ സംയുക്ത പദ്ധതികളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സാങ്കേതിക വിശദാംശങ്ങളും യോഗം അവലോകനം ചെയ്തു. യുഎഇയിലെ സുഡാൻ അംബാസഡർ മുഹമ്മദ് അമിൻ അബ്ദുല്ല അൽ കരേബ് യോഗത്തിൽ പങ്കെടുത്തു. WAM /പരിഭാഷ: Priya Shankar http://wam.ae/en/details/1395302861583