വ്യാഴാഴ്ച 06 ഓഗസ്റ്റ് 2020 - 6:04:16 am

സൗദി അരാംകോയിൽ നിന്ന് SAR200 ദശലക്ഷം വിലമതിക്കുന്ന കരാർ അറബ്ടെക്കിന്


ദുബായ്, 2020 ജൂലൈ 21 (WAM): സാമൂഹികവും സാമ്പത്തികവുമായ അടിസ്ഥാന സൌകര്യങ്ങളുടെ കോൺ‌ട്രാക്ട് കമ്പനിയായ അറബ്‌ടെക് ഹോൾഡിങ്ങ് അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ ടാർഗെറ്റ് എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻ കമ്പനിക്ക് സൗദി അരാംകോയിൽ നിന്ന് SAR200 ദശലക്ഷത്തിന്റെ കരാർ ലഭിച്ചതായി പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ റാസ് തനുര റിഫൈനറിയിലെ അഞ്ച് സംഭരണ ടാങ്കുകൾ പുനസ്ഥാപിക്കുന്നതിനായി ആണിത്.

മൂന്ന് നാഫ്ത സ്റ്റോറേജ് ടാങ്കുകളും രണ്ട് സ്ലോപ്പ് ഓയിൽ സ്റ്റോറേജ് ടാങ്കുകളും മാറ്റിസ്ഥാപിക്കുന്നതാണ് പദ്ധതിയുടെ വ്യാപ്തി എന്ന് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ് വെബ്‌സൈറ്റിൽ കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

"സൗദി അറേബിഅയിൽ അരാംകോയുമായുള്ള ബന്ധം തുടർന്നും വളർത്തിത്തുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങളുടെ നയത്തിന് അനുസൃതമായി ഈ സുപ്രധാന ബഹുമതി എണ്ണ, വാതക മേഖലയിൽ ഗ്രൂപ്പിന്റെ സാന്നിദ്ധ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. പ്രഖ്യാപനത്തെക്കുറിച്ച് അറബ്ടെക് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വെയ്ൽ ഫർസഖ് പറഞ്ഞു.

WAM/ പരിഭാഷ: Ambily Sivan http://www.wam.ae/en/details/1395302856768

WAM/Malayalam