ഞായറാഴ്ച 16 ഓഗസ്റ്റ് 2020 - 12:01:43 am

പാർലമെന്ററി സഹകരണത്തെക്കുറിച്ച് ബെലാറസ് ദേശീയ അസംബ്ലി, FNC ചർച്ച ചെയ്തു


അബുദാബി, ജൂലൈ 22, 2020 (WAM) - ഫെഡറൽ നാഷണൽ കൗൺസിൽ, FNC യുടെ "യൂറോപ്യൻ രാജ്യങ്ങളുടെ പാർലമെൻറ് കമ്മിറ്റിയുമായുള്ള സൗഹൃദം" പരിപാടിയില്‍ ബെലാറസ് ദേശീയ അസംബ്ലിയുമായി ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു.

വെര്‍ച്വല്‍ ആയി നടന്ന യോഗത്തിൽ പാർലമെൻറ് സഹകരണവുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവെക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഉയർത്തിക്കാട്ടി.

"യുഎഇ-ബെലാറസ് ഫ്രണ്ട്ഷിപ്പ് കമ്മിറ്റിയുടെ" ആദ്യത്തെ വെർച്വൽ മീറ്റിംഗിൽ ഇരു പക്ഷവും ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്തു, 1992 ല്‍ നയതന്ത്ര ബന്ധം സ്ഥാപിതമായതുമുതലുള്ള വളര്‍ന്നുകൊണ്ടിരിക്കുന്ന ബന്ധങ്ങളെ യൂറോപ്യൻ രാജ്യങ്ങളുടെ പാർലമെന്റ് കമ്മിറ്റി ചെയർമാൻ അഹമ്മദ് അൽ ഷാഫർ പ്രശംസിച്ചു.

അവരുടെ മൊത്തത്തിലുള്ള കൂട്ടുകെട്ട് നിരവധി വർഷങ്ങളായി പ്രധാന സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമിതി വൈസ് പ്രസിഡന്റ് മൊസാ മുഹമ്മദ് ഹമ്രൂർ അൽ അമേരി, FNC യും ബെലാറസ് ദേശീയ അസംബ്ലിയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു, അതോടൊപ്പം യുഎഇ-ബെലാറസ് ഫ്രണ്ട്ഷിപ്പ് കമ്മിറ്റിയുടെ പങ്ക് ശക്തിപ്പെടുത്തുകയും പാർലമെന്ററി വൈദഗ്ദ്ധ്യം, അറിവ്, മികച്ച രീതികള്‍ എന്നിവ പരസ്പരം കൈമാറുകയും വേണം.

ഭാവി മീറ്റിംഗുകളുടെ ഷെഡ്യൂൾ നിശ്ചയിക്കുന്നതിനുള്ള സംയുക്ത അജണ്ട തയ്യാറാക്കാൻ ഇരുപക്ഷവും സമ്മതിക്കുകയും അവർ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും ചെയ്തു, അതോടൊപ്പം സംയുക്ത ഏകോപന സംവിധാനം സ്വീകരിക്കുകയും പാർലമെന്റംഗങ്ങൾക്കിടയിൽ വെർച്വൽ സെമിനാറുകളും പരിപാടികളും നടത്തുകയും പാർലമെന്ററി പരിപാടികളില്‍ അവരുടെ കാഴ്ചപ്പാടുകളും നിലപാടുകളും ഏകോപിപ്പിക്കുകയും ചെയ്യണം.

യുഎഇ-ബെലാറസ് ഫ്രണ്ട്ഷിപ്പ് കമ്മിറ്റി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തതിൽ സന്തോഷം രേഖപ്പെടുത്തുകയും FNC യുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാനും, വാണിജ്യ, ടൂറിസം, സംസ്കാര മേഖലയിൽ യുഎഇയും ബെലാറസും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുവാനുമുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

"ഹോപ്പ് പ്രോബ്" ചൊവ്വയിലേക്ക് വിക്ഷേപിച്ചതിൽ യുഎഇ നേടിയ ചരിത്ര നേട്ടത്തെയും രാജ്യത്തിന്റെ സമഗ്രവികസനത്തെയും അവർ അഭിനന്ദിച്ചു. യുഎഇയിലെ സ്ത്രീ ശാക്തീകരണം പിന്തുടരേണ്ട ആഗോള മാതൃകയാണെന്നും അവർ പറഞ്ഞു.

കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിനായി 2020 മെയ് മാസത്തിൽ യുഎഇ ബെലാറസിലേക്ക് അയച്ച മെഡിക്കൽ സപ്ലൈകൾക്കും അവർ നന്ദി പറഞ്ഞു, ഇത് ആരോഗ്യ സംരക്ഷണത്തിൽ ജോലി ചെയ്യുന്ന 7,000 ആളുകൾക്ക് പ്രയോജനം ചെയ്തു.

WAM /പരിഭാഷ: Priya Shankar http://wam.ae/en/details/1395302857195

WAM/Malayalam