ശനിയാഴ്ച 26 സെപ്റ്റംബർ 2020 - 4:31:10 am

ബോയിംഗ്, ഇത്തിഹാദ് എയർവേയ്‌സ്, വേൾഡ് എനർജി എന്നിവ ഇക്കോഡെമോൺസ്‌ട്രേറ്റർ പ്രോഗ്രാമിൽ സുസ്ഥിര വ്യോമയാന ഇന്ധനത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നു


അബുദാബി, 2020 സെപ്റ്റംബർ 14 (WAM) - 50/50 അളവിൽ സുസ്ഥിര ഇന്ധനവും പരമ്പരാഗത ജെറ്റ് ഇന്ധനവും കലർത്തിയ ഉപയോഗിച്ച് ക്രോസ്-കൺട്രി ഫ്ലൈറ്റ് നടത്തി എയ്‌റോസ്‌പേസ് കമ്പനിയുടെ 2020 ഇക്കോഡെമോൺസ്‌ട്രേറ്റർ പ്രോഗ്രാമിന്റെ ടെസ്റ്റിങ്ങ് ബോയിംഗ്, ഇത്തിഹാദ് എയർവേയ്‌സ് എന്നിവ അവസാനിപ്പിച്ചു.

സൗത്ത് കരോലിനയിലെ സിയാറ്റിൽ നിന്ന് ബോയിംഗിന്റെ നിർമ്മാണ സൈറ്റിലേക്ക് പറക്കുന്ന ഇത്തിഹാദിന്റെ ഏറ്റവും പുതിയ 787-10 ഡ്രീംലൈനർ വാണിജ്യ വ്യോമയാനത്തിന് അനുവദനീയമായ പരമാവധി സുസ്ഥിര ഇന്ധന മിശ്രിതം ഉപയോഗിച്ചു. പൈലറ്റുമാർക്കും എയർ ട്രാഫിക് കൺട്രോളർമാർക്കും എയർലൈൻ ഓപ്പറേഷൻ സെന്ററുകൾക്കും ഒരേസമയം ആശയവിനിമയം നടത്താനും റൂട്ടിംഗ് ഒപ്റ്റിമൈസ് ചെയ്യാനുമുള്ള ഒരു പുതിയ മാർഗ്ഗവും ട്രാൻസ്കോണ്ടിനെന്റൽ ഫ്ലൈറ്റ് പ്രദർശിപ്പിച്ചു.

ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മുഹമ്മദ് അൽ ബുലൂക്കി പറഞ്ഞു, "ബോയിംഗും ദേശീയ എയർലൈനിന്റെ സുസ്ഥിര വ്യോമയാന ഇന്ധന പങ്കാളികളായ വേൾഡ് എനർജിയും ഇപിഐസിയും ചേർന്ന് ഇത്തിഹാദ് ഞങ്ങളുടെ ഇക്കോഡെമൺസ്ട്രേറ്റർ 787-10 ഫ്ലൈറ്റ് ടെസ്റ്റുകളുടെ അന്തിമ പറക്കലിനായി 50/50 മിശ്രിത സുസ്ഥിര വ്യോമയാന ഇന്ധനത്തിന്റെ 50,000 ഗാലൻ ഉപയോഗിച്ചു. വ്യോമയാന വ്യവസായത്തിന്റെ സുപ്രധാന നിമിഷമാണിത്, 50/50 മിശ്രിത സുസ്ഥിര വ്യോമയാന ഇന്ധനം [SAF] ഉയർന്ന അളവിൽ ഉത്പാദിപ്പിക്കുന്നതിനുള്ള സാധ്യത തെളിയിക്കുന്നതിനുള്ള മേഖലയുടെ ഒരു സുപ്രധാന നടപടിയാണിത്.

"സുസ്ഥിര വ്യോമയാനത്തിനും നവീകരണത്തിനുമായുള്ള വ്യവസായ സഹകരണത്തിന്റെ ഒരു പ്രധാന ഉദാഹരണമാണിത്. ഇക്കോ ഡെമോൺസ്ട്രേറ്റർ പ്രോഗ്രാമിൽ ബോയിംഗുമായുള്ള ഇത്തിഹാദിന്റെ സഹകരണം സുസ്ഥിര ഭാവിയിലേക്കുള്ള വ്യോമയാന വ്യവസായത്തിന്റെ മുന്നേറ്റത്തിനുള്ള ഒരു സവിശേഷ അവസരമാണ്."

ബോയിംഗിന്റെ ഇക്കോഡെമോൺസ്‌ട്രേറ്റർ പ്രോഗ്രാം ലാബിൽ നിന്ന് വാഗ്ദാനപരമായ സാങ്കേതികവിദ്യകൾ എടുക്കുകയും നവീകരണം ത്വരിതപ്പെടുത്തുന്നതിന് അവ വായുവിൽ പരിശോധിക്കുകയും ചെയ്യുന്നു. ഈ വർഷത്തെ പ്രോഗ്രാം കാർബൺ പുറന്തള്ളലും ശബ്ദവും കുറയ്ക്കുന്നതിനും യാത്രക്കാരുടെയും ക്രൂവിന്റെയും സുരക്ഷയും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിനും നാല് പ്രോജക്ടുകൾ വിലയിരുത്തി. 787-10 ടെസ്റ്റ് ഫ്ലൈറ്റുകളെല്ലാം മലിനീകരണം കുറയ്ക്കുന്നതിന് പരമ്പരാഗത ജെറ്റ് ഇന്ധനവും ഭക്ഷ്യയോഗ്യമല്ലാത്ത കാർഷിക മാലിന്യങ്ങളിൽ നിന്ന് ഉൽ‌പാദിപ്പിക്കുന്ന സുസ്ഥിര ഇന്ധനവും കൂടിച്ചേർന്ന് ഉപയോഗിച്ചു. അവസാന ഫ്ലൈറ്റ് പ്രവർത്തിച്ചത് പരമാവധി അളവായ 50/50 എന്ന വാണിജ്യ മിശ്രിതത്തിലാണ്.

"സുസ്ഥിര വ്യോമയാന ഇന്ധനങ്ങൾ തെളിയിക്കപ്പെട്ടിട്ടുണ്ട്, അവ ഇന്ന് പറക്കുന്ന വിമാനങ്ങളിലും നാളെ പറക്കാൻ പോകുന്ന വിമാനങ്ങളിലും പ്രവർത്തിക്കുന്നു, പക്ഷേ വളരെ പരിമിതമായ വിതരണമാണ് ഉള്ളത്. ദ്രാവക ഇന്ധനങ്ങളെ ആശ്രയിക്കുന്ന ഒരു വ്യവസായത്തിൽ ഉൽപാദനവും ഉപയോഗവും ത്വരിതപ്പെടുത്തുന്നതിന് സർക്കാർ കുറവ്- കാർബൺ പ്രസരണ ഇന്ധനങ്ങൾക്കു നൽകുന്ന പ്രോത്സാഹനം ഉപയോഗപ്പെടുത്തിക്കൊണ്ട് വേൾഡ് എനർജി കുറഞ്ഞ വിലയ്ക്ക് വിലയ്ക്ക് വാണിജ്യപരമായ അളവിൽ സുസ്ഥിര ഇന്ധനം ഉണ്ടാക്കുകയാണ്." ബോയിംഗ് കൊമേഴ്‌സ്യൽ വിമാനങ്ങളിലെ സ്ട്രാറ്റജി വൈസ് പ്രസിഡന്റ് ഷീലാ റെംസ് പറഞ്ഞു.

"SAF ന്റെ സാങ്കേതികവും സുസ്ഥിരവുമായ അതിർവരമ്പുകൾ മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചതിൽ ബോയിംