ശനിയാഴ്ച 26 സെപ്റ്റംബർ 2020 - 8:07:24 pm

അന്താരാഷ്ട്ര സാക്ഷരതാ ദിനം: വിദ്യാഭ്യാസരംഗത്ത് യുഎഇ കൈവരിച്ച നേട്ടങ്ങള്‍


അബുദാബി, സെപ്റ്റംബർ 7, 2020 (WAM) - പ്രാദേശിക തലത്തിൽ നിരക്ഷരത മിക്കവാറും ഇല്ലാതാക്കാനും മറ്റ് നിരവധി അറബ് രാജ്യങ്ങളിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കാനും സാധ്യമാക്കും വിധം യുഎഇ സമീപകാല ദശകങ്ങളിൽ വിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കി.

ബഹിരാകാശം, പുനരുപയോഗ ഊർജ്ജം, മറ്റ് അപൂർവ ശാസ്ത്ര സ്പെഷ്യലൈസേഷനുകൾ എന്നിവയിൽ എമിറാത്തി വിദഗ്ധരെ സജ്ജമാക്കുന്നതിനൊപ്പം ശാസ്ത്ര-വിജ്ഞാന മേഖലകളിലും യുഎഇ ആഗോളതലത്തിൽ മത്സരിക്കുന്നു.

അറബ് മേഖലയിലെ നിരക്ഷരതയെ ചെറുക്കുന്നതിനായി യുഎഇ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു, യെമൻ, പലസ്തീൻ, വിവിധ അഭയാർഥിക്യാമ്പുകൾ എന്നിവിടങ്ങളിലെ സംരംഭങ്ങൾ വിദ്യാഭ്യാസ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും നിരക്ഷരത കുറയ്ക്കുകയും ചെയ്തു.

സെപ്റ്റംബർ എട്ടിന് അന്താരാഷ്ട്ര സാക്ഷരതാ ദിനം ആഘോഷിക്കുമ്പോള്‍ അറിവുള്ളതും ബുദ്ധിപരവുമായ ഒരു സമൂഹം വിജയകരമായി സ്ഥാപിച്ച യുഎഇ ലോകവുമായി ചേരും, ഇവിടെ എല്ലാവർക്കും പഠിക്കാനുള്ള അവകാശമുണ്ട്, ഉയർന്ന അന്താരാഷ്ട്ര നിലവാരമനുസരിച്ച് വിദ്യാഭ്യാസം ലഭ്യമാക്കാന്‍ കഴിയും. വ്യക്തികൾക്കും കമ്മ്യൂണിറ്റികളിലും സമൂഹങ്ങളിലും സാക്ഷരതയുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനാണ് ഈ ദിവസം ലക്ഷ്യമിടുന്നത്.

പ്രസക്തമായ അന്താരാഷ്ട്ര സംഘടനകൾക്കും അഭയാർഥികള്‍ക്ക് ആശ്രയം നല്‍കുന്ന രാജ്യങ്ങളിലെ സർക്കാരുകൾക്കും യുഎഇ നൽകുന്ന സാമ്പത്തികവും മറ്റ് വിധത്തിലുമുള്ള സഹായവും പിന്തുണയും അഭയാർഥി പ്രതിസന്ധിയുടെ തീവ്രത കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്.

യെമനിൽ മൂന്ന് സാക്ഷരതാ കേന്ദ്രങ്ങളും മൂന്ന് വിശുദ്ധ ഖുർആൻ പഠന കേന്ദ്രങ്ങളും നിർമ്മിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം 2020 ജനുവരിയിൽ യുഎഇ ഉദ്ഘാടനം ചെയ്തു, ഇത് സ്കൂളുകള്‍, ഇന്‍സ്റ്റിറ്റ്യുട്ടുകള്‍, സർവ്വകലാശാലകള്‍ എന്നിവയുടെ നിർമ്മാണവും പുനസ്ഥാപനവും വിദ്യാഭ്യാസ ജീവനക്കാരുടെ ശമ്പളത്തിനുള്ള ധനസഹായവും ഉൾപ്പെടെ രാജ്യത്തിന്റെ മാനുഷിക ശ്രമങ്ങളുടെ നീണ്ട പട്ടികയിൽ ഉൾപ്പെടുത്താം.

