ശനിയാഴ്ച 26 സെപ്റ്റംബർ 2020 - 3:58:26 am

യുഎഇ പ്രസിഡന്റ്  ഫ്രഞ്ച് അംബാസഡര്‍ക്ക് 'ഓർഡർ ഓഫ് ഇൻഡിപെൻഡൻസ്'  അംഗീകാരം നല്കി

വീഡിയോ ചിത്രം

അബുദാബി, 2020 സെപ്റ്റംബർ 15 (WAM) - യുഎഇയിലെ ഫ്രഞ്ച് അംബാസഡർ ലുഡോവിക് പൌളിന് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഓർഡർ ഓഫ് ഇൻഡിപെൻഡൻസ്, ഫസ്റ്റ് ക്ലാസ് അംഗീകാരം നല്കി ആദരിച്ചു. യുഎഇയും ഫ്രാൻസും തമ്മിലുള്ള സൗഹൃദ ബന്ധങ്ങളുടെയും സഹകരണത്തിന്റെയും വികസനത്തിനും ശക്തിപ്പെടുത്തലിനും അദ്ദേഹം തന്റെ ഔദ്യോഗികകാലത്ത് നല്കിയ സംഭാവനകളെ അംഗീകരിച്ചുകൊണ്ടാണ് ഈ ബഹുമതി.

ഇന്നലെ അബുദാബിയിൽ നടന്ന ചടങ്ങിൽ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗാർഗാഷ് അംബാസഡര്‍ക്ക് ഈ അംഗീകാരം സമർപ്പിച്ചു.

ഫ്രഞ്ച് റിപ്പബ്ലിക്കുമായുള്ള ബന്ധം പല മേഖലകളിലും കൂടുതൽ ഊട്ടിയുറപ്പിക്കാനുള്ള യുഎഇയുടെ താൽപര്യം ഡോ. ​​ഗാർഗാഷ് സ്ഥിരീകരിച്ചു.

യുഎഇയും ഫ്രാൻസും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിൽ അംബാസഡറുടെ പങ്ക് അദ്ദേഹം പ്രശംസിക്കുകയും ഭാവിയിലെ ഔദ്യോഗികചുമതലകളില്‍ അദ്ദേഹത്തിന് വിജയം ആശംസിക്കുകയും ചെയ്തു.

WAM / പരിഭാഷ: Priya Shankar http://wam.ae/en/details/1395302869936

WAM/Malayalam