വ്യാഴാഴ്ച 06 ഓഗസ്റ്റ് 2020 - 5:50:39 am

മുഹമ്മദ് ബിൻ സായിദ്, മുഹമ്മദ് ബിൻ സൽമാൻ ഈദ് അൽ-അദാ ആശംസകൾ കൈമാറി


അബുദാബി, ജൂലൈ 31, 2020 (WAM) - അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സൌദി അറേബ്യ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് സൌദ് എന്നിവര്‍ ഈദ് അൽ അദാ ആശംസകൾ കൈമാറി.

വെള്ളിയാഴ്ച ഒരു ഫോൺ കോളിൽ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും പ്രിൻസ് മുഹമ്മദ് ബിൻ സൽമാനും പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, രണ്ട് വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരനായ സൌദി അറേബ്യയിലെ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൌദ് എന്നിവരുടെ നേതൃത്വത്തിൽ. രണ്ട് സാഹോദര്യ ജനതയ്ക്കും കൂടുതൽ വികസനം, ക്ഷേമം, അഭിവൃദ്ധി എന്നിവ ആശംസിച്ചു.

രണ്ടു ബഹുമാനപ്പെട്ട നേതാക്കളും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്കും ലോകമെമ്പാടും കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും നേർന്നു, ഇപ്പോഴുള്ള മഹാമാരിയെ തടയാൻ സർവശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിച്ചു.

WAM /പരിഭാഷ: Priya Shankar http://wam.ae/en/details/1395302859564

WAM/Malayalam