വ്യാഴാഴ്ച 06 ഓഗസ്റ്റ് 2020 - 6:02:13 am

24 മണിക്കൂറിനുള്ളിൽ 43,268 അധിക COVID-19 പരിശോധനകൾ, 254 പുതിയ കേസുകൾ, 346 രോഗമുക്തി, മരണമില്ല


അബുദാബി, 2020 ഓഗസ്റ്റ് 1 (WAM) - അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42268 അധിക COVID-19 പരിശോധനകൾ നടത്തിയതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം MoHAP ശനിയാഴ്ച പ്രഖ്യാപിച്ചു. .

കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീവ്ര പരിശോധനാ ക്യാം‌പെയിനെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ടെസ്റ്റിംഗ് ക്യാമ്പയിന്റെ ഭാഗമായി 254 പുതിയ കൊറോണ വൈറസ് കേസുകൾ MoHAP പ്രഖ്യാപിച്ചു. ഇതോടെ യുഎഇയിലെ ആകെ കേസുകളുടെ എണ്ണം 60,760 ആയി.

രോഗം ബാധിച്ച വ്യക്തികൾ വിവിധ രാജ്യങ്ങളിൽ നിന്ന് ഉള്ളവരാണെന്നും സ്ഥിരമായ അവസ്ഥയിലാണെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ COVID-19 സങ്കീർണതകളുടെ ഫലമായി ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും MoHAP അറിയിച്ചു.

COVID-19 ൽ നിന്ന് 346 വ്യക്തികൾ പൂർണമായും സുഖം പ്രാപിച്ചതായി മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 54,255 ആയി.

WAM/ പരിഭാഷ: Ambily Sivan http://www.wam.ae/en/details/1395302859657

WAM/Malayalam