വ്യാഴാഴ്ച 06 ഓഗസ്റ്റ് 2020 - 6:00:55 am

MoHAP കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54,727 കോവിഡ് -19 പരിശോധനകൾ കൂടി നടത്തി, 283 പുതിയ കേസുകൾ പ്രഖ്യാപിച്ചു, 283 പേര്‍ക്ക് രോഗമുക്തി, 2 മരണം


അബുദാബി, ജൂലൈ 31, 2020 (WAM) - കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അത്യാധുനിക മെഡിക്കൽ പരിശോധനാ രീതികള്‍ ഉപയോഗിച്ച് 54,727 COVID-19 പരിശോധനകൾ കൂടി നടത്തിയതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം MoHAP ബുധനാഴ്ച പ്രഖ്യാപിച്ചു.

കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതെന്ന് മന്ത്രാലയം പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.

ടെസ്റ്റിംഗ് ക്യാമ്പയിന്റെ ഭാഗമായി 283 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി പ്രഖ്യാപിച്ചു. ഇതോടെ യുഎഇയിലെ മൊത്തം കേസുകളുടെ എണ്ണം 60,506 ആയി.

രോഗം ബാധിച്ച വ്യക്തികൾ വിവിധ ദേശീയതകളിൽ നിന്നുള്ളവരാണെന്നും തൃപ്തികരമായ അവസ്ഥയിലാണെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ COVID-19 സങ്കീർണതകളുടെ ഫലമായി 2 മരണങ്ങളും MoHAP റിപ്പോര്‍ട്ട് ചെയ്തു, ഇതോടെ ആകെ മരണങ്ങളുടെ എണ്ണം 351 ആയി.

മരിച്ചവരുടെ കുടുംബങ്ങളോട് മന്ത്രാലയം ആത്മാർത്ഥ അനുശോചനം രേഖപ്പെടുത്തി. നിലവിലെ COVID-19 രോഗികൾ വേഗത്തിലും പൂർണമായും സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.

COVID-19 ൽ നിന്ന് 283 പേർ കൂടി പൂർണ്ണമായി സുഖം പ്രാപിച്ചു, ഇതോടെ മൊത്തം ഭേദപ്പെട്ടവരുടെ എണ്ണം 53,909 ആയി.

WAM /പരിഭാഷ: Priya Shankar http://wam.ae/en/details/1395302859556

WAM/Malayalam