ഞായറാഴ്ച 16 ഓഗസ്റ്റ് 2020 - 12:23:03 am

രണ്ടാം പ്രത്യേക G-20 ഷെർപ മീറ്റിംഗിൽ ആരോഗ്യത്തിനും സാമ്പത്തികമായ വീണ്ടെടുക്കലിനും തുല്യ പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകതയ്ക്ക് യുഎഇ അടിവരയിട്ടു

വീഡിയോ ചിത്രം

അബുദാബി, ജൂലൈ 24, 2020 (WAM) - വെള്ളിയാഴ്ച നടന്ന രണ്ടാം പ്രത്യേക G-20 ഷെർപ യോഗത്തിൽ സഹമന്ത്രിയും അഹമ്മദ് അലി യുഎഇ ഷെർപയുമായ അൽ സെയ്ഗ് കോവിഡ് -19 ൽ നിന്ന് രാജ്യങ്ങൾ തുടര്‍ന്നും നേരിടുന്ന വെല്ലുവിളികൾക്ക് അടിവരയിട്ടു..

2020 നവംബറിൽ സൗദി അറേബ്യയിലെ റിയാദിൽ നടക്കുന്ന ഗ്രൂപ്പ് ഓഫ് 20 (G-20) ഉച്ചകോടിയിൽ അതിഥി ക്ഷണിതാവായി യുഎഇ പങ്കെടുക്കും. ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനും കോവിഡ് -19 നെ നേരിടുന്നതിലുള്ള പുരോഗതി അവലോകനം ചെയ്യുന്നതിനുമാണ് ഷെർപ യോഗം G-20 അംഗരാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളെ വെര്‍ച്വല്‍ ആയി വിളിച്ചുകൂട്ടിയത്.

"കോവിഡ് -19 പാൻഡെമിക്കിനെതിരെയുള്ള ആഗോള പ്രതികരണത്തിന് വഴിയൊരുക്കിയ സൌദി പ്രസിഡൻസിയുടെ അതിശയകരമായ നേതൃത്വത്തിന്" അൽ സെയ്ഗ് നന്ദി അറിയിച്ചു, മാർച്ചിൽ നടന്ന അവസാന ഷെർപ മീറ്റിംഗിന് ശേഷമുള്ള മാറ്റത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു, "നമ്മുടെ പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം വളർച്ച പുന സ്ഥാപിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി" പ്രതിരോധനടപടികൾ ലഘൂകരിക്കുന്നതിന് രാജ്യങ്ങൾ ഇപ്പോൾ ക്രമാനുഗതമായി പ്രവർത്തിക്കുന്നു. .

ഒരു യഥാർത്ഥ ആഗോള വെല്ലുവിളിയെന്ന നിലയിൽ, COVID-19 പാൻഡെമിക്കിനെയും അതിന്റെ പ്രത്യാഘാതങ്ങളെയും അഭിസംബോധന ചെയ്യാൻ ശക്തമായ ആഗോള പ്രതികരണം ആവശ്യമാണ്. റിയാദ് ഉച്ചകോടിക്ക് അഞ്ച് മാസത്തിൽ താഴെ മാത്രം ബാക്കി നിൽക്കെ, പുരോഗതിയുടെ കണക്കെടുക്കുന്നതിലും നവംബറിലെ നേതാക്കളുടെ ഉച്ചകോടി പ്രഖ്യാപനം രൂപീകരിക്കുന്നതിലും G20 ഷെർപകള്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് അൽ സെയ്ഗ് പറഞ്ഞു.

വികസ്വര രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും COVID-19 ന്റെ സ്വാധീനത്തിൽ G -20 യുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വീണ്ടും ഊന്നിപ്പറഞ്ഞു, ആഫ്രിക്കൻ, കുറഞ്ഞ വരുമാന, വികസ്വര രാജ്യങ്ങള്‍ക്കു വേണ്ടിയുള്ള G-20 എമർജൻസി കോവിഡ് -19 പ്രതികരണ, വീണ്ടെടുക്കൽ പദ്ധതികളും കൂടാതെ ഡെറ്റ് സർവീസ് സസ്പെൻഷൻ ഇനിഷ്യേറ്റീവിന് (DSSI) G-20 നല്കിയ അംഗീകാരവും അദ്ദേഹം സ്വാഗതം ചെയ്തു.

