വ്യാഴാഴ്ച 06 ഓഗസ്റ്റ് 2020 - 4:45:43 am

മതം അപഹരിക്കപ്പെട്ടതിനാൽ യുഎഇ സഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുന്നു: അംബാസഡർ അൽ ഒതൈബ


ബിൻസൽ അബ്ദുൾകാദർ തയ്യാറാക്കിയത്: അബുദാബി, 2020, 21 ജൂലൈ (WAM) - "മതം ഹൈജാക്ക് ചെയ്യപ്പെടുകയും രാഷ്ട്രീയവൽക്കരിക്കപ്പെടുകയും ചെയ്തു" എന്ന തിരിച്ചറിവ് ഉണ്ടായതു കാരണമാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് സഹിഷ്ണുതയുടെ മൂല്യത്തെക്കുറിച്ച് വളരെ ശബ്ദമുയർത്തിയതെന്ന് ഒരു മുതിർന്ന എമിറാത്തി നയതന്ത്രജ്ഞൻ പറഞ്ഞു.

"ഞങ്ങൾ എല്ലായ്‌പ്പോഴും അത്തരത്തിലാണ് [സഹിഷ്ണുതയും അനുബന്ധ മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നത്], എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ ശബ്ദമുയർത്തിയത് പോലെ മുൻപ് ഉണ്ടായിട്ടില്ല." യുഎഇ അംബാസഡർ യൂസഫ് അൽ ഒതൈബ പറഞ്ഞു.

യു‌സി‌എസിലെ സ്‌പെഷ്യൽ ഒളിമ്പിക്സ് യൂണിഫൈഡ് ചാമ്പ്യൻ സ്കൂളുകളുടെ ആഗോളതലത്തിലുള്ള വിപുലീകരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച സ്പെഷ്യൽ ഒളിമ്പിക്സ് ആതിഥേയത്വം വഹിച്ച് ഒരു വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അബുദാബി കിരീടാവകാശിയും യുണൈറ്റഡ് അറബ് എമിറേറ്റ്സ് സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനിൽ നിന്നു ലഭിച്ച 25 മില്യൺ യു‌എസ് ഡോളർ സഹായത്തെ തുടർന്നാണ് ഈ വിപുലീകരണം.

യുഎഇയുടെ സമീപനം മാറ്റുന്നതിനും സഹിഷ്ണുതയെക്കുറിച്ച് കൂടുതൽ ശബ്ദമുയർത്തുന്നതിനും ഒരു കാരണമുണ്ടെന്ന് അൽ ഒതൈബ പറഞ്ഞു.

"മാർപ്പാപ്പയ്ക്ക് ആതിഥേയത്വം വഹിക്കുക, സ്‌പെഷ്യൽ ഒളിമ്പിക്സ് കൊണ്ടുവരിക, ഒരു അബ്രഹാമിക് ഭവനം പണിയുക ... ഇവയെല്ലാം മതം ഹൈജാക്ക് ചെയ്യപ്പെടുകയും രാഷ്ട്രീയവൽക്കരിക്കപ്പെടുകയും ചെയ്തുവെന്ന് ഞങ്ങൾക്ക് തോന്നിയതിനാലാണ്. തീവ്രവാദത്തിന്റെയും റാഡിക്കലിസത്തെയും ആധിപത്യം കാരണം മതത്തെ അടിസ്ഥാനപരമായി ലോകമെമ്പാടുമുള്ള നിരവധി ആളുകൾ തെറ്റായി വ്യാഖ്യാനിക്കുന്നു," അദ്ദേഹം വിശദീകരിച്ചു.

"ഞങ്ങളുടെ മതം, കുറഞ്ഞത് ഞാൻ എന്റെ സ്വന്തം മതം ഞാൻ മനസ്സിലാക്കുന്ന രീതി, ഒരിക്കലും രാഷ്ട്രീയത്തെക്കുറിച്ചായിരുന്നില്ല ... ഒരിക്കലും തീവ്രവാദത്തെക്കുറിച്ചല്ല ... ഒരിക്കലും അക്രമത്തെക്കുറിച്ചായിരുന്നില്ല. ഞാൻ കരുതുന്നു, ഞങ്ങൾ ഇവിടെ ചെയ്യാൻ ശ്രമിക്കുന്നത് ആഖ്യാനം തിരികെ എടുക്കുക എന്നതാണ് നമുക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്കും ഞങ്ങളുടെ മതം എന്താണ് അർത്ഥമാക്കുന്നത് എന്ന് തിരിച്ചുപിടിക്കുക."അൽ ഒതൈബ വ്യക്തമാക്കി.

"വളരെയധികം ആളുകൾ ഇപ്പോൾ ലോകത്തിൽ ഞങ്ങളുടെ ഭാഗം നോക്കുകയും ഈ പ്രദേശം മുഴുവൻ അക്രമാസക്തമാണെന്നും ഇവിടത്തെ മതം റാഡിക്കലാണെന്നും കരുതുന്നു. മതത്തിന് തീവ്രവാദവുമായോ രാഷ്ട്രീയവുമായോ ബന്ധപ്പെടാൻ യാതൊന്നും ഇല്ലെന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ അവതരിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. അത് വിശ്വാസത്തോടും ബഹുമാനത്തോടുമാണ് ബന്ധപ്പെട്ടിരിക്കുന്നത്. "അംബാസഡർ ചൂണ്ടിക്കാട്ടി.

"വ്യത്യസ്‌ത ആളുകൾ വ്യത്യസ്‌ത രീതികളിൽ മതം ആചരിക്കുന്നു, എന്നാൽ മിഡിൽ ഈസ്റ്റിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആ സന്ദേശം അയയ്‌ക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു," മുതിർന്ന നയതന്ത്രജ്ഞൻ പറഞ്ഞു.

