ശനിയാഴ്ച 26 സെപ്റ്റംബർ 2020 - 8:10:22 pm

ലോകത്തിന്റെ സുസ്ഥിര വെല്ലുവിളികൾക്ക് യുഎഇ നേതൃത്വത്തിനു സാധ്യമായ പരിഹാരങ്ങളുണ്ടെന്ന് മസ്ദാർ സിഇഒ


ഹാനോവർ, ജർമ്മനി, 2020 സെപ്റ്റംബർ 6 (WAM) - രാജ്യങ്ങൾ ആത്യന്തികമായി കോവിഡ് -19 പാൻഡെമിക്കിൽ നിന്ന് കരകയറുമ്പോൾ കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുതൽ സാമൂഹികവും സാമ്പത്തികവുമായ മാറ്റം ആവശ്യമാണെന്ന് മസ്ദാർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് ജമീൽ അൽ റമാഹി പറഞ്ഞു. സെപ്റ്റംബർ 4 മുതൽ 5 വരെ നടന്ന # GMIS2020 ഗ്ലോബൽ മാനുഫാക്ചറിംഗ് ആൻഡ് ഇൻഡസ്ട്രലൈസേഷൻ സമ്മിറ്റിലെ മുഖ്യ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

"ആഗോള ശരാശരി താപനിലയിലെ വ്യാവസായിക നിലവാരത്തിനു മുൻപ് ഉള്ളതേക്കാൾ താപവർദ്ധനവ് 2 ഡിഗ്രി സെൽഷ്യസിലേക്ക് പരിമിതപ്പെടുത്തുന്നതിനായി നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ഡീകാർബണൈസ് ചെയ്യുന്നതിന് ഗണ്യമായ കൂടുതൽ നിക്ഷേപം ആവശ്യമാണെന്ന് പാൻഡെമിക്ക് മുമ്പ് ഞങ്ങൾക്കറിയാമായിരുന്നു. COVID-19 ലളിതമായ ഒരു തിരഞ്ഞെടുപ്പിലൂടെ ഞങ്ങളെ നേരിട്ടു. ഒന്നുകിൽ അനിവാര്യമായത് വൈകിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. അല്ലെങ്കിൽ ലോകത്തിന്റെ സുസ്ഥിര വെല്ലുവിളികൾക്ക് പ്രായോഗിക പരിഹാരങ്ങൾ സാക്ഷാത്കരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളെ ഞങ്ങൾ ഇരട്ടിയാക്കുന്നു." അൽ റമാഹി വെർച്വൽ ഇവന്റിൽ പങ്കെടുത്തവരോട് പറഞ്ഞു.

ഇത്തരം മാറ്റത്തിന്റെ ആവശ്യകത യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് നേതൃത്വം പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സുസ്ഥിര വികസനത്തിന് നേതൃത്വം നൽകിയതായും അൽ റമാഹി പറഞ്ഞു.

ആഗോള പുനരുപയോഗ ഊർജ്ജമേഖലയുടെ നിലവിലെ പുനഃസ്ഥാപനം യുണൈറ്റഡ് അറബ് എമിറേറ്റ്സ് പോലുള്ള രാജ്യങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് കടപ്പെട്ടിരിക്കുന്നു. അവ സുസ്ഥിര സാങ്കേതിക പരിഹാരങ്ങൾ അഭിവൃദ്ധിപ്പെടുത്തുന്നതിന് ആവശ്യമായ നിയന്ത്രണ, വാണിജ്യ സാഹചര്യങ്ങൾ പരിപോഷിപ്പിച്ചു." അദ്ദേഹം പറഞ്ഞു. "നമ്മുടെ സുസ്ഥിരതാ ലക്ഷ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നതിന് യുണൈറ്റഡ് അറബ് എമിറേറ്റുകളിലും ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും നമ്മൾ വിശാലമായ സമവായം ഉണ്ടാക്കുന്നത് തുടരണം."

യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഐക്യരാഷ്ട്ര വ്യവസായ വികസന സംഘടനയുമായ യുണിഡോയുടെ സംയുക്ത സംരംഭമായ ഗ്ലോബൽ മാനുഫാക്ചറിംഗ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ സമ്മിറ്റ്, ലോകത്തിലെ ചില വലിയ സംഘടനകളിൽ നിന്നുള്ള സിഇഒമാർ, വികസിത, വികസ്വര രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, മറ്റ് ഉന്നത ചിന്താഗതിക്കാർ, ബിസിനസ്സ് പയനിയർമാർ തുടങ്ങിവരേ പങ്കെടുപ്പിച്ച് നടത്തുന്നതാണ്.

"ഗ്ലോക്കലൈസേഷൻ: സുസ്ഥിരവും സമഗ്രവുമായ ആഗോള മൂല്യ ശൃംഖലകളിലേക്ക്" എന്ന വിഷയത്തിൽ നടന്ന GMIS2020 വെർച്വൽ സമ്മിറ്റിൽ 20ൽ കൂടുതൽ വെർച്വൽ സെഷനുകൾ ഉൾപ്പെടുത്തി. കൂടുതൽ ഊർജ്ജസ്വലമായ ആഗോള മൂല്യ ശൃംഖലകൾ നിർമ്മിക്കുന്നതിനും ഒരു പാൻഡെമിക് അനന്തര ലോകത്ത് അഭിവൃദ്ധി പുനഃസ്ഥാപിക്കുന്നതിനും നാലാം വ്യാവസായിക വിപ്ലവം, 4IR ന്റെ പങ്ക് വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളാണ് ഉച്ചകോടി ചർച്ച ചെയ്തത്.

WAM/ Translation: Ambily Sivan http://wam.ae/en/details/1395302867698

WAM/Malayalam