ബുധനാഴ്ച 20 ജനുവരി 2021 - 4:39:58 am

ബരാകാ ആണവോർജ്ജ പ്ലാന്റിലെ യൂണിറ്റ് 1 ന്റെ സുരക്ഷിത ആരംഭം വിജയകരമായി പൂർത്തിയാക്കി

  • مؤسسة الإمارات للطاقة النووية تعلن بداية التشغيل الآمن لأولى محطات براكة للطاقة النووية السلمية
  • مؤسسة الإمارات للطاقة النووية تعلن بداية التشغيل الآمن لأولى محطات براكة للطاقة النووية السلمية
  • مؤسسة الإمارات للطاقة النووية تعلن بداية التشغيل الآمن لأولى محطات براكة للطاقة النووية السلمية
  • مؤسسة الإمارات للطاقة النووية تعلن بداية التشغيل الآمن لأولى محطات براكة للطاقة النووية السلمية
വീഡിയോ ചിത്രം

- പ്രസരണരഹിതമായ വൈദ്യുതി ഉത്പ്പാദനത്തിന്റെ വരാനിരിക്കുന്ന കാലഘട്ടത്തിന്റെ പ്രാധാന്യമേറിയ പ്രാരംഭ ഘട്ടമാണ് ഈ തുടക്കം - ന്യൂക്ലിയർ ഗുണനിലവാരത്തിനും സുരക്ഷയ്ക്കും ആവശ്യമായ നിയന്ത്രണ ആവശ്യകതകൾക്കും ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഈ പ്രക്രിയ നടക്കുന്നത് അബുദാബി, 2020,ഓഗസ്റ്റ് 1 (WAM) - എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ (ENEC) അതിന്റെ പ്രവർത്തന, പരിപാലന അനുബന്ധ സ്ഥാപനമായ നവാ എനർജി കമ്പനി (നവാ) ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), അബുദാബിയിലെ ധഫ്ര മേഖലയിലെ ബറാക്കാ ആണവോർജ്ജ പ്ലാന്റിലെ യൂണിറ്റ് 1 വിജയകരമായി ആരംഭിച്ചതായി പ്രഖ്യാപിച്ചു.

അടുത്ത 60 വർഷമെങ്കിലും രാജ്യത്തിന് ശുദ്ധമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള പ്രക്രിയയുടെ ഭാഗമായി, യുഎഇ സമാധാനപരമായ ന്യൂക്ലിയർ എനർജി പ്രോഗ്രാം വിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനത്തിൽ ഇന്നുവരെയുള്ളതിൽ ഏറ്റവും ചരിത്രപരമായ നാഴികക്കല്ലാണ് ഈ ഘട്ടം.

2020 ഫെബ്രുവരിയിൽ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻസിൽ (FANR) നിന്ന് ഓപ്പറേറ്റിംഗ് ലൈസൻസ് ലഭിച്ചതും 2020 മാർച്ചിൽ ഇന്ധന അസംബ്ലി ലോഡിംഗ് പൂർത്തിയാക്കിയതും മുതൽ, ENECയുടെയും കൊറിയ ഇലക്ട്രിക് പവർ കോർപ്പറേഷന്റെയും (KEPCO) സംയുക്ത സംരംഭമായ ന്യൂവയറൽ ഓപ്പറേഷൻസ്, മെയിന്റനൻസ് സബ്സിഡിയറിയായ നവാ, ബരാക പ്ലാന്റിലെ ആദ്യത്തെ ന്യൂക്ലിയർ എനർജി റിയാക്ടറിന്റെ ആരംഭം വിജയകരമായി പൂർത്തിയാക്കുന്നതിന് മുമ്പ് സമഗ്രമായ ഒരു പരീക്ഷണ പരിപാടിയിലൂടെ സുരക്ഷിതമായി പുരോഗമിക്കുകയാണ്.

യൂണിറ്റ് 1 ന്റെ ആരംഭം ആദ്യമായി റിയാക്ടർ സുരക്ഷിതമായി താപം ഉൽ‌പാദിപ്പിക്കുന്നു എന്നത് വ്യക്തമാക്കുന്നു, ഇത് നീരാവി സൃഷ്ടിക്കാൻ ഉപയോഗിച്ച് അതുകൊണ്ട് ഒരു ടർബൈൻ തിരിക്കുന്നു. നവയുടെ യോഗ്യതയുള്ളതും ലൈസൻസുള്ളതുമായ ന്യൂക്ലിയർ ഓപ്പറേറ്റർമാരുടെ ടീം ഈ പ്രക്രിയയെ സുരക്ഷിതമായി നിയന്ത്രിക്കുന്നതിലും റിയാക്ടറിന്റെ പവർ ഔട്ട്പുട്ട് നിയന്ത്രിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിരവധി ആഴ്‌ചകൾക്കും നിരവധി സുരക്ഷാ പരിശോധനകൾ നടത്തിയതിനും ശേഷം ശേഷം, യുഎഇയിലെ വൈദ്യുതി ഗ്രിഡിലേക്ക് കണക്റ്റുചെയ്യാൻ യൂണിറ്റ് 1 തയ്യാറാകും. അങ്ങനെ ആദ്യത്തെ മെഗാവാട്ട് ശുദ്ധമായ വൈദ്യുതി രാജ്യത്തിന്റെ വീടുകളിലും ബിസിനസുകളിലും എത്തിക്കും.

ഓപ്പറേറ്റിങ് ലൈസൻസ് ലഭിക്കുന്നതിന് മുമ്പായി, യു‌എഇയുടെ സ്വതന്ത്ര ന്യൂക്ലിയർ റെഗുലേറ്ററായ FANRന്റെ തുടർച്ചയായ മേൽനോട്ടത്തോടെ പരിശോധന നടത്തി, 2020 ജനുവരിയിൽ വേൾഡ് അസോസിയേഷൻ ഓഫ് ന്യൂക്ലിയർ ഓപ്പറേറ്ററുടെ (WANO) ഒരു പ്രീ സ്റ്റാർട്ട്-അപ്പ് അവലോകനം (പി‌എസ്‌യുആർ) പൂർത്തിയാക്കിയിട്ടാണിത്. ആണവോർജ്ജ വ്യവസായത്തിലെ മികച്ച അന്താരാഷ്ട്ര രീതിയുമായി യൂണിറ്റ് 1 യോജിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.

ENEC ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് ഇബ്രാഹിം അൽ ഹമ്മദി പറഞ്ഞു: "ഇന്ന് യുഎഇയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഒരു നിമിഷമാണ്. ഒരു ദശകത്തിലേറെ നീണ്ട ദർശനത്തിന്റെയും തന്ത്രപരമായ ആസൂത്രണത്തിന്റെയും ശക്തമായ പ്രോഗ്രാം മാനേജുമെന്റിന്റെയും പര്യവസാനമാണിത്. സമീപകാലത്തെ ആഗോള വെല്ലുവിളികൾക്കിടയിലും, യൂണിറ്റ് 1 ന്റെ സുരക്ഷിതമായ ഡെലിവറിയോടുള്ള മികച്ച പ്രതിബദ്ധതയും അചഞ്ചല മനോഭാവവും നമ്മുടെ ടീം പ്രകടമാക്കിയിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ നാലിലൊന്ന് വരെ വിതരണം ചെയ്യുക, ഭാവിയിലെ വളർച്ചയെ സുരക്ഷിതവും വിശ്വസനീയവും പ്രസരണ രഹിതവുമായി ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മറ്റൊരു ചുവടു കൂടി നമ്മൾ പൂർത്തിയാക്കിയിരിക്കുന്നു.

"ഞങ്ങളുടെ നേതൃത്വത്തിന്റെ കാഴ്ചപ്പാടിന്റെ പൂർത്തീകരണത്തിലൂടേ, ബരാക്കാ ന്യൂക്ലിയർ എനർജി പ്ലാന്റ് രാഷ്ട്രത്തിന്റെ വളർച്ചയുടെ ഒരു യന്ത്രമായി മാറിയിരിക്കുന്നു. ഇത് പൂജ്യം ശതമാനം കാർബൺ പുറന്തള്ളലോടെ യുഎഇയുടെ ഊർജ്ജോപഭോഗത്തിന്റെ 25% വൈദ്യുതിയും നൽകും. കൂടാതെ സുസ്ഥിര പ്രാദേശിക ന്യൂക്ലിയർ എനർജി വ്യവസായവും വിതരണ ശൃംഖലയും സ്ഥാപിക്കുന്നതിലൂടെയുള്ള ആയിരക്കണക്കിന് ഉയർന്ന മൂല്യമുള്ള ജോലികൾ സൃഷ്ടിച്ച് സാമ്പത്തിക വൈവിധ്യവൽക്കരണത്തെ പിന്തുണയ്ക്കുകയും ചെയ്യും. ഈ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നതിന് നേതൃത്വത്തിന് നിരന്തരമായ പിന്തുണ നൽകിയതിന് ഞങ്ങളുടെ യുഎഇ പങ്കാളികളുടെയും കൊറിയൻ പങ്കാളികളുടെയും പിന്തുണയോടും ഒപ്പം പങ്കെടുത്ത എല്ലാവരേയും ഈ സുപ്രധാന അവസരത്തിൽ അഭിനന്ദിക്കുന്നു."

യൂണിറ്റ് ഗ്രിഡിലേക്ക് ബന്ധിപ്പിച്ചുകഴിഞ്ഞാൽ, പവർ അസൻഷൻ ടെസ്റ്റിംഗ് (PAT) എന്നറിയപ്പെടുന്ന ഊർജ്ജ നിലകൾ ക്രമേണ ഉയർത്തുന്ന പ്രക്രിയയുമായി ന്യൂക്ലിയർ ഓപ്പറേറ്റർമാർ തുടരും. എല്ലാ റെഗുലേറ്ററി ആവശ്യകതകൾക്കും സുരക്ഷ, ഗുണനിലവാരം, സുരക്ഷ എന്നിവയുടെ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി യൂണിറ്റ് മുഴുവൻ വൈദ്യുതി ഉൽ‌പാദനത്തിലേക്ക് നീങ്ങുമ്പോൾ യൂണിറ്റ് 1 ന്റെ സംവിധാനങ്ങൾ തുടർച്ചയായി നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യും. ഏതാനും മാസങ്ങൾക്കുള്ളിൽ ഈ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, വരും ദശകങ്ങളിൽ യുഎഇയുടെ വളർച്ചയ്ക്കും അഭിവൃദ്ധിക്കും ശക്തി പകരാൻ കഴിയുന്ന ബേസ്‌ലോഡ് വൈദ്യുതി മുഴുവൻ ശേഷിയിൽ നൽകും.

യുഎഇ ആണവോർജ്ജ പ്രവർത്തനങ്ങളിലെ ഈ പ്രധാന നാഴികക്കല്ലിനെക്കുറിച്ച് സംസാരിക്കവേ നവാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എഞ്ചി. അലി അൽ ഹമ്മദി പറഞ്ഞു പറഞ്ഞു: "നവയുടെയും എനർജി കമ്പനിയുടെയും സുപ്രധാന നാഴികക്കല്ലാണ് യൂണിറ്റ് 1 ന്റെ ആരംഭം.സുരക്ഷയുടെയും ഗുണനിലവാരത്തിൻറെയും ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി പ്ലാന്റ് പ്രവർത്തിപ്പിക്കാനും പരിപാലിക്കാനുമുള്ള ഞങ്ങൾക്ക് ലഭിച്ചിരിക്കുന്ന ഉത്തരവ് ഞങ്ങൾ നിറവേറ്റുകയാണ്. നമ്മുടെ ജനങ്ങളുടെ സമർപ്പണവും അതുപോലെ നമ്മുടെ കൊറിയൻ പങ്കാളികളുടെയും നിരവധി അന്താരാഷ്ട്ര വിദഗ്ധ സംഘടനകളുടെ സഹകരണവുമാണ് ഈ അംഗീകാരം സാദ്ധ്യമാക്കിയത്. ഈ മുഴുവൻ കമ്മീഷനിങ്ങ്, ആഗോള ആണവ വ്യവസായത്തിന്റെ വൈദഗ്ദ്ധ്യം നേടുന്നതിലൂടെ ആരംഭ പ്രക്രിയയിൽ ഉടനീളം ഉയർന്ന സുരക്ഷ, മേന്മ, പ്രവർത്തന സുതാര്യത നിലവാരങ്ങൾ പാലിക്കുന്നതിന് ഞങ്ങളുടെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

വരും ദശകങ്ങളിൽ യൂണിറ്റിന്റെ സുരക്ഷിതവും സുസ്ഥിരവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന് യൂണിറ്റ് 1 ന്റെ നിർമ്മാണത്തിന് സംഭാവന നൽകിയ ഞങ്ങളുടെ കഴിവുള്ള യുഎഇ ദേശീയ എഞ്ചിനീയർമാരെയും ന്യൂക്ലിയർ പ്രൊഫഷണലുകളെയും, യു‌എഇ ദേശീയ സീനിയർ റിയാക്റ്റർ ഓപ്പറേറ്റർമാരെയും റിയാക്റ്റർ ഓപ്പറേറ്റർമാരെയും, ഞങ്ങളുടെ അന്താരാഷ്ട്ര വിദഗ്ധരോടൊപ്പം പ്ലാന്റ് സുരക്ഷിതമായി പ്രവർത്തിപ്പിക്കാൻ സർട്ടിഫിക്കറ്റ് ലഭിച്ചവരെയും കുറിച്ച് ഞാൻ അഭിമാനിക്കുന്നു. "എൻജി. അലി അൽ ഹമ്മദി പറഞ്ഞു.

സുരക്ഷിതവും ശുദ്ധവും വിശ്വസനീയവുമായ ബേയ്സ്‌ലോഡ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി ഒരു ആണവോർജ്ജ പ്ലാന്റ് വികസിപ്പിച്ചെടുത്ത അറബ് ലോകത്തെ ആദ്യത്തെ രാജ്യവും ആഗോളതലത്തിൽ 33-ാമത്തെ രാജ്യവുമാണ് യുഎഇ.

യുഎഇയുടെ ഊർജ്ജമേഖലയുടെ വൈദ്യുതീകരണത്തിലേക്കും വൈദ്യുതി ഉൽപാദനത്തിന്റെ ഡീകാർബണൈസേഷനിലേക്കും നീങ്ങാനുള്ള ശ്രമങ്ങൾക്ക് ബരാക്കാ പ്ലാന്റ് കാര്യമായ സംഭാവന നൽകുന്നു.

പൂർണ്ണമായും പ്രവർത്തനക്ഷമമാകുമ്പോൾ, പ്ലാന്റ് 5.6 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. അതേസമയം പ്രതിവർഷം 21 ദശലക്ഷം ടണ്ണിലധികം കാർബൺ പുറന്തള്ളുന്നത് തടയുകയും ചെയ്യുന്നു. ഇത് പ്രതിവർഷം 3.2 ദശലക്ഷം കാറുകൾ രാജ്യത്തിന്റെ റോഡുകളിൽ നിന്ന് നീക്കംചെയ്യുന്നതിന് തുല്യമാണ്.

യു‌എഇയിലെ സമാധാനപരമായ ന്യൂക്ലിയർ എനർജി പ്രോഗ്രാം 2009 ൽ ആരംഭിച്ചതുമുതൽ, ENEC അന്താരാഷ്ട്ര ആണവോർജ്ജ സ്ഥാപനങ്ങളായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA), WANO എന്നിവയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്, FANRന്റെ ധാരാളമായ നിയന്ത്രക ചട്ടക്കൂടിന് അനുസൃതമായി. ഇന്നുവരെ, ബറാക്ക പ്ലാന്റും അവിടത്തെ ജനങ്ങളും പ്രക്രിയകളും ആണവ ഗുണനിലവാരത്തിന്റെയും സുരക്ഷയുടെയും ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി 255 ലധികം പരിശോധനകൾ FANR ഏറ്റെടുത്തിട്ടുണ്ട്. ഈ ദേശീയ അവലോകനങ്ങളെ IAEAയും WANOയും നടത്തിയിട്ടുള്ള 40 ലധികം വിലയിരുത്തലുകളും പിയർ അവലോകനങ്ങളും പിന്തുണച്ചിട്ടുണ്ട്.

ഇപ്പോ നവാ ചെയ്തുകൊണ്ടിരിക്കുന്ന യൂണിറ്റ് 2 ന്റെ നിർമ്മാണം പ്രവർത്തന സന്നദ്ധതയ്ക്കുള്ള തയ്യാറെടുപ്പുകളോടെ പൂർത്തീകരിക്കുന്നതായി ENEC അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റിന്റെ 3, 4 യൂണിറ്റുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്, നാല് യൂണിറ്റുകളുടെയും മൊത്തത്തിലുള്ള നിർമ്മാണം ഇപ്പോൾ 94% പൂർത്തിയായിട്ടുണ്ട്.

WAM/ പരിഭാഷ: Ambily Sivan http://www.wam.ae/en/details/1395302859575

WAM/Malayalam