വ്യാഴാഴ്ച 06 ഓഗസ്റ്റ് 2020 - 5:59:56 am

യെമനിൽ സമാധാനവും സുരക്ഷയും കൈവരിക്കുന്നതിനായി റിയാദ് കരാർ നടപ്പാക്കൽ പുനരാരംഭിക്കുന്നതിനെ യുഎഇ സ്വാഗതം ചെയ്തു


അബുദാബി, ജൂലൈ 29, 2020 (WAM) - യെമൻ സർക്കാരും സതേൺ ട്രാൻസിഷണൽ കൗൺസിലും ഒപ്പുവച്ച റിയാദ് കരാർ നടപ്പാക്കുന്നത് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളെ യുഎഇ സ്വാഗതം ചെയ്തു. യെമനിൽ സുരക്ഷ, സ്ഥിരത, സമാധാനം, വികസനം എന്നിവ കൈവരിക്കാനുള്ള കരാറിന്റെ ലക്ഷ്യങ്ങൾ യുഎഇ ശ്രദ്ധയില്‍ പെടുത്തുകയും യുഎൻ സ്പോൺസർ ചെയ്ത സമാധാന പാത അനുസരിച്ച് യെമൻ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് കരാറിന്റെ നടപ്പാക്കൽ ത്വരിതപ്പെടുത്തുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

കരാർ നടപ്പാക്കുന്നതിലെ പുരോഗതിയ്ക്കും യെമൻ സഹോദരരുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനുള്ള ശ്രമങ്ങൾക്കുള്ള പിന്തുണയ്ക്കും രാജ്യത്തിന്റെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും വേണ്ടിയുള്ള സംഭാവനയ്ക്കും സൗദി അറേബ്യയുടെ നേതൃത്വത്തെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഇന്നത്തെ പ്രസ്താവനയിൽ അഭിനന്ദിച്ചു.

ദേശീയ താൽപ്പര്യത്തിന് കൂടുതൽ മുൻഗണന നൽകാനും യെമൻ നേരിടുന്ന ഭീഷണികളെ നേരിടാനും യെമൻ സൈന്യത്തിനിടയിൽ ഐക്യദാര്‍ഢ്യത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.

മേഖലയിലെ ജനങ്ങളുടെ താത്പര്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇ നയത്തിന്റെ പശ്ചാത്തലത്തിൽ യെമൻ ജനതയ്‌ക്കൊപ്പം നിൽക്കാനും വികസനം, സുരക്ഷ, സമാധാനം എന്നിവയ്ക്കുള്ള അവരുടെ ന്യായമായ അഭിലാഷങ്ങളെ പിന്തുണയ്ക്കാനുമുള്ള പ്രതിജ്ഞാബദ്ധത മന്ത്രാലയം ആവർത്തിച്ചു.

WAM /പരിഭാഷ: Priya Shankar http://wam.ae/en/details/1395302858994

WAM/Malayalam