വ്യാഴാഴ്ച 13 ഓഗസ്റ്റ് 2020 - 12:15:21 am

അബുദാബിയുടെ കാർഷികോൽപ്പന്നങ്ങളുടെ വിദേശ വ്യാപാരം 2019 ൽ AED17.4 ബില്ല്യണിലെത്തി


അബുദാബി, 2020 ജൂലൈ 29 (WAM) - അബുദാബിയുടെ കാർഷികോൽപ്പന്ന വിദേശ വ്യാപാര മൂല്യം 2019 ൽ ഏകദേശം AED17.4 ബില്ല്യണിൽ എത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് സെന്റർ - അബുദാബി (എസ്‌സിഎഡി) വ്യക്തമാക്കി.

കാർഷികോൽപ്പന്നങ്ങളും ഭക്ഷ്യസാധനങ്ങളും എമിറേറ്റ്‌സിൽ ഇറക്കുമതി ചെയ്യുന്നതിന്റെ മൊത്തം മൂല്യം 2018 ൽ 7.7 ബില്ല്യൺ ദിറം ആയിരുന്നത് 7.812 ബില്ല്യൻ ദിറം ആയി ഉയർന്നു. ഇതിൽ ജീവനുള്ള മൃഗങ്ങളും അവയുടെ ഉൽപ്പന്നങ്ങളും; പച്ചക്കറി ഉൽപ്പന്നങ്ങൾ, മൃഗ അല്ലെങ്കിൽ പച്ചക്കറി കൊഴുപ്പുകൾ, എണ്ണകൾ, മെഴുക്, ഭക്ഷ്യവസ്തുക്കൾ, പാനീയങ്ങൾ, സ്പിരിറ്റുകൾ, പുകയില, രാസവളങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.

അതിനിടയിൽ, കാർഷികോൽപ്പന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും കയറ്റുമതി മൂല്യം 2018 ൽ ഏകദേശം 7.5 ബില്ല്യൺ ദിറമിൽ നിന്ന് 6.317 ബില്ല്യൺ ദിറം ആയി കുറഞ്ഞു.

എമിറേറ്റിലെ തുറമുഖങ്ങളിലൂടെ ഇതേ ചരക്കുകളുടെയും ഭക്ഷണസാധനങ്ങളുടെയും പുനർ കയറ്റുമതി മൂല്യം 2018 ൽ ഏകദേശം 3.4 ബില്ല്യൺ ദിറമിൽ നിന്ന് 3.272 ബില്ല്യൺ ദിറം ആയും കുറഞ്ഞു. ഇവയിൽ 1.831 ബില്ല്യൺ ദിറം മൂല്യമുള്ള പച്ചക്കറി ഉൽ‌പന്നങ്ങൾ; 990 മില്ല്യൺ ദിറമിനുള്ള ഭക്ഷ്യവസ്തുക്കൾ, പാനീയങ്ങൾ, സ്പിരിറ്റുകൾ, പുകയില എന്നിവ ഉൾപ്പെടുന്നു.

WAM/പരിഭാഷ: Ambily Sivan http://wam.ae/en/details/1395302859204

WAM/Malayalam