വ്യാഴാഴ്ച 06 ഓഗസ്റ്റ് 2020 - 4:40:36 am

യുഎഇയുടെ ന്യൂക്ലിയർ എനർജി പ്രോഗ്രാം പൂര്‍ത്തീകരിക്കുന്നതിലേക്കുള്ള  ചരിത്രപരമായ നാഴികക്കല്ലാണ് ബരാക ന്യൂക്ലിയർ എനർജി പ്ലാന്റിന്റെ യൂണിറ്റ് 1 ആരംഭം എന്ന് FANR DG

വീഡിയോ ചിത്രം

അബുദാബി, ഓഗസ്റ്റ് 1, 2020 (WAM) - ബരാക ന്യൂക്ലിയർ എനർജി പ്ലാന്റിലെ യൂണിറ്റ് 1 ന്റെ വിജയകരമായ ആരംഭം യുഎഇയുടെ സമാധാനപരമായ ന്യൂക്ലിയർ എനർജി പ്രോഗ്രാം പൂര്‍ത്തീകരിക്കുന്നതിലേക്കുള്ള അങ്ങേയറ്റം ചരിത്രപരവും ദേശീയവും വഴിതെളിക്കുന്നതുമായ നാഴികക്കല്ലാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ ഡയറക്ടർ ജനറൽ ക്രിസ്റ്റർ വിക്ടർസൺ അഭിനന്ദിച്ചു..

ലോകം കൊറോണ വൈറസ്, കോവിഡ് -19 ന്റെ ആഘാതത്തിൽ ആയിരിക്കുമ്പോൾ ഈ നേട്ടം കൈവരിക്കുന്നത് യുഎഇയ്ക്കും പദ്ധതിയുടെ ഉത്തരവാദിത്തമുള്ളവർക്കും ഒരു സുപ്രധാന വിജയമാണെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി, WAM ന് നൽകിയ അഭിമുഖത്തിൽ വിക്ടർസൺ പറഞ്ഞു.

ബരാക ന്യൂക്ലിയർ എനർജി പ്ലാന്റില്‍, ഈ ഘട്ടത്തിൽ എല്ലാ നിർബന്ധിത നിയന്ത്രണ, മുൻകരുതൽ നടപടികളും FANR ഉറപ്പാക്കിയതായി അദ്ദേഹം സ്ഥിരീകരിച്ചു.

ബരാക ന്യൂക്ലിയർ പവർ പ്ലാന്റിലെ യൂണിറ്റ് 1 നായി 2015 ൽ ഓപ്പറേറ്റിംഗ് ലൈസൻസ് അപേക്ഷ സ്വീകരിച്ചതുമുതൽ, ബരാക ന്യൂക്ലിയർ എനർജി പ്ലാന്റിന്റെ വികസനത്തിൽ FANR ന്റെ പങ്കിനെക്കുറിച്ച് വിക്ടർസൺ സംസാരിച്ചു, ഫെബ്രുവരിയിൽ യൂണിറ്റ് 1 ന്റെ ഓപ്പറേറ്റിങ് ലൈസൻസ് നൽകുന്നത് വരെ, പ്ലാന്‍റ് എല്ലാ റെഗുലേറ്ററി ആവശ്യകതകളും പാലിക്കുന്നത് ഉറപ്പാക്കാന്‍ FANR കര്‍ശനമായ റെഗുലേറ്ററി മേൽനോട്ടങ്ങളും പരിശോധനകളും തുടര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു., ബരാക -1 ഓപ്പറേറ്റിംഗ് ലൈസൻസ് പ്ലാന്റ് കമ്മീഷൻ ചെയ്യാനും പ്രവർത്തിപ്പിക്കാനും നാവാ എനർജി കമ്പനി, നാവയെയാണ് അധികാരപ്പെടുത്തിയത്.

