വ്യാഴാഴ്ച 06 ഓഗസ്റ്റ് 2020 - 5:05:11 am

യമനിലെ ചെങ്കടൽ തീരത്ത് വാര്‍ഷിക ഈദ് വസ്ത്ര, ഭക്ഷ്യസഹായ ചാരിറ്റബിൾ പദ്ധതി യുഎഇ ആരംഭിച്ചു

  • الإمارات تطلق مشروعها الخيري السنوي لتوزيع كسوة العيد ومعونات غذائية بالساحل الغربي اليمني

യെമൻ റെഡ് സീ കോസ്റ്റ്, ജൂലൈ 31, 2020 (WAM) – യുഎഇയെ പ്രതിനിധീകരിച്ച്, എമിറേറ്റ്സ് റെഡ് ക്രസന്റ്, ERC, യെമനിലെ തായ്‌സ് ഗവർണറേറ്റിലെ നിരാലംബരായവർക്കായി വാർഷിക ചാരിറ്റബിൾ ഈദ് വസ്ത്ര പദ്ധതി ആരംഭിച്ചു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെടുന്ന യെമന്‍ സഹോദരര്‍ക്ക് വേണ്ടിയുള്ള സഹായ പദ്ധതികളുടെ ഭാഗമാണ് ഈ നടപടി.

ചെങ്കടൽ തീരത്തെ മോച്ച ജില്ലയിലെ നിരവധി ഗ്രാമങ്ങളിലെ 400 കുടുംബങ്ങൾക്ക് ഈദ് അൽ-അദ്‌ഹ ആസ്വദിക്കാൻ ERC സംഘം ഈദ് വസ്ത്രങ്ങൾ വിതരണം ചെയ്തു.

ERC പ്രതിനിധികളും മനുഷ്യ കാരുണ്യ പ്രവര്‍ത്തകരും നിരവധി പ്രാദേശിക ഉദ്യോഗസ്ഥരും വിതരണ പ്രക്രിയയിൽ പങ്കെടുത്തു.

ഈ അനുഗ്രഹീത ദിനങ്ങളിൽ കുട്ടികൾക്ക് സന്തോഷം പകർന്ന യുഎഇയുടെ മാനുഷിക നടപടിയ്ക്ക് ഗുണഭോക്താക്കൾ നന്ദിയും അഭിനന്ദനവും അറിയിച്ചു.

അൽ വാസിയ ജില്ലയിലെ വിദൂര സ്വാദിയ ഗ്രാമത്തിലേക്കും മറ്റ് വിവിധ പ്രദേശങ്ങളിലേക്കും 50 ടൺ അടിസ്ഥാന ഭക്ഷ്യവസ്തുക്കളും 500 കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന 500 ഈന്തപ്പഴ പാക്കേജുകളും ERC അയച്ചിട്ടുണ്ട്.

ചെങ്കടൽ തീരത്തെ വിദൂര ഗ്രാമപ്രദേശങ്ങളിലെ യമനികളെ സഹായിക്കാനുള്ള യുഎഇയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സഹായം.

തങ്ങളുടെ ഗ്രാമങ്ങളിലേക്ക് എത്തിച്ചേരാനും സഹായം നൽകാനുമുള്ള ERC ടീമുകളുടെ ശ്രമത്തെയും ഗുണഭോക്താക്കൾ അഭിനന്ദിച്ചു.

WAM /പരിഭാഷ: Priya Shankar http://wam.ae/en/details/1395302859550

WAM/Malayalam