ശനിയാഴ്ച 26 സെപ്റ്റംബർ 2020 - 8:13:42 pm

2024 ഓടെ ഹലാൽ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 3.2 ട്രില്യൺ ഡോളറാവുമെന്ന് കണക്കാക്കപ്പെടുന്നു: DAFZA ഹലാൽ ഗൈഡ്ബുക്ക്


ദുബായ്, 2020 സെപ്റ്റംബർ 8 (WAM) - 2024 ഓടെ ഹലാൽ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 3.2 ട്രില്യൺ ഡോളറായിരിക്കുമെന്ന് ഹലാൽ ഗൈഡ്ബുക്കിന്റെ പുതിയ പതിപ്പായ 'ദുബായ് – എ ഗ്ലോബല്‍ ഗേറ്റ്‌വേ ഫോര്‍ ഹലാല്‍ ഇന്‍ഡസ്ട്രി: എ സ്റ്റെപ്പ്-ബൈ -സ്റ്റെപ്പ് ഗൈഡ് ' വ്യക്തമാക്കുന്നു. ഈ ഗൈഡ്ബുക്ക് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ സാരമായി സ്വാധീനിക്കുന്ന പ്രധാന ട്രെൻഡുകൾ അനാവരണം ചെയ്യുകയും അന്താരാഷ്ട്ര, ദേശീയ ഇസ്ലാമിക സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് വ്യക്തമായ ചിത്രം നൽകാൻ സഹായിക്കുകയും ചെയ്യുന്നു.

സ്റ്റേറ്റ് ഓഫ് ഗ്ലോബൽ ഇസ്ലാമിക് ഇക്കണോമി റിപ്പോർട്ട് 2019/20 അനുസരിച്ച്, 2018 ൽ ഇസ്ലാമിക സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 2.2 ട്രില്യൺ ഡോളറായിരുന്നു, ഇത് ഭക്ഷ്യ,ഔഷധ, ജീവിതശൈലി മേഖലകളിൽ ആഗോള ചെലവിന്റെ 12 ശതമാനം വഹിക്കുന്നു. ചെലവ് ചെയ്യാനുള്ള കഴിവ് 6.2% കോമ്പൗണ്ട് വാർഷിക വളർച്ചാ നിരക്ക്, CAGR ന്റെ ഗണ്യമായ വർദ്ധനവിന് സാക്ഷ്യം വഹിച്ചു. ഗൈഡ് ബുക്കിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് മൊത്തം കണക്കാക്കിയ മൂല്യം 1.4 ട്രില്യൺ ഡോളർ ഉള്ള ഭക്ഷ്യ-പാനീയ വ്യവസായമാണ്, 2021 ഓടെ ഈ മേഖല 2 ട്രില്യൺ ഡോളറിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 283 ബില്യൺ ഡോളർ മൂല്യമുള്ള ജനപ്രിയ മേഖലയായ ലളിതമായ ഫാഷൻ ആണ് രണ്ടാം സ്ഥാനത്ത്. ഇസ്‌ലാമിക പ്രമേയ മാധ്യമങ്ങൾ, ഹലാൽ ഫാർമസ്യൂട്ടിക്കൽസ്, ഹലാൽ സൗന്ദര്യവർദ്ധകവസ്തുക്കൾ എന്നിവയെയും സമ്പദ്‌വ്യവസ്ഥയിലെ പ്രധാന പങ്കാളികളായി ഗൈഡ്ബുക്ക് തിരിച്ചറിഞ്ഞിട്ടുണ്ട്.

2017 ൽ ആരംഭിച്ച ഗൈഡിന്റെ ആദ്യ പതിപ്പ് ലോക്കല്‍, റീജിയണല്‍ നേതൃത്വം ആവശ്യപ്പെടുന്ന ഹലാൽ സമ്പദ്‌വ്യവസ്ഥയുടെ ദീർഘകാല പദ്ധതികൾ കൈവരിക്കുന്നതിന് സഹായകമാണെന്ന് തെളിഞ്ഞു. ദുബൈ ഇസ്ലാമിക് ഇക്കണോമി ഡെവലപ്‌മെന്റ് സെന്റർ, DIEDC, ഹലാൽ ട്രേഡ് ആൻഡ് മാർക്കറ്റിംഗ് സെന്റർ, HTMC, ദിനാർസ്റ്റാൻഡാർഡ് എന്നിവയുടെ പിന്തുണയോടെ DAFZA വികസിപ്പിച്ചെടുത്ത ഗൈഡ്ബുക്കിന്റെ രണ്ടാം പതിപ്പ് ഹലാൽ ഇസ്ലാമിക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ അവസരങ്ങൾ, അതിന്റെ പ്രവർത്തനക്ഷമമായ ആവാസവ്യവസ്ഥ, ഹലാൽ വ്യാപാര പ്രവാഹം, ഹലാൽ സർട്ടിഫിക്കേഷനും കംപ്ലൈയന്‍സ് പ്രക്രിയയും തുടങ്ങിയ വിവരങ്ങലൂടെ രൂപരേഖ നല്കുന്നു.

