വ്യാഴാഴ്ച 06 ഓഗസ്റ്റ് 2020 - 5:06:45 am

ബരാക ന്യൂക്ലിയർ എനർജി പ്ലാന്റിലെ യൂണിറ്റ് 1 വിജയകരമായി പ്രവര്‍ത്തിപ്പിച്ചത് അഭിമാനത്തിന്റെ നിമിഷം: ഖലീഫ ബിൻ സായിദ്


അബുദാബി, ഓഗസ്റ്റ് 1, 2020 (WAM): സമാധാനപരമായ ആണവോർജ്ജത്തിനായുള്ള അറബ് ലോകത്തെ ആദ്യത്തെ പ്ലാന്റായ ബരാക ന്യൂക്ലിയർ എനർജി പ്ലാന്റിലെ യൂണിറ്റ് 1 പ്രവർത്തിപ്പിക്കുന്നതിൽ എമിറാത്തി കേഡർമാർ നേടിയ വിജയത്തെ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു. ഇത് അഭിമാനത്തിന്റെ നിമിഷമാണെന്നും യുഎഇയുടെ സമാധാനപരമായ ആണവോർജ്ജ പദ്ധതിയിലെ ഏറ്റവും ചരിത്രപരമായ നേട്ടമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"ഹോപ് പ്രോബ് ആരംഭിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം വരുന്ന ഈ നാഴികക്കല്ല്, നമ്മുടെ രാഷ്ട്രം - എമിറാത്തി അണികളുടെ നേതൃത്വത്തില്‍ - എല്ലാ മേഖലകളിലും ശക്തമായ വിജ്ഞാന അടിത്തറ കെട്ടിപ്പടുക്കുന്നതിനുള്ള ആലോചിച്ചുറപ്പിച്ച പദ്ധതികളുമായി ക്രമാനുഗതമായി മുന്നേറുകയാണ് എന്നു കാണിക്കുന്നു" പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് പറഞ്ഞു.

നമ്മുടെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ക്ക് വിജ്ഞാന സമ്പത്തും വിപുലമായ അനുഭവസമ്പത്തും സംഭാവന ചെയ്യുന്ന ഈ പ്രക്രിയയുടെ ഉത്തരവാദിത്തപ്പെട്ടവരെ അദ്ദേഹം അഭിനന്ദിച്ചു.

"ഭാവിയിലേക്കുള്ള നമ്മുടെ കാഴ്ചപ്പാടിനെ രൂപപ്പെടുത്തുന്ന ഈ സുപ്രധാന നാഴികക്കല്ലിന്റെ പേരില്‍ ജനങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. നമ്മുടെ കാഴ്ചപ്പാടും ലക്ഷ്യങ്ങളും ലോകം മുഴുവൻ അഭിമാനിക്കും വിധം യാഥാർത്ഥ്യത്തിലേക്ക് വിവർത്തനം ചെയ്ത നമ്മുടെ ദേശീയ കേഡർമാരെയും ഞങ്ങൾ അഭിനന്ദിക്കുന്നു,."

"ഭാഗ്യവശാൽ, ഇന്നും ഈയിടെയായും നാം നേടിയ നേട്ടങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ ചരിത്രപരമായ ഐക്യത്തെ അടയാളപ്പെടുത്തുന്ന സുവർണ്ണ ജൂബിലി ആഘോഷത്തോടൊപ്പം ചേര്‍ന്ന് വരുന്നു," രാഷ്ട്രപതി തുടർന്നു.

"ഈ നേട്ടത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു, ഒപ്പം നമ്മുടെ യുവ ശാസ്ത്രജ്ഞരുടെ കഴിവുകളിൽ ആത്മവിശ്വാസവുമുണ്ട്. വരും തലമുറകൾ അഭിമാനത്തോടെ ഓർമിക്കാന്‍ പോകുന്ന പ്രചോദനാത്മക നിമിഷങ്ങളിലൊന്നാണ് നാം ഇന്ന് ജീവിക്കുന്നത്."

ദേശീയ കഴിവുകളുടെ യഥാർത്ഥവും സജീവവുമായ പങ്കാളിത്തത്തിലൂടെ നേടിയ ഈ നേട്ടം, ഏതാനും രാജ്യങ്ങളുടെ എക്സ്ക്ലൂസീവ് ഡൊമെയ്‌നായ ഈ സുപ്രധാന മേഖലയിൽ നമ്മുടെ രാഷ്ട്രത്തിന് സ്ഥാനം നേടിത്തരാന്‍ പോന്നത്ര ഉയർന്ന മൂല്യമുള്ളതാണ് എന്ന് രാഷ്ട്രപതി ഊന്നിപ്പറഞ്ഞു.

ഇപ്പോള്‍ കൈവരിച്ച നേട്ടങ്ങളില്‍ അദ്ദേഹം അഭിമാനവും അഭിനന്ദനവും പ്രകടിപ്പിച്ചു, ബാക്കി ദൗത്യം അതേ ഇച്ഛാശക്തിയോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി പൂർത്തിയാക്കുന്നതിന് മുന്നോട്ട് പോകാനുള്ള ആവേശവും ശക്തമായ പ്രചോദനവും ഇത് "നമ്മുടെ കുട്ടികൾക്ക്" നൽകുന്നു.

"ശാസ്ത്രത്തിലും യുവാക്കളുടെ കഴിവുകളിലും നിക്ഷേപം നടത്തുന്നത് ഭാവിയില്‍ വിജയം നേടിത്തരുന്ന ഒരു തീരുമാനമാണെന്ന് നമ്മുടെ രാഷ്ട്രം വിശ്വസിക്കുന്നു."

പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഉപരാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹുമാനപ്പെട്ട സുപ്രീം കൗൺസിൽ അംഗങ്ങൾ, എമിറേറ്റ്സ് ഭരണാധികാരികൾ, യുഎഇ ജനത എല്ലാവരെയും ഈ വിശിഷ്ട നേട്ടത്തിന് രാഷ്ട്രപതി അഭിനന്ദിച്ചു;. "ഭാവിയിലേക്ക് കുതിക്കാന്‍ കഴിവുള്ള ഒരു സംസ്ഥാനത്തിന് ശക്തമായ അടിത്തറയിട്ട അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെയും മറ്റ് സ്ഥാപക പിതാക്കന്മാരെയും ഞങ്ങൾ ഈ അവസരത്തില്‍ സ്മരിക്കുന്നു." അദ്ദേഹം പറഞ്ഞു.

WAM /പരിഭാഷ: Priya Shankar http://wam.ae/en/details/1395302859664

WAM/Malayalam