അർഹരായ രാജ്യങ്ങൾക്ക് 2020 ൽ കടം തിരിച്ചടവ് നിർത്തിവയ്ക്കുമെന്ന് അബുദാബി ഫണ്ട് ഫോർ ഡവലപ്മെന്റ് (ADFD) പ്രഖ്യാപിച്ചിരുന്നു. ഒരു ദശലക്ഷത്തിലധികം ആരോഗ്യ വിദഗ്ധരെ പിന്തുണച്ച്, 89 രാജ്യങ്ങൾക്ക് 1,100 മെട്രിക് ടൺ സഹായം നൽകിക്കൊണ്ട് കോവിഡ് -19 നേരിടുന്നതില്‍ യുഎഇ ക്രിയാത്മക പങ്ക് വഹിച്ചിട്ടുണ്ട്.

അറേബ്യൻ നേതൃത്വത്തിൽ ചൊവ്വയിലേക്ക് യാത്ര തിരിച്ച യുഎഇയുടെ 'ഹോപ്' പ്രോബിന്റെ വിജയകരമായ വിക്ഷേപണം "പൂര്‍ണ്ണമായും അന്താരാഷ്ട്ര സഹകരണത്തിന്റെ ഒരു വിജയമാണെന്ന് അൽ സെയ്ഗ് ഊന്നിപ്പറഞ്ഞു, പ്രോബിന്റെ വിക്ഷേപണത്തിനും അതിനുമപ്പുറവും യുഎഇ ശാസ്ത്രജ്ഞർ മറ്റ് പല രാജ്യങ്ങളിൽ നിന്നുള്ളവരുമായി ചേർന്ന് പ്രവർത്തിക്കുന്നു.."

"പൊതുനന്മയ്ക്കായി സഹകരിക്കുമ്പോൾ നമുക്ക് വലിയ കാര്യങ്ങൾ നേടാൻ കഴിയും" എന്നും "നവംബറിൽ നടക്കുന്ന നേതാക്കളുടെ ഉച്ചകോടിയിൽ നിന്ന് ഐക്യത്തിന്റെ ശക്തമായ ഒരു സന്ദേശം ഉയർന്നുവരുന്നത്തിന്റെ പ്രാധാന്യത്തിൽ യുഎഇ വിശ്വസിക്കുന്നു" എന്നും അദ്ദേഹം ഷെർപകളെ ഓർമ്മിപ്പിച്ചു.

നവംബറിൽ നടന്ന നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായി G-20 അംഗങ്ങളും ക്ഷണിക്കപ്പെട്ട രാജ്യങ്ങളും ഇതിനകം 13 ലധികം മന്ത്രിതല യോഗങ്ങളിലും 45 വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗുകളിലും 29 സൈഡ് ഇവന്റുകളിലും പങ്കെടുത്തിട്ടുണ്ട്. കൂടാതെ, ആദ്യമായി G20 നേതാക്കളുടെ വെർച്വൽ ഉച്ചകോടി മാർച്ച് 26 ന് നടന്നു, ഇതില്‍ സമ്പദ്‌വ്യവസ്ഥ, ആരോഗ്യം, വ്യാപാരം, നിക്ഷേപം എന്നിവയിൽ നിർണായക നടപടികൾ കൈക്കൊള്ളാൻ പ്രതിജ്ഞയെടുത്തു. 2019 ഡിസംബറിൽ സൗദി അറേബ്യ യുഎഇയെ, GCCയുടെ നിലവിലെ ചെയർ എന്ന നിലയില്‍ 2020 G-20 പ്രക്രിയയിൽ പങ്കെടുക്കാന്‍ ക്ഷണിച്ചു. ഈ രണ്ടാമത്തെ പ്രത്യേക ഷെർപ യോഗം 2020 മാർച്ച് 25 ന് നടന്ന ആദ്യത്തെ പ്രത്യേക ഷെർപ മീറ്റിംഗിന്റെ തുടര്‍ച്ചയാണ്.

1999 ൽ സ്ഥാപിതമായ G-20 ഉച്ചകോടി അന്താരാഷ്ട്ര സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന് പ്രവര്‍ത്തിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുടെ പ്രതിനിധികളുടെ വാർഷിക സമ്മേളനമാണ്. "ആളുകളെ ശാക്തീകരിക്കുക, ഗ്രഹത്തെ സംരക്ഷിക്കുക, പുതിയ അതിർത്തികൾ രൂപപ്പെടുത്തുക" എന്ന വിശാലമായ ലക്ഷ്യത്തിന് കീഴില്‍, "ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അവസരങ്ങൾ എല്ലാവർക്കും സാക്ഷാത്കരിക്കുക" എന്നതാണ് സൗദി അറേബ്യയുടെ G-20 അധ്യക്ഷതയിലുള്ള ഈ വർഷത്തെ തീം.

WAM /പരിഭാഷ: Priya Shankar http://wam.ae/en/details/1395302857800

WAM/Malayalam