വ്യാഴാഴ്ച 06 ഓഗസ്റ്റ് 2020 - 5:42:01 am

ബറാക്ക ആണവോർജ്ജ പ്ലാന്റിന്റെ യൂണിറ്റ് 1ന്റെ വിജയം: മുഹമ്മദ് ബിൻ സായിദിന് ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ അഭിനന്ദനം


കെയ്‌റോ, 2020 ഓഗസ്റ്റ് 1 (WAM) - ബറാക്ക ആണവോർജ്ജ പ്ലാന്റിന്റെ യൂണിറ്റ് 1ന്റെ വിജയത്തിന് യുഎഇയെയും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി അഭിനന്ദിച്ചു.

യുഎഇയുടെ നേട്ടങ്ങളുടെ റെക്കോർഡിലെ മറ്റൊരു നാഴികക്കല്ലാണ് ഈ ഘട്ടം. മാനവികതയെ സേവിക്കുന്ന എല്ലാ മേഖലകളിലെയും നേതൃത്വം, വ്യതിരിക്തത, മികവ് എന്നിവയിൽ ഒരു മുന്നേറ്റക്കാരനാകാനുള്ള അറബ് രാഷ്ട്രത്തിന്റെ ആഗ്രഹ പൂർത്തീകരണം കൂടിയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

WAM/ പരിഭാഷ: Ambily Sivan http://www.wam.ae/en/details/1395302859653

WAM/Malayalam