സ്പെഷ്യൽ ഒളിമ്പിക്സും രാജ്യം ഉയർത്തിപ്പിടിക്കുന്ന ചില മൂല്യങ്ങൾ പങ്കുവെക്കുന്നുണ്ടെന്ന് യുഎഇ കണ്ടെത്തി. പ്രത്യേക ഒളിമ്പിക്സ് യൂണിഫൈഡ് ചാമ്പ്യൻ സ്കൂളുകളായ യു‌സി‌എസിന് യുഎഇയുടെ 25 മില്യൺ യുഎസ് ഡോളർ സമ്മാനം, ഉൾപ്പെടുത്തൽ, ബഹുമാനം, സ്വീകാര്യത, സഹിഷ്ണുത എന്നിവയുടെ രാജ്യത്തിന്റെ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നു.

സ്പെഷ്യൽ ഒളിമ്പിക്സും അവരുടെ കമ്മ്യൂണിറ്റിയും യുഎഇയിൽ ഉള്ള മൂല്യങ്ങൾ പങ്കുവെക്കുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കിയതിനാലാണിത്. ഇവയും ഒത്താണ് ഞങ്ങൾ വളർന്നത്. ഇവയാണ് നമുക്ക് പാരമ്പര്യമായി ലഭിച്ചത് ... ഇത് നമ്മുടെ ഡിഎൻഎയിൽ ഉള്ളതാണ്. ആ കൃത്യമായ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഓർഗനൈസേഷൻ നമ്മൾ കണ്ടെത്തിയിരിക്കുന്നു. "അൽ ഒതൈബ വിശദീകരിച്ചു.

യുഎഇ 2019 ൽ മിഡിൽ ഈസ്റ്റിൽ ആദ്യമായി അബുദാബിയിൽ സ്‌പെഷ്യൽ ഒളിമ്പിക്സ് ലോക ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനെക്കുറിച്ച് സംസാരിച്ച അംബാസഡർ ഇത് പാരമ്പര്യേതര നടപടിയാണെന്ന് പറഞ്ഞു. സ്‌പെഷ്യൽ ഒളിമ്പിക്‌സുമായി ഒരു ബന്ധം ആരംഭിക്കുന്നതിനാൽ, ഒരു ലോക ഗെയിംസ് അല്ലെങ്കിൽ സമാനമായ ഒരു പരിപാടി പിന്നീട് ആതിഥേയത്വം വഹിക്കുന്നതിനായി മിക്ക രാജ്യങ്ങളും ഇത് ചെയ്യുന്നുണ്ട്, അദ്ദേഹം ചൂണ്ടിക്കാട്ടി.

"ഞങ്ങൾ യു‌എഇയിൽ കുപ്രസിദ്ധമായ പാരമ്പര്യേതരരാണ്, അതിനാൽ ഞങ്ങൾ അത് വിപരീത ദിശയിലാണ് ചെയ്തത്. ഞങ്ങൾ വലിയ ഇവന്റോടെയാണ് ആരംഭിച്ചത്."

"നിങ്ങൾ പെട്ടെന്ന് മറക്കുന്നു, പക്ഷേ, അവർ മത്സരിക്കാത്തപ്പോൾ എന്തുചെയ്യും? ഞാൻ കരുതുന്നത് ഇവിടെയാണ് ഞങ്ങൾ കൂടുതൽ ജോലി ചെയ്യേണ്ടത്, കാരണം അവിടെയല്ല തിളക്കവും ഗ്ലാമറും വരുന്നത്." അൽ ഒടൈബ പറഞ്ഞു.

ബൌദ്ധിക വൈകല്യമുള്ളവരും അല്ലാത്തവരുമായ ചെറുപ്പക്കാർക്ക് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ പിന്തുണയിലൂടെ വിദ്യാഭ്യാസം ഉൾപ്പെടുത്തുന്നതിനുള്ള ഏറ്റവും വലിയ സംരംഭങ്ങളിലൊന്നാണ് തിങ്കളാഴ്ച സ്പെഷ്യൽ ഒളിമ്പിക്സ് പ്രഖ്യാപിച്ച യു‌സി‌എസിന്റെ ആഗോള വിപുലീകരണം.

യുഎസിലെ യു‌സി‌എസിന്റെ ഒരു ദശകത്തിലേറെയുള്ള വിജയവും ലോകമെമ്പാടുമുള്ള മറ്റ് അമ്പതിലധികം രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന സ്വാധീനവും വളർത്തിയെടുക്കുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയിലെ ജനങ്ങൾക്ക് പേരിൽ ഇനി പറയുന്ന ആറ് രാജ്യങ്ങൾക്കു വേണ്ടി 25 മില്യൺ ഡോളർ ഈ സംരംഭത്തിലേക്ക് കൊണ്ടുവന്നു.- അർജന്റീന, ഈജിപ്ത്, ഇന്ത്യ, പാകിസ്ഥാൻ, റൊമാനിയ, റുവാണ്ട എന്നിവയാണ് ഈ രാജ്യങ്ങൾ.

പ്രത്യേക ഒളിമ്പിക്സ് ഈ രാജ്യങ്ങളിലെ യു‌സി‌എസിന്റെ വളർച്ചയെ നയിക്കും. ബൌദ്ധിക വൈകല്യമുള്ളവരും അല്ലാത്തവരുമായ ആളുകൾക്ക് വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ശാശ്വതമായ സാമൂഹിക മാറ്റം സൃഷ്ടിക്കാൻ യുവ നേതാക്കളെ പ്രാപ്തരാക്കും.

WAM/ പരിഭാഷ: Ambily Sivan http://www.wam.ae/en/details/1395302856743

WAM/Malayalam