ശനിയാഴ്ച 26 സെപ്റ്റംബർ 2020 - 4:23:48 am

അബുദാബി 5 ബില്ല്യൻ ഡോളർ മൾട്ടി ട്രാഞ്ച് ബോണ്ടുകൾ എഡിഎക്സിൽ ലിസ്റ്റ് ചെയ്തു


അബുദാബി, 13 സെപ്റ്റംബർ,2020 (WAM)-- അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ഞായറാഴ്ച എമിറേറ്റ് ഓഫ് അബുദാബി ഗ്ലോബൽ മീഡിയം ടേം നോട്ട് പ്രോഗ്രാമിന്റെ പട്ടിക മൂന്ന് ട്രാഞ്ചുകളിൽ 5,000,000,000 യുഎസ് ഡോളർ ലിസ്റ്റ് ചെയ്തു.

എ‌ഡി‌എക്‌സിന്റെ വെബ്‌സൈറ്റിൽ ഇന്ന് പ്രഖ്യാപിച്ച ലിസ്റ്റിംഗ്, എമിറേറ്റിന്റെ മൂലധന ഘടന പരമമായ രീതിയിൽ അഭിവൃദ്ധിപ്പെടുത്തുക, നിലവിലെ ഉയർന്ന ക്രെഡിറ്റ് റേറ്റിംഗുകൾ നിലനിർത്തിക്കൊണ്ട് വൈവിധ്യമാർന്ന ഫണ്ടിംഗ് സ്രോതസ്സുകളിൽ ടാപ്പു ചെയ്യുക എന്നിവ ലക്ഷ്യമിട്ടുള്ള അബുദാബിയുടെ തന്ത്രപ്രധാനമായ നീക്കത്തിൻ്റെ ഭാഗമാണ്.

നിക്ഷേപകരുടെ ശക്തമായ ആവശ്യകതയെ അടിസ്ഥാനമാക്കി, ബോണ്ടുകൾക്ക് ചരിത്രപരമായ കുറഞ്ഞ വരുമാനതലത്തിലാണ് വില നിജപ്പെടുത്തിയിരിക്കുന്നത്. പ്രോഗ്രാമിൽ മൂന്ന് ട്രാഞ്ചുകൾ ഉൾപ്പെടുന്നു: 0.750 ശതമാന നിരക്കിൽ 2 ബില്യൺ ഡോളർ 3 വർഷത്തെ ട്രാഞ്ച് ; 1.7 ശതമാന നിരക്കിൽ 1.5 ബില്യൺ ഡോളർ ദൈർഘ്യമുള്ള 10 വർഷത്തെ ട്രാഞ്ച്, കൂടാതെ 2070 ൽ കാലാവധി തികയുന്ന 2.700 ശതമാനനിരക്കിലുള്ള 1.5 ബില്യൺ ഡോളർ 50 വർഷത്തെ ട്രാഞ്ചും.

ജിസിസി മേഖലയിലെ മൂന്ന് റേറ്റിംഗ് ഏജൻസികളുടെയും ഏക എഎ-റേറ്റഡ് പരമാധികാര ഇഷ്യു എന്ന നിലയിൽ, അബുദാബിയുടെ സജീവമായ ഇടത്തരം ഡെബ്റ്റ് മാനേജുമെന്റ് തന്ത്രം എമിറേറ്റിന്റെ മൂലധന ഘടനയെ പരമോന്നതിയിൽ എത്തിക്കുകയും നിലവിലെ ക്രെഡിറ്റ് റേറ്റിംഗുകൾ നിലനിർത്തിക്കൊണ്ട് വ്യത്യസ്ത ഫണ്ടിംഗ് സ്രോതസുകളിൽ ടാപ്പു ചെയ്യുകയും ചെയ്യുന്നു.

60 പുതിയ അക്കൗണ്ടുകളിൽ നിന്നുള്ള ഓർഡറുകളും 24 ബില്ല്യൺ യുഎസ് ഡോളറിലെത്തിയ ഒരു ഓർഡർബുക്കും സഹിതം ബോണ്ട് ഇഷ്യു 4.8 മടങ്ങ് ഓവർ സബ്‌സ്‌ക്രൈബ് (പീക്ക് ഓർഡർബുക്കിൽ) ചെയ്‌തു.

ഒരു ജിസിസി പരമാധികാര രാഷ്ട്രം ഇഷ്യു നൽകുന്ന ഒരു ബോണ്ടിന്റെ ഏറ്റവും ദൈർഘ്യമേറിയ കാലയളവാണ് 50 വർഷത്തെ ട്രാഞ്ച്, ഇത് അബുദാബിയുടെ ശക്തമായ ക്രെഡിറ്റ് ഫണ്ടമെന്റലുകളെയും എമിറേറ്റിന്റെ ഭാവി സംബന്ധിച്ച് സാമ്പത്തിക സാധ്യതകളിന്മേൽ ഉള്ള നിക്ഷേപകരുടെ വിശ്വാസത്തെയും അടിവരയിടുന്നു. അന്തിമ ഭൂമിശാസ്ത്രപരമായ വിഹിതത്തിന്റെ 95 ശതമാനവും വഹിച്ച അന്താരാഷ്ട്ര നിക്ഷേപകരാണ് ഇതിന്റെ ബോണ്ടുകൾക്ക് നല്ല സ്വീകാര്യത പ്രത്യേകിച്ചും നൽകിയത് എന്നത് സുസ്ഥിരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ സാമ്പത്തിക വളർച്ച നൽകാനുള്ള അബുദാബിയുടെ കഴിവിലുള്ള വിശ്വാസം പ്രകടമാക്കുന്നു.

WAM/ Translation: Ambily Sivan http://wam.ae/en/details/1395302869594

WAM/Malayalam