വ്യാഴാഴ്ച 06 ഓഗസ്റ്റ് 2020 - 5:53:30 am

ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ ആറാമത് വാർഷിക യോഗത്തിൽ യുഎഇ അധ്യക്ഷത വഹിക്കും

  • الإمارات تترأس الاجتماع السنوي السادس للبنك الآسيوي للاستثمار في البنية التحتية
  • الإمارات تترأس الاجتماع السنوي السادس للبنك الآسيوي للاستثمار في البنية التحتية
വീഡിയോ ചിത്രം

അബുദാബി, ജൂലൈ 29, 2020 (WAM) - യുഎഇയിൽ EXPO ദുബായ് സമയത്ത് ബാങ്കിന്റെ 2021 വാർഷിക യോഗത്തിന് ആതിഥേയത്വം വഹിക്കാനുള്ള തീരുമാനത്തിന് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ ബോർഡ് ഓഫ് ഗവർണർമാരുടെ യോഗം അംഗീകാരം നൽകി.

ഈ പരിപാടിയില്‍ ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. 2021 ൽ നടക്കുന്ന ആറാമത് വാർഷിക യോഗം വരെ യുഎഇ ബാങ്ക് ഗവർണർമാരുടെ ബോര്‍ഡിന്റെ അധ്യക്ഷത വഹിക്കും.

‘കണക്ടിംഗ് ഫോര്‍ റ്റുമാറോ’ എന്ന തീമോടെ ജൂലൈ 28 ന് നടന്ന ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ വെർച്വൽ വാർഷിക യോഗത്തില്‍ യുഎഇ പങ്കെടുത്തപ്പോഴാണ് ഈ പ്രഖ്യാപനം. ചൈനീസ് പ്രസിഡന്റ് സി ജിൻപിംഗ് ഈ പതിപ്പിന്റെ പ്രാരംഭ പ്രസംഗം നടത്തി.

ഈ വെർച്വൽ ഇവന്റ് AIIB യുടെ ഗവർണർമാർ, ഡയറക്ടർമാർ, AIIB അംഗങ്ങൾ, പങ്കാളി സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികള്‍, ബിസിനസ്സ് നേതാക്കൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ, വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ എന്നിവരെ ഒന്നിച്ചുകൊണ്ടുവന്നു.

വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും AIIB ബോർഡ് ഓഫ് ഗവർണേഴ്‌സിലെ യുഎഇ ഗവർണറുമായ ഡോ. സുൽത്താൻ അൽ ജാബറും അബുദാബി ഫണ്ട് ഫോർ ഡവലപ്മെൻറ് ഡയറക്ടർ ജനറൽ AIIB ബോർഡ് ഓഫ് ഗവർണേഴ്‌സിലെ യുഇയുടെ ഇതര ഗവർണറുമായ മുഹമ്മദ് സെയ്ഫ് അൽ സുവൈദിയും യോഗത്തിൽ യുഎഇയെ പ്രതിനിധീകരിച്ചു.

അന്താരാഷ്ട്ര വികസന സഹായത്തിനുള്ള മുൻ‌നിര ദേശീയ സ്ഥാപനമായ അബുദാബി ഫണ്ട് ഫോർ ഡവലപ്മെൻറ്, ADFD, AIIB യിൽ രാജ്യത്തെ പ്രതിനിധീകരിക്കാനും ഈ പങ്കാളിത്തത്തിലൂടെ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ഫോളോ അപ്പ് ചെയ്യാനും ചുമതലയുള്ളതാണ്.

മിഡിൽ ഈസ്റ്റ് മേഖലയില്‍ ആദ്യത്തേതായി, യുഎഇയിൽ വാർഷിക യോഗം നടത്താനുള്ള AIIBയുടെ തീരുമാനത്തെ ഡോ. സുൽത്താൻ അൽ ജാബർ സ്വാഗതം ചെയ്തു, എല്ലാ AIIB അംഗങ്ങൾക്കും സാമ്പത്തിക, നിക്ഷേപ അവസരങ്ങൾ കൂട്ടുന്നതിലൂടെ, വികസന സഹകരണം വർദ്ധിപ്പിക്കുന്നതിനും വിവിധ വികസ്വര രാജ്യങ്ങളിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ഉപജീവനമാർഗ്ഗം നൽകുന്നതിനുള്ള ശ്രമങ്ങളെ ഏകീകരിക്കുന്നതിനുമുള്ള സുപ്രധാന നടപടിയാണിത്.

വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൌകര്യ പദ്ധതികൾക്ക് ധനസഹായം നൽകുക, ദീർഘകാല സാമ്പത്തിക ഗുണഫലങ്ങള്‍ നല്‍കുന്ന മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാൻ ബാങ്കിനെ പ്രാപ്തമാക്കുന്നതിൽ AIIB യുടെ സ്ഥാപക അംഗങ്ങളിലൊരാളായ യുഎഇ അതിന്റെ വിവേകപൂർണമായ നേതൃത്വത്തിന്റെ നിർദേശപ്രകാരം ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്., അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള നിരവധി കമ്മ്യൂണിറ്റികൾക്ക് ആഴത്തിലുള്ള സാമൂഹികവും സാമ്പത്തികവുമായ സ്വാധീനം ചെലുത്തുന്ന വികസന പദ്ധതികൾക്ക് ധനസഹായം നൽകുന്നതിൽ അഞ്ച് പതിറ്റാണ്ടായി വ്യാപിച്ചുകിടക്കുന്ന ശക്തമായ ട്രാക്ക് റെക്കോർഡ് യു‌എഇയ്ക്കുണ്ട്. AIIB അംഗങ്ങളെയും വികസന പങ്കാളികളെയും പ്രധാന പങ്കാളികളെയും ഏഷ്യയിലെ വികസന പ്രക്രിയ ത്വരിതപ്പെടുത്തുവാന്‍ അവരുടെ ആശയങ്ങളും മികച്ച പ്രവർത്തനങ്ങളും പങ്കിടാൻ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇത്തരം ശ്രമങ്ങൾ ഗുണഭോക്തൃ രാജ്യങ്ങളെ സന്തുലിതമായ സാമ്പത്തിക വളർച്ച നിലനിർത്താനും ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ വികസന പദ്ധതികൾ നേരിടുന്ന ഫണ്ടിംഗ് വെല്ലുവിളികളെ നേരിടാനും പ്രാപ്തമാക്കും, "അൽ ജാബർ അഭിപ്രായപ്പെട്ടു.

"യുഎഇ പിന്തുടരുന്ന വികസന അജണ്ട ലോകമെമ്പാടുമുള്ള സുസ്ഥിര സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുകയെന്ന AIIB യുടെ ലക്ഷ്യങ്ങളുമായി യോജിക്കുന്നു. തുടർച്ചയായി അഞ്ച് വർഷമായി ഔദ്യോഗിക വികസന സഹായത്തിന്റെ ഏറ്റവും വലിയ ദാതാക്കളായി യുഎഇ സ്ഥാനം നേടി, ഇത് വികസന സഹായ ലക്ഷ്യത്തില്‍ പ്രധാന പങ്കാളിയെന്ന നിലയിൽ രാജ്യത്തിന്റെ പദവി സാധൂകരിക്കുന്നു., "അൽ ജാബർ കൂട്ടിച്ചേർത്തു.

അപ്രതീക്ഷിതമായ കൊറോണ വൈറസ്, കോവിഡ് -19, പ്രതിസന്ധി മൂലം ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിലവിൽ പ്രാബല്യത്തിലുള്ള ലോക്ക് ഡൌൺ നടപടികൾ കണക്കിലെടുത്താണ് വെർച്വൽ വാർഷിക യോഗം നടത്താനുള്ള തീരുമാനം.

സംവേദനാത്മക സെഷനിൽ 2020 ലെ അടിസ്ഥാന സൌകര്യ വികസനത്തിന്റെ അവസ്ഥ, COVID-19 പൊട്ടിപ്പുറപ്പെട്ടതിന്റെ ആഘാതം, കൂടുതൽ പൊതു-സ്വകാര്യ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങളെ ഉത്തേജിപ്പിക്കുന്നതിനുള്ള സാധ്യതകൾ, വികസ്വര സമ്പദ്‌വ്യവസ്ഥകളുടെ സാമ്പത്തിക വളർച്ചയും ഉൽപാദനക്ഷമതയും ഉയർത്തുന്നതിൽ അടിസ്ഥാന സൌകര്യ നിക്ഷേപങ്ങളുടെ പ്രാധാന്യം, പൂർ‌ത്തിയാക്കിയ പ്രോജക്റ്റുകളുടെ സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ എന്നിവ ചർച്ച ചെയ്തു.