2012 നും 2019 ജനുവരിയ്ക്കും ഇടയിൽ, പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സിറിയയ്ക്ക് യുഎഇ നല്കിയ വിദ്യാഭ്യാസ സഹായത്തിന്റെ മൂല്യം ഏകദേശം AED190.1 മില്ല്യൺ ആണ്.

പലസ്തീനിൽ‌, നിയര്‍ ഈസ്റ്റ് പലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, വർക്ക് ഏജൻസി, UNRWA ,യുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന മുൻ‌നിര രാജ്യങ്ങളിലൊന്നാണ് യുഎഇ.

UNRWA യുടെ കണക്കനുസരിച്ച്, 2014 മുതൽ 2019 വരെ യു‌എഇയുടെ 80 ശതമാനം പിന്തുണയും വിദ്യാഭ്യാസത്തിനായി നീക്കിവച്ചു, ഇത് 164 ദശലക്ഷം യുഎസ് ഡോളർ മൂല്യമുള്ളതാണ്.

1972 ഡിസംബർ 2 ന്‌ യുഎഇ സ്ഥാപിതമായതുമുതൽ, അതിന്റെ നേതൃത്വം വിദ്യാഭ്യാസത്തെയും സാക്ഷരതയെയും പ്രോത്സാഹിപ്പിച്ചു, അതിനെ "എല്ലാവർക്കും വിദ്യാഭ്യാസം" കാമ്പെയ്‌നിന്റെ തന്ത്രപരമായ ലക്ഷ്യമായി കണക്കാക്കി. നിരക്ഷരത ഇല്ലാതാക്കുന്നതിനായി രാജ്യം സ്കൂളുകൾ, സാക്ഷരതാ കേന്ദ്രങ്ങൾ, മുതിർന്നവർക്കുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ, വനിതാ വികസന അസോസിയേഷനുകൾ, സാമൂഹിക വികസന അസോസിയേഷനുകൾ എന്നിവ തുറന്നു.

വിദ്യാഭ്യാസം ഓരോ പൗരന്റെയും അവകാശമാണ്. പൊതുവിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും ഇതിന്റെ ചിലവ് സർക്കാർ നൽകുന്നു. നിർബന്ധിത വിദ്യാഭ്യാസത്തെക്കുറിച്ച് യുഎഇ സർക്കാർ 1972 ല്‍ പുറപ്പെടുവിച്ച ഫെഡറൽ നിയമം നമ്പർ 11 മാതാപിതാക്കള്‍ക്ക് അല്ലെങ്കില്‍ നിയമപരമായ രക്ഷാകർത്താവിന് കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നത് നിർബന്ധിതമാക്കുന്നു.

യുഎഇ എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസം നേടാനുള്ള അവകാശം നൽകുകയും എല്ലാ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസച്ചെലവുകൾ വഹിക്കുകയും ചെയ്യുന്നു. ദ്വിതീയ ഘട്ടം വരെ വിദ്യാഭ്യാസം നിർബന്ധമാണെന്ന് അതിന്റെ നിയമങ്ങൾ അനുശാസിക്കുന്നു.

2018 ലെ INSEAD ബിസിനസ് സ്കൂളിന്റെ ഇന്റർനാഷണൽ ഇന്നൊവേഷൻ ഇൻഡെക്സും ലെഗാറ്റം പ്രോസ്പെരിറ്റി ഇൻഡെക്സും പ്രകാരം "വിദേശ ഉന്നതവിദ്യാഭ്യാസ വിദ്യാർത്ഥികളുടെ പ്രവേശനത്തിന്റെ ശതമാനം", "സ്കൂളുകളിലെ പ്രാഥമിക ഘട്ടം പൂർത്തിയാക്കുന്നതിന്റെ നിരക്ക്", "അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ സാന്നിധ്യം" എന്നീ വിഭാഗങ്ങളിൽ യുഎഇ അന്താരാഷ്ട്ര തലത്തിൽ ഒന്നാം സ്ഥാനം നേടി.

നിർബന്ധിത വിദ്യാഭ്യാസത്തെക്കുറിച്ച് യുഎഇ സർക്കാർ ഒരു നിയമം അവതരിപ്പിക്കുകയും യുഎഇയിലും അറബ് മേഖലയിലും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്തു.

