ശനിയാഴ്ച 26 സെപ്റ്റംബർ 2020 - 8:13:09 pm

CBUAE  എമർജിംഗ് വിപണികളുടെ പോസ്റ്റ് പാൻഡെമിക് വീണ്ടെടുക്കൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന നയ പ്രതികരണങ്ങളുടെ  രൂപരേഖ നൽകി


അബുദാബി, 10 സെപ്റ്റംബർ, 2020 (WAM) – അബ്ദുള്‍ഹമിദ് എം സയീദ് അലഹ്മദി, യുഎഇ സെൻട്രൽ ബാങ്ക്, CBUAE, ഗവർണർ, ഇന്നലെ ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റുകൾ സംഘടിപ്പിച്ച പ്രധാന എമർജിംഗ് മാർക്കറ്റ് ഇക്കണോമികളില്‍ നിന്നുള്ള ഗവർണർമാരുടെ യോഗത്തിൽ പ്രധാന പ്രഭാഷകനായി വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു.

എമർജിംഗ് വിപണികളില്‍ COVID-19 പാൻഡെമിക്ക് കാരണം ഉണ്ടാകുന്ന നയ പ്രതികരണവും ഇടക്കാല വെല്ലുവിളികളും ചർച്ച ചെയ്യുന്നതിന് ലോകമെമ്പാടുമുള്ള ഗവർണർമാർ യോഗത്തിൽ പങ്കെടുത്തു.

സമ്പദ്‌വ്യവസ്ഥയിലെ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിൽ കേന്ദ്ര ബാങ്കുകളുടെ പ്രധാന പങ്ക് എടുത്തുകാട്ടിക്കൊണ്ട് അലഹ്മദി തന്റെ പ്രസംഗം ആരംഭിക്കുകയും നിലവിലെ പ്രതിസന്ധിയില്‍ ബാങ്കിംഗ്, ധനകാര്യ വ്യവസായത്തിലെ ഘടനാപരമായ പുതിയ പ്രവണതകൾക്ക്, പ്രത്യേകിച്ചും കൂടുതൽ ഡിജിറ്റലൈസേഷന്റെയും പുതിയ ചാനലുകൾ വഴി ധനകാര്യ സേവനങ്ങൾ നല്‍കുന്നതിന്റെയും പ്രധാന്യത്തിന് അടിവരയിടുകയും ചെയ്തു.

ഡിജിറ്റലൈസേഷന്റെ നേട്ടങ്ങൾ മുതലെടുക്കുമ്പോൾ തന്നെ, എമർജിംഗ് വിപണികളിലെ രാജ്യങ്ങള്‍ സാമ്പത്തിക ഉൾപ്പെടുത്തലിനെയും അഭിസംബോധന ചെയ്യേണ്ടതുണ്ട്, ഉദാഹരണത്തിന് നിശ്ചയദാര്‍ഢ്യമുള്ളവർക്കും പ്രായമായവർക്കും പരമ്പരാഗത ബാങ്കിംഗ് ചാനലുകൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്, യുഎഇ സെൻട്രൽ ബാങ്ക് ഗവർണര്‍ എടുത്തുപറഞ്ഞു.

COVID-19 പാൻഡെമിക് പോലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള അവരുടെ കഴിവിന്റെ പര്യാപ്‌തതയെക്കുറിച്ച് വളർന്നുവരുന്ന വിപണികളിലെ കേന്ദ്ര ബാങ്കുകൾ തന്ത്രപരമായി ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചർച്ച ചെയ്തു. വളർന്നുവരുന്ന വിപണികളിൽ പോളിസി ഇടം കൂടുതൽ നിയന്ത്രിക്കപ്പെടാം, ഇത് സാമ്പത്തിക -ധനകാര്യ അധികാരികൾ തമ്മിൽ നയപരമായ കൂടുതല്‍ ഏകോപനം ആവശ്യപ്പെടുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

പാൻഡെമിക് സമയത്ത് സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനായി വികസിപ്പിച്ചെടുത്ത താൽക്കാലിക നിയന്ത്രണ ദുരിതാശ്വാസ നടപടികളിൽ നിന്ന് പുറത്തുകടക്കുക എന്ന വിശാലമായ പ്രശ്നം അധിക ചർച്ചയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കുന്ന അവസ്ഥയിലായിക്കഴിഞ്ഞാൽ, വായ്പാ വിതരണത്തിൽ കുത്തനെ ഇടിയാതിരിക്കാൻ കേന്ദ്ര ബാങ്കുകൾ ശ്രദ്ധാപൂർവ്വം, ഘട്ടം ഘട്ടമായി പ്രവർത്തിക്കേണ്ടതുണ്ട്.

അവസാനമായി, ഒരു റെഗുലേറ്റർ എന്ന നിലയിൽ, ക്രെഡിറ്റ് ഗുണനിലവാരം നിരീക്ഷിക്കുകയും അന്താരാഷ്ട്ര മികച്ച സമ്പ്രദായങ്ങൾ നൽകുകയും ചെയ്യുന്നത്, സാമ്പത്തിക സ്ഥിരതയെ പ്രോത്സാഹിപ്പിക്കാനും സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാനും പുതുവഴികൾ‌ക്കായി പരിശ്രമിക്കുന്ന കേന്ദ്ര ബാങ്കുകളുടെ ഫോക്കസ് ആയി തുടരുമെന്ന് പറഞ്ഞുകൊണ്ട് ഗവർണർ തന്റെ പ്രസ്താവന അവസാനിപ്പിച്ചു.

WAM / പരിഭാഷ: Priya Shankar http://wam.ae/en/details/1395302868812

WAM/Malayalam