COVID-19 നെ നേരിടാൻ ലക്ഷ്യമിട്ടുള്ള തീവ്രമായ നടപടികള്‍ ഹലാൽ മേഖലയെ എത്രത്തോളം ബാധിച്ചുവെന്നും ഗൈഡ്ബുക്ക് വിശദീകരിക്കുന്നു. ഹലാൽ സമ്പദ്‌വ്യവസ്ഥയിൽ ഏറ്റവും വെല്ലുവിളി നേരിട്ട മേഖലകൾ യാത്ര, ഇസ്ലാമിക് ധനകാര്യം, ലളിത ഫാഷൻ എന്നിവയാണ്, അതേസമയം മാധ്യമങ്ങളും വിനോദവും ശക്തമായ അവസരങ്ങൾ നൽകുന്നു. ഭക്ഷ്യ വിതരണ ശൃംഖലയും സാരമായി തകരാറിലായെങ്കിലും ആഭ്യന്തര ഉൽപാദനത്തിൽ നിക്ഷേപിക്കുകയോ പ്രാദേശിക വിതരണ ശൃംഖല പങ്കാളികളെ കണ്ടെത്തുകയോ ചെയ്തുകൊണ്ട് വിതരണ ശൃംഖലയെ തൊട്ടടുത്ത് എത്തിക്കുന്നതില്‍ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഹലാൽ മാർക്കറ്റ് സമ്പദ്‌വ്യവസ്ഥകള്‍ അതിവേഗം പ്രതിരോധം കൈവരിച്ചു.

കൂടുതൽ വൈവിധ്യമാർന്നതും ഊർജ്ജസ്വലവുമായ ഹലാൽ മേഖല ഉറപ്പുവരുത്തുന്ന നിരവധി സംരംഭങ്ങളും വളർച്ചാ പദ്ധതികളും ഉപയോഗിച്ച് സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യുഎഇ അടുത്തകാലത്തായി ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന് DAFZA അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അംന ലൂത പറഞ്ഞു. "അത്തരം പ്രവർത്തനങ്ങൾ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ്സ് ഹബ്ബുകളിലൊന്നായി ദുബൈയെയും കൂടുതല്‍ വിശാലമായി യു‌എഇയെയും സ്ഥാപിച്ചു, എമിറേറ്റിന്റെ ഇസ്ലാമിക സമ്പദ്‌വ്യവസ്ഥ ഉൾപ്പെടെ വിവിധ വ്യവസായങ്ങളുടെ പുരോഗതി സുഗമമാക്കി.അതിനാലാണ് ഹലാൽ സമ്പദ്‌വ്യവസ്ഥയിലെ നിക്ഷേപം 2018/19 ൽ 1.2 ബില്യൺ ഡോളർ മൂല്യത്തോടെ 399 ശതമാനം വളർച്ച രേഖപ്പെടുത്തിയത്, "

"പ്രധാന ഹലാൽ സമ്പദ്‌വ്യവസ്ഥയ്ക്കു ചുറ്റുമുള്ള അവസരങ്ങൾ ഗൈഡ് വിശദീകരിക്കുന്നു, പ്രവണതകളുടെ രൂപരേഖയും തന്ത്രപ്രധാനമായ ഉൾക്കാഴ്ചകളും നൽകുന്നു, അത് ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപം നടത്താനും അതിന്റെ തുടരുന്ന വളർച്ചയിലും സമൃദ്ധിയിലും നിന്ന് ലാഭമുണ്ടാക്കാനും ആഗ്രഹിക്കുന്ന സംരംഭകരുടെയും കമ്പനികളുടെയും അറിവിനെ സമ്പന്നമാക്കുകയും ചെയ്യും.

എമിറേറ്റ്സ് അതോറിറ്റി ഫോർ സ്റ്റാൻഡേർഡൈസേഷൻ ആൻഡ് മെട്രോളജി, ESMA, എമിറേറ്റ്സ് ഇന്റർനാഷണൽ അക്രഡിറ്റേഷൻ സെന്റർ, EIAC, അറബ് ബ്രസീലിയൻ ചേംബർ ഓഫ് കൊമേഴ്‌സ്, CCAB, അൽ ഇസ്ലാമി ഫുഡ്സ്, സലാം ഗേറ്റ്‌വേ, ഫോണ്ടെറ, അബോട്ട് ലാബ്സ്, SGS ഗൾഫ് ലിമിറ്റഡ്, CDIALഹലാൽ എന്നിവരാണ് മറ്റ് വിവര ദാതാക്കള്‍.

ഗൈഡ്ബുക്ക് കംപൈൽ ചെയ്യുന്നതിന് ആവശ്യമായ ഇൻഫ്രാസ്ട്രക്ചർ, സേവനങ്ങൾ, നെറ്റ്‌വർക്ക്, കഴിവുകൾ എന്നിവ സംഭാവന ചെയ്യുകയും അതുവഴി ഹലാൽ വ്യവസായത്തിന്റെ ഭാവിയ്ക്കു നേതൃത്വം നല്കുകയും ചെയ്യുന്ന എല്ലാ സഹായ സ്ഥാപനങ്ങൾക്കും അംന ലൂത്ത നന്ദി പറഞ്ഞു.

455 ദശലക്ഷം ഇസ്ലാമിക ഉപഭോക്താക്കളിൽ നിന്ന് രണ്ട് മണിക്കൂർ മാത്രം അകലെയുള്ള ദുബായ്ക്ക് പ്രാദേശിക, ആഗോള ഇസ്ലാമിക സമ്പദ്‌വ്യവസ്ഥയുടെ ഹൃദയഭാഗത്ത് അനുയോജ്യമായ ഒരു സ്ഥാനമുണ്ട്, ഇത് ഹലാൽ ഉപഭോഗ വിപണിയുടെ മൂല്യത്തിന്റെ 587 ബില്യൺ യുഎസ് ഡോളറിന് തുല്യമാണ്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ, OIC യുടെ 57 രാജ്യങ്ങളുടെ വ്യാപാര കേന്ദ്രം കൂടിയാണ് എമിറേറ്റ് ഓഫ് ദുബായ്, 2018 ലെ ഫലങ്ങൾ അനുസരിച്ച് ഇവിടെ 296 ബില്യൺ ഡോളർ ഹലാൽ ഇറക്കുമതി നടക്കുന്നു. നെസ്‌ലെ, കാർഗിൽ, ഹെർഷെ, ബിആർഎഫ്, അബോട്ട് തുടങ്ങി വ്യവസായങ്ങളിലുടനീളമുള്ള നിരവധി പ്രമുഖ ആഗോള കളിക്കാർ ഹലാൽ ഭക്ഷണ അവസരങ്ങളെ സജീവമായി അഭിസംബോധന ചെയ്തുകൊണ്ട് ഹലാൽ സമ്പദ്‌വ്യവസ്ഥയിൽ പങ്കാളികളാകാൻ തുടങ്ങിയിട്ടുണ്ടെന്ന് മിസ് ലൂത്ത പറഞ്ഞു.

ഹലാൽ സമ്പദ്‌വ്യവസ്ഥയിൽ‌ പങ്കെടുക്കാൻ‌ താൽ‌പ്പര്യപ്പെടുന്ന കമ്പനികൾ‌ക്കായി, ബിസിനസ്സ് പ്രവർ‌ത്തനങ്ങൾ‌ സുഗമമായി സജ്ജീകരിക്കുന്നത് ഉറപ്പാക്കുന്നതിന് DAFZA നിരവധി സേവനങ്ങളും കഴിവുകളും വാഗ്ദാനം ചെയ്യുന്നു. ഫ്രീ സോൺ ഒരൊറ്റ കേന്ദ്രീകൃത സ്ഥലത്ത് വൈവിധ്യമാർന്ന സർക്കാർ, ബിസിനസ് സേവനങ്ങളിലേക്ക് പ്രവേശനം നൽകുന്നു. ഇവിടെ ഹലാൽ സമ്പദ്‌വ്യവസ്ഥയിലെ കമ്പനികൾക്ക് അവരുടെ പ്രവർത്തനങ്ങൾക്ക് വിപുലമായ അടിസ്ഥാന സൌകര്യങ്ങളും നൽകുന്നു, ഇത് അവരുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നു.

WAM / പരിഭാഷ: Priya Shankar http://wam.ae/en/details/1395302868355

WAM/Malayalam