ശനിയാഴ്ച 26 സെപ്റ്റംബർ 2020 - 4:30:18 am

സൗദി അറേബ്യ, യെമന്‍ എന്നിവിടങ്ങളിലെ സിവിലിയൻ സൌകര്യങ്ങൾ ബാലിസ്റ്റിക് മിസൈലുകള്‍ കൊണ്ട് ലക്ഷ്യമിട്ടതിന് യുഎഇ ഹൂത്തികളെ അപലപിച്ചു


അബുദാബി, 2020 സെപ്റ്റംബർ 15 (WAM) - സൗദി അറേബ്യയിലെയും യെമനിലെയും സിവിലിയൻ, സാമ്പത്തിക സൌകര്യങ്ങളെ ബാലിസ്റ്റിക് മിസൈലുകളുപയോഗിച്ച് ആക്രമിച്ചതിനും മിലിഷിയകൾ ആധിപത്യം പുലർത്തുന്ന പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്ത രണ്ട് ദശലക്ഷത്തിലേറെ ആളുകള്‍ക്ക് അഭയം നല്കിയ മരീബിനെ ആക്രമിച്ചതിലും ഇറാനിയൻ പിന്തുണയുള്ള ഹൂത്തി മിലിഷിയകളെ യുഎഇ ശക്തമായി അപലപിച്ചു, ഈ ആക്രമണങ്ങൾ യെമനിലെ മാനുഷിക പ്രതിസന്ധിയെ കൂടുതൽ വഷളാക്കുമെന്ന് അഭിപ്രായപ്പെട്ടു.

യുഎൻ സെക്രട്ടറി ജനറലിന്റെ യെമനിലെ ദൂതൻ മാർട്ടിൻ ഗ്രിഫിത്തിന്റെ ശ്രമങ്ങളെയും രാജ്യത്ത് സ്ഥിരമായ വെടിനിർത്തൽ നിർദേശവും പിന്തുണയ്ക്കാൻ മിലിഷിയകൾ നിരന്തരം വിസമ്മതിക്കുന്നതിനെപ്പറ്റിയും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയിൽ ആശങ്ക പ്രകടിപ്പിച്ചു. ഈ സമാധാന നിര്‍ദ്ദേശങ്ങള്‍ മാനുഷികവും സാമ്പത്തികവുമായ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും പ്രതിസന്ധിക്ക് ഒരു രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള ശ്രമങ്ങളെയും സഹായിക്കും.

ഹൂത്തി അട്ടിമറിയുടെ ഫലമായി മേഖല നേരിടുന്ന അപകടങ്ങളുടെ സ്വഭാവത്തെ ഉയർത്തിക്കാട്ടുന്ന ആക്രമണങ്ങളും ഭീഷണികളും മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്താനുള്ള മിലിഷിയകളുടെ ശ്രമങ്ങൾക്ക് തെളിവാണെന്നും മന്ത്രാലയത്തിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി.

റിയാദ് കരാർ നടപ്പാക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ യുഎഇ പ്രശംസിച്ചു, ഇത് യെമൻ പ്രതിസന്ധി അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്ന ശ്രമങ്ങൾക്ക്, പ്രത്യേകിച്ച് യു എന്നും യെമനിലേക്കുള്ള അതിന്റെ ദൂതനും പിന്തുണയ്ക്കുന്ന സമാധാന പ്രക്രിയകള്‍ക്ക് സഹായകമാകും.

മേഖലയിലെ ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന എല്ലാത്തിനും വേണ്ടി നിലകൊള്ളാനുള്ള പിന്തുണാ നയത്തിന്റെ ഭാഗമായി, യെമൻ ജനതയ്‌ക്കൊപ്പം നിൽക്കാനും വികസനം, സമാധാനം, സുരക്ഷ എന്നിവയ്‌ക്കായുള്ള അവരുടെ ന്യായമായ അഭിലാഷങ്ങളെ പിന്തുണയ്‌ക്കാനും ഉള്ള പ്രതിജ്ഞാബദ്ധതയും യുഎഇ വീണ്ടും സ്ഥിരീകരിച്ചു.

WAM / പരിഭാഷ: Priya Shankar http://wam.ae/en/details/1395302869937

WAM/Malayalam