"പൊതുജനങ്ങളുടെയും പരിസ്ഥിതിയുടെയും പ്ലാന്റിലെ തൊഴിലാളികളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ബരാക ന്യൂക്ലിയർ പവർ പ്ലാന്റിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക എന്നതാണ് FANR ന്റെ ദൌത്യം. പരിശോധനയിലൂടെയും അനുമതികൾ നൽകിക്കൊണ്ടും ഞങ്ങൾ അത്ചെയ്യുന്നു, 2020 ഫെബ്രുവരിയിൽ നാവാ എനർജി കമ്പനി, നാവയ്ക്ക് ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റിലെ യൂണിറ്റ് 1 ആരംഭിക്കാൻ ഞങ്ങൾ അനുമതി നൽകി, കാരണം അത് അന്തിമരൂപത്തിലെത്തിയിരുന്നു. ന്യൂക്ലിയർ ഇന്ധനം ലോഡ് ചെയ്യാൻ ഞങ്ങൾ അവർക്ക് അനുമതി നൽകി. അവർ ആണവ ഇന്ധനം കയറ്റിയപ്പോൾ, ഞങ്ങൾ നാവയ്ക്ക് നൽകിയ അനുമതിക്കും നിർദ്ദേശങ്ങൾക്കുമനുസൃതമായാണ് പ്രവർത്തിച്ചതെന്ന് മേൽനോട്ടം വഹിക്കാൻ ഞങ്ങൾ അവിടെ ഉണ്ടായിരുന്നു, , '' വിക്ടർസൺ വിശദീകരിച്ചു.

"അതിനുശേഷം, സിസ്റ്റങ്ങൾ‌, പ്രത്യേകിച്ചും സുരക്ഷാ സംവിധാനങ്ങൾ‌, ഞങ്ങൾ‌ അംഗീകരിച്ചതും ഏറ്റവും ഉയർന്ന അന്തർ‌ദ്ദേശീയ നിലവാരങ്ങളുമായി താരതമ്യപ്പെടുന്നതുമായ നിലയില്‍ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് FANR നിർദ്ദേശിച്ച നിരവധി പരിശോധനകൾ‌ നടന്നു. അതിനാൽ എല്ലായ്പ്പോഴും റെസിഡന്റ് ഇൻസ്പെക്ടർമാരുടെയും പരീക്ഷണ സംഘങ്ങളുടെയും ഒപ്പം മേൽനോട്ടത്തിനായി വിദഗ്ദ്ധ സംഘങ്ങള്‍ ഉണ്ടായിരുന്നു. കോവിഡ് -19 പാൻഡെമിക് സമയത്തും FANR അതിന്റെ പ്രവർത്തനവും ദൌത്യവും തുടര്‍ന്നിരുന്നു. ഞങ്ങൾ വീട്ടിൽ നിന്നാണ് ജോലി ചെയ്തിരുന്നത്, ഞങ്ങൾക്ക് എല്ലായ്പ്പോഴും ബരാക ന്യൂക്ലിയർ എനർജി പ്ലാന്റിൽ റെസിഡന്റ് ഇൻസ്പെക്ടർമാരുമുണ്ടായിരുന്നു, കാരണം പാൻഡെമിക് സമയത്തും പ്ലാന്റിലെ ജോലികൾ തുടർന്നു, എന്നിരുന്നാലും സർക്കാർ നിർദ്ദേശിച്ച മുൻകരുതൽ നടപടികളും എല്ലാ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് സുരക്ഷ ഉറപ്പാക്കി. ഇപ്പൊഴും ഞങ്ങളുടെ പങ്ക് തുടരുന്നു, കാരണം പൊതുജനങ്ങളെയും പരിസ്ഥിതിയെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് ഞങ്ങളുടെ പങ്ക് വളരെ അത്യാവശ്യമാണ്. സുരക്ഷ, സംരക്ഷണം, മറ്റ് പ്രവർത്തനങ്ങൾ എന്നിവ ഉറപ്പുവരുത്തുന്നതിനായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കുന്നു'' അദ്ദേഹം കൂട്ടിച്ചേർത്തു: '' ഇപ്പോൾ ക്രിട്ടിക്കാലിറ്റി എന്ന് വിളിക്കുന്ന ഘട്ടത്തിലേക്ക് പോകാനുള്ള സമയമായിരിക്കുന്നു, ഇപ്പോൾ നമ്മൾ പിന്തുടരുന്നത് പരീക്ഷണങ്ങളുടെ രണ്ടാം കാലഘട്ടമാണ്, പവര്‍ വർദ്ധിച്ചു, താഴേയ്‌ക്ക് പോയി വീണ്ടും മുകളിലേക്ക് വരുന്നു. വാണിജ്യ ഉൽ‌പാദനത്തിലേക്ക് പോകുന്നതിനുമുമ്പ് എല്ലാം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനായി കുറച്ച് മാസത്തേക്ക്, വാണിജ്യ ഉല്‍പാദനം തുടങ്ങുന്നത് വരെ, വീടുകളിലേക്കും രാജ്യത്തെ വ്യവസായത്തിലേക്കും വൈദ്യുതി എത്തിക്കുന്നത് വരെ, ഞങ്ങൾ അത്തരം പരിശോധനകൾ തുടരും, '' '' ഞങ്ങളുടെ പങ്ക് തുടരും. മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങൾക്കനുസൃതമായും ഞങ്ങൾ അംഗീകരിച്ചതനുസരിച്ചും വൈദ്യുതി നിലയം സുരക്ഷിതമായി നിർമ്മിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയായിരുന്നു നിർമ്മാണ ഘട്ടത്തിൽ ഞങ്ങളുടെ പങ്ക്. വൈദ്യുത നിലയം പ്രവർത്തനം ആരംഭിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ ഒരു പുതിയ ഘട്ടം ആരംഭിക്കും. ഇത് സുരക്ഷിതമായ രീതിയിലാണ് ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ ഞങ്ങൾ അവിടെ ഉണ്ടാകും. ഓപ്പറേറ്റർമാർക്ക് ചില നിർദ്ദേശങ്ങളും നടപടിക്രമങ്ങളും ഉണ്ട്, അവർ ഈ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും എല്ലാവരുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാനും ഞങ്ങൾ അവിടെ ഉണ്ടാകും, "അദ്ദേഹം സ്ഥിരീകരിച്ചു.

മാനവവിഭവശേഷിയെക്കുറിച്ച് സംസാരിച്ച അദ്ദേഹം പറഞ്ഞു, "തൽക്കാലം ഞങ്ങളുടെ ആറ് ഇൻസ്പെക്ടർമാർ സ്ഥിരമായി ബരാക സൈറ്റിൽ നിലവിലുണ്ട്, അവര്‍ 24/7 അവിടെ താമസിക്കുകയും ആണവ നിലയത്തിൽ കൃത്യസമയത്ത് പണി തുടരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. നാവയിലെ ദൈനംദിന ജോലിയുടെ മേൽനോട്ടം അവർ വഹിക്കുന്നു. കൂടാതെ, അബുദാബിയിലെ ആസ്ഥാനത്ത് ഞങ്ങൾക്ക് 50 ഓളം വിദഗ്ധരുണ്ട്; അവർ റസിഡന്റ് ഇൻസ്പെക്ടർമാരെ വിദഗ്ദ്ധോപദേശങ്ങള്‍ നല്കി പിന്തുണയ്ക്കുന്നു. സൈറ്റിലെ ചില കാര്യങ്ങൾ പരിശോധിക്കാൻ ഞങ്ങൾ ആസ്ഥാനത്ത് നിന്ന് ചില ടീമുകളെ അയയ്ക്കുകയും ചെയ്യാറുണ്ട്.'' '' റെസിഡന്റ് ഇൻസ്പെക്ടർമാരില്‍ എമിറാറ്റികളും വിദേശികളുമുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള നൈപുണ്യവും അറിവും എമിറാത്തി ഇൻസ്പെക്ടർമാർക്ക് കൈമാറുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു, ഇതുവരെ ഇത് വളരെ വിജയകരമായിരുന്നു, "FANR തലവൻ പറഞ്ഞു.

WAM /പരിഭാഷ: Priya Shankar http://wam.ae/en/details/1395302859667

WAM/Malayalam