ബുധനാഴ്ച 20 ജനുവരി 2021 - 5:27:54 am

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കാറ്റാടിപ്പാടം നിർമാണരംഗത്ത് നാഴികക്കല്ല് പിന്നിടുന്നു

  • photo 3
  • photo 1
  • photo 2
  • photo 4b

റിയാദ്, ജൂലൈ 29, 2020 (WAM) - ദുബ തുറമുഖത്ത് 20 കാറ്റാടി ടർബൈനുകളുടെ വരവോടെ, സൗദി അറേബ്യയിലെ ദുമാത് അൽ ജൻഡൽ യൂട്ടിലിറ്റി-സ്കെയിൽ കാറ്റാടി ഫാം നിർമാണരംഗത്തെ ഒരു മുഖ്യ നാഴികക്കല്ല് കുറിച്ചു. 400 മെഗാവാട്ട്, എംഡബ്ല്യൂ, പദ്ധതി മസ്ദാറുമായി സഹകരിച്ച് ഇഡിഎഫ് റിന്യൂവബിൾസിന്റെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യമാണ് വികസിപ്പിക്കുന്നത്.

ടവറുകൾ, ബ്ലേഡുകൾ, നാസെല്ലുകൾ എന്നിവ അടങ്ങിയ ടർബൈനുകൾ സൗദി അറേബ്യയിലെ അൽ ജഫ് മേഖലയിൽ, റിയാദിൽ നിന്ന് 900 കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന ദുമാത് അൽ ജൻഡൽ സൈറ്റിൽ വച്ച് അസംബ്ലി ചെയ്യുമെന്ന് ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

മൊത്തം 99 വെസ്റ്റാസ് വി 150-4.2 മെഗാവാട്ട് വിൻഡ് ടർബൈനുകൾ സ്ഥാപിക്കും, ഹബ് ഉയരം 130 മീറ്ററും റോട്ടർ വ്യാസം 150 മീറ്ററുമാണ്.

പ്രോജക്റ്റിന്റെ എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണ കരാർ എന്നിവയുടെ ചുമതലയും വെസ്റ്റാസാണ്, അതേസമയം ടി‌എസ്‌കെ പ്ലാന്റിന്റെ ബാലൻസ് കൈകാര്യം ചെയ്യുന്നു, അൽ ബാബൈൻ‌ കോൺ‌ട്രാക്റ്റിംഗ് കമ്പനി പ്രോജക്ടിന്റെ സബ്‌സ്റ്റേഷനുകളും ഉയർന്ന വോൾട്ടേജ് പരിഹാരങ്ങളും പ്രദാനം ചെയ്യുന്നു.

പൂർത്തിയാകുമ്പോൾ സൗദി അറേബ്യയിലെ ആദ്യത്തേതും മിഡിൽ ഈസ്റ്റിലെ ഏറ്റവും വതും ആയ കാറ്റാടിപ്പാടമായിരിക്കും ദുമാത് അൽ ജൻഡൽ. കഴിഞ്ഞ ഓഗസ്റ്റിൽ നിർമാണം ആരംഭിച്ചു, വാണിജ്യ പ്രവർത്തനങ്ങൾ 2022 ന്റെ ആദ്യ പാദത്തിൽ ആരംഭിക്കും.

പൂർണ്ണമായും പ്രവർത്തനമാരംഭിച്ചാൽ, കാറ്റാടി പാടം 70,000 സൗദി കുടുംബങ്ങൾക്ക് വൈദ്യുതി നൽകും, അതേസമയം പ്രതിവർഷം ഏകദേശം 988,000 ടൺ കാർബൺ ഡൈ ഓക്സൈഡിന് പകരമാകുകയും ചെയ്യും.

സൗദി അറേബ്യയിലെ ഊർജ്ജ മന്ത്രാലയത്തിന്റെ റിന്യൂവബിൾ എനർജി പ്രോജക്ട് ഡെവലപ്‌മെന്റ് ഓഫീസ് 2019 ജനുവരിയിൽ 500 ദശലക്ഷം യുഎസ് ഡോളർ ദുമാത് അൽ ജൻഡൽ കാറ്റാടി പാടം ഇഡിഎഫ് റിന്യൂവബിൾസ്-മസ്ദാർ കൺസോർഷ്യത്തിന് നൽകി, ഒരു ടെൻഡറിൽ അവർ ഏറ്റവും കുറഞ്ഞ ബിഡായ ഒരു മെഗാവാട്ട് അവറിന്, എംഡബ്ല്യൂഎച്ച്, 21.3 അമേരിക്കൻ ഡോളർ എന്ന് നിരക്ക് സമർപ്പിച്ചതിനെത്തുടർന്നായിരുന്നു അത്.

സാമ്പത്തിക കാര്യങ്ങൾ ക്ലോസ് ചെയ്യുന്ന സമയത്ത് താരിഫ് ഒരു എംഡബ്ല്യുഎച്ച് ന് 19.9 അമേരിക്കൻ ഡോളർ ആയി മെച്ചപ്പെടുത്തിയിരുന്നു, ദുമാത് അൽ ജൻഡലിനെ ലോകത്തെവിടെയുള്ളതിലും വച്ച് ഏറ്റവും ചെലവ് കുറഞ്ഞ വിൻഡ് പ്രോജക്ട് ആക്കി മാറ്റുകയും ചെയ്തു.

സൗദി വൈദ്യുതി കമ്പനിയുടെ അനുബന്ധ സ്ഥാപനമായ സൗദി വൈദ്യുതി ഉൽപാദന, വിതരണ കമ്പനിയായ സൗദി പവർ പ്രൊക്യുർമെന്റ് കമ്പനിക്ക് 20 വർഷത്തെ വൈദ്യുതി വാങ്ങൽ കരാർ പ്രകാരം ദുമാത് അൽ ജൻഡൽ കാറ്റാടി പാടം വൈദ്യുതി വിതരണം ചെയ്യും.

"കാറ്റിൽ നിന്നുള്ള ഊർജ്ജ പദ്ധതിയിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഞങ്ങളുടെ ആദ്യ സംരംഭമാണ് ദുമാത് അൽ ജൻഡാൽ, അതുപോലെ കിംഗ് സൽമാൻ റിന്യൂവബിൾ എനർജി ഇനിഷ്യേറ്റീവിന് കീഴിലുള്ള ഒരു സുപ്രധാന പദ്ധതിയാണിത്, സൗദി അറേബ്യയുടെ ഊർജ്ജ സ്രോതസുകൾ സുസ്ഥിരമായി വൈവിധ്യവത്കരിക്കുന്നതിൽ ഇത് പ്രധാന പങ്ക് വഹിക്കുന്നു." ദുമാത് അൽ ജൻഡൽ പദ്ധതിയുടെ മുഴുവൻ ഉത്പാദന ഫലവും വാങ്ങേണ്ട ഉത്തരവാദിത്തമുള്ള സൗദി പവർ പ്രൊക്യുർമെന്റ് കമ്പനി സിഇഒ ഒസാമ ബിൻ അബ്ദുൽ വഹാബ് ഖവന്ദാന പറഞ്ഞു.

"സ്വകാര്യമേഖലയുമായുള്ള ഞങ്ങളുടെ ശക്തമായ പങ്കാളിത്തവും കാറ്റിൽ നിന്നുള്ള ഊർജ്ജത്തിന്റെ വാണിജ്യപരമായ പ്രവർത്തനക്ഷമതയും ദുമാത് അൽ ജൻഡാൽ പ്രതിഫലിപ്പിക്കുന്നു, ഇത് വിഷൻ 2030 ന് അനുസൃതമായി നമ്മുടെ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനൊപ്പം രാജ്യത്ത് മത്സരാധിഷ്ഠിതമായ പുനരുപയോഗ ഊർജ്ജ മേഖല സ്ഥാപിക്കാൻ ഞങ്ങളെ പ്രാപ്തരാക്കുന്നു."

"മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കാറ്റാടിപ്പാടത്തിലെ ഈ പ്രധാന നിർമാണ നാഴികക്കല്ല്, കൺസോർഷ്യവും അതിൻ്റെ വിതരണക്കാരും പദ്ധതിയുടെ ഡെലിവറി ഘട്ടത്തിൽ കൈവരിച്ച പുരോഗതിയെ എടുത്തുകാണിക്കുന്നു, നാഷണൽ റിനീവബിൾ എനൈജി പ്രോഗ്രാം നടപ്പിലാക്കുന്നതിനുള്ള ചുമതലയുള്ള രാജ്യത്തിന്റെ അധികാരികളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയ്ക്ക് നന്ദിയും അറിയിക്കുന്നു." ഇഡിഎഫ് റിന്യൂവബിൾസിന്റെ ഇന്റർനാഷണൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫ്രെഡറിക് ബെലോയ് മറുപടിയായി പറഞ്ഞു, ആദ്യ ബാച്ച് കാറ്റാടി ടർബൈനുകൾ വിതരണം ചെയ്യുന്നത് ദുമാത് അൽ ജൻഡൽ കാറ്റാടി പാടത്തിൻ്റെ വികസനത്തിലും സൗദി അറേബ്യയുടെ വിശാലമായ പുനരുപയോഗ ഊർജ്ജ പദ്ധതിയുടെ സാക്ഷാത്കാരത്തിലും സുപ്രധാനമായ ഒരു അടയാളമാണെന്ന് മസ്ദാർ സിഇഒ മുഹമ്മദ് ജമീൽ അൽ റമാഹി അഭിപ്രായപ്പെട്ടു, "അക്കാര്യത്തിൽ ഞങ്ങളുടെ പങ്കാളികളോട് ഞങ്ങൾ പൂർണമായും കടപ്പെട്ടിരിക്കുന്നു."

WAM/ Ambily Sivan http://www.wam.ae/en/details/1395302858958

WAM/Malayalam