ഏഷ്യയിലുടനീളമുള്ള വികസന പദ്ധതികൾ നേരിടുന്ന ഫണ്ടിംഗ് വെല്ലുവിളികളെ നേരിടുന്നതിൽ ബാങ്ക് കൈവരിച്ച മുൻകാല വിജയങ്ങൾ പങ്കുവെക്കാനുള്ള അവസരവും യോഗം നല്കി.

ബീജിംഗ് ആസ്ഥാനമായി 2016 ജനുവരിയിൽ പ്രവർത്തനം ആരംഭിച്ച AIIB, ഇപ്പോൾ ലോകമെമ്പാടുമുള്ള 103 അംഗീകൃത അംഗങ്ങളായി വളർന്നു. ഏഷ്യയിലെ വികസന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും സാമ്പത്തിക വളർച്ചയുടെ സന്തുലിതമായ തലം നിലനിർത്താൻ ഗുണഭോക്താക്കളെ പ്രാപ്തരാക്കുന്നതിനും പുതിയ സാമ്പത്തിക സ്രോതസ്സുകൾ സംഭാവന ചെയ്യുകയാണ് AIIB ലക്ഷ്യമിടുന്നത്.

2015 ഏപ്രിലിൽ യുഎഇ അതിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായി ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ ചേർന്നു. ബാങ്കിന്റെ മൂലധനത്തിന് രാജ്യത്തിന്റെ സംഭാവന 1.185 ബില്യൺ യുഎസ് ഡോളറാണ്. 24 സമ്പദ്‌വ്യവസ്ഥകളിലെ 87 പദ്ധതികൾ‌ക്കായി 2020 ജൂലൈ 16 വരെ AIIB യുടെ പ്രസിഡന്റും ഡയറക്ടർ ബോർഡും 19.6 ബില്യൺ യുഎസ് ഡോളർ വരെ അംഗീകരിച്ചിട്ടുണ്ട്.

AIIB യിൽ യുഎഇയെ പ്രതിനിധീകരിക്കുന്നതിനുള്ള ഉത്തരവിന് അനുസൃതമായി, ധനസഹായ പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും അവസ്ഥയെ പിന്തുടരുന്നതിൽ ബാങ്കിന്റെ മാനേജുമെന്റുമായി ADFD ഏകോപിച്ചു പ്രവര്‍ത്തിക്കുന്നു. ADFD യുടെ വിശാലമായ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന AIIB, ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്ന വികസനങ്ങള്‍ക്കുള്ള സഹായം നൽകുന്നതിൽ ഒരു മാതൃകാ സ്ഥാപനത്തെ പ്രതിനിധീകരിക്കുന്നു.

ഏഷ്യയിലെ സാമൂഹികവും സാമ്പത്തികവുമായ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ദൗത്യമുള്ള ബഹുമുഖ വികസന ബാങ്കാണ് AIIB. ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിങ്ങിന്റെ സംരംഭങ്ങളിലൊന്നായാണ് ബാങ്കിന്റെ സ്ഥാപനം ആദ്യമായി 2013 ൽ നിർദ്ദേശിക്കപ്പെട്ടത്. ബീജിംഗില്‍ കേന്ദ്ര ആസ്ഥാനമുള്ള AIIB 2016 ജനുവരിയിൽ പ്രവർത്തനം ആരംഭിച്ചു, ഇപ്പോൾ ലോകമെമ്പാടും 103 അംഗീകൃത അംഗങ്ങളായി വളർന്നു.

ഏഷ്യയിലെ സുസ്ഥിര ഇൻഫ്രാസ്ട്രക്ചറിലും മറ്റ് ഉൽ‌പാദന മേഖലകളിലും നിക്ഷേപിക്കുന്നതിലൂടെ, കാലക്രമേണ ശതകോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുകയും മികച്ച ഭാവി കെട്ടിപ്പടുക്കുകയും ചെയ്യുന്ന രീതിയിൽ ആളുകളെയും സേവനങ്ങളെയും വിപണികളെയും തമ്മില്‍ ബന്ധിപ്പിക്കുവാന്‍ ഇത് ലക്ഷ്യമിടുന്നു.

WAM /പരിഭാഷ: Priya Shankar http://wam.ae/en/details/1395302858995

WAM/Malayalam