യുഎഇ മന്ത്രിസഭ 2012 ജൂലൈയിൽ അംഗീകാരം നല്കിയ നിയമ പ്രകാരം, ആറാമത്തെ വയസ്സിൽ കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുകയും 12-ാം ഗ്രേഡ് പൂർത്തിയാകുന്നതുവരെ അല്ലെങ്കിൽ 18 വയസ്സ് എത്തുന്നതുവരെ സ്കൂളിൽ തുടരേണ്ടതും നിർബന്ധിതമാക്കുന്നു.

ഇന്ന്, യുഎഇ കിന്റർഗാർട്ടൻ മുതൽ യൂണിവേഴ്‌സിറ്റി വരെയുള്ള ഓരോ എമിറാത്തി ആണ്‍-പെണ്‍ വിദ്യാർത്ഥിക്കും സമഗ്രമായ വിദ്യാഭ്യാസം നൽകുന്നു.

2017 ൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച അറബ് ലോകത്തെ സാക്ഷരതാ ചലഞ്ച് 2030 ആകുമ്പോഴേക്കും 30 ദശലക്ഷം അറബ് യുവാക്കൾക്കും കുട്ടികൾക്കും പ്രയോജനം നല്കാന്‍ ശ്രമിക്കുന്നു.

2016 വായനാ വർഷമായി പ്രഖ്യാപിച്ചതിനെത്തുടർന്ന്, സംയോജിത ദേശീയ സാക്ഷരതാ തന്ത്രവും വായനശീലമുള്ള ഒരു തലമുറ സൃഷ്ടിക്കുന്നതിനുള്ള ഒരു ചട്ടക്കൂടും തയ്യാറാക്കാൻ മന്ത്രിസഭ നിർദ്ദേശങ്ങൾ നൽകി. എല്ലാ യുവാക്കളും മുതിർന്നവരും പുരുഷന്മാരും സ്ത്രീകളും സാക്ഷരതയും സംഖ്യാ കഴിവുകളും കൈവരിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ദേശീയ സാക്ഷരതാ തന്ത്രം ലക്ഷ്യമിടുന്നത്.

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിന്റെ ഭാഗമായ 'റീഡിംഗ് നേഷൻ' കാമ്പെയ്ൻ മനുഷ്യത്വത്തെ സേവിക്കാനുള്ള യുഎഇയുടെ അഭിനിവേശം പ്രകടമാക്കുന്ന മറ്റൊരു കാല്‍വെയ്പ്പാണ്, ലോകമെമ്പാടുമുള്ള അഭയാർഥിക്യാമ്പുകളിലും സ്കൂളുകളിലുമുള്ള കുട്ടികൾക്ക് 5 ദശലക്ഷം പുസ്തകങ്ങൾ വിതരണം ചെയാണ്‍ ഇത് ലക്ഷ്യമിടുന്നു.

കുട്ടികൾക്കും ഫാക്കൽറ്റികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമ്മാനങ്ങളും പ്രോത്സാഹനങ്ങളും നൽകി അറബ് ലോകത്തെ കുട്ടികളെ 50 ദശലക്ഷം പുസ്തകങ്ങൾ വായിക്കാൻ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2015 ൽ മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് ആരംഭിച്ച സാക്ഷരതാ സംരംഭമാണ് ദി അറബ് റീഡിംഗ് ചലഞ്ച്.

അന്താരാഷ്ട്ര സാക്ഷരതാ ദിനം 2020 "COVID-19 പ്രതിസന്ധിയിലും ശേഷവും പഠിപ്പിക്കലും പഠനവും" എന്ന വിഷയത്തില്‍ കേന്ദ്രീകരിക്കുന്നു, പ്രത്യേകിച്ചും അധ്യാപകരുടെ പങ്ക്, മാറുന്ന രീതികള്‍ എന്നിവയില്‍. ഈ തീം സാക്ഷരതാ പഠനത്തെ ഒരു ആജീവനാന്ത പഠന വീക്ഷണകോണിൽ എടുത്തുകാണിക്കുന്നു, അതിനാൽ പ്രധാനമായും യുവാക്കളിലും മുതിർന്നവരിലും കേന്ദ്രീകരിക്കുന്നു.

WAM / പരിഭാഷ: Priya Shankar http://wam.ae/en/details/1395302868065

WAM/Malayalam