ചൊവ്വാഴ്ച 15 ജൂൺ 2021 - 1:21:34 pm

ജിസിസി സെക്രട്ടറി ജനറലിന് അബ്ദുല്ല ബിൻ സായിദ് ഈദ് ആശംസകൾ കൈമാറി


അബുദാബി, 2020 ഓഗസ്റ്റ് 1 (WAM) - വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഗൾഫ് കോപ്പറേഷൻ കൌൺസിൽ, ജിസിസിയുടെ സെക്രട്ടറി ജനറൽ ഡോ. നൈഫ് അൽ ഹജ്‌റഫിനു ഈദ് അൽ അദാ ആശംസകൾ കൈമാറി.

ഒരു ഫോൺ കോളിൽ, ജിസിസി ജോയിന്റ് ആക്ഷന്റെ അവസ്ഥയും ഇരു വിഭാഗത്തിനും താൽപ്പര്യമുള്ള വിഷയങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു.

യുഎഇയുടെ ഇപ്പോഴത്തെ അധ്യക്ഷതയിൽ ജിസിസി ശ്രമങ്ങളെക്കുറിച്ച് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഡോ ഹജ്‌റഫിനു വിശദീകരിച്ചു.

ജി‌സി‌സി മേധാവി ഷെയ്ഖ് അബ്ദുല്ലയ്ക്ക് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർക്കുള്ള ആശംസകൾ കൈമാറി. അദ്ദേഹം യുഎഇ ജനതയ്ക്ക് കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും ആശംസിച്ചു.

ജിസിസി രാജ്യങ്ങളിലെ കൊറോണ വൈറസ്, കോവിഡ് -19 പാൻഡമിക്ക് സംബന്ധിച്ച വിവരങ്ങളും അതിന്റെ പ്രത്യാഘാതങ്ങൾ മറികടക്കുന്നനായി സംയുക്ത സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ഷെയ്ഖ് അബ്ദുല്ല ബിൻ സായിദും ഡോ. ​​നെയ്ഫ് അൽ ഹജ്‌റഫും അവലോകനം ചെയ്തു.

ജിസിസി സംയുക്ത നടപടിയെ ശക്തിപ്പെടുത്താൻ ഡോ. അൽ ഹജ്‌റഫ് നടത്തുന്ന ശ്രമങ്ങളെ ഷെയ്ഖ് അബ്ദുല്ല അഭിനന്ദിച്ചു.

WAM/ പരിഭാഷ: Ambily Sivan http://www.wam.ae/en/details/1395302859576

WAM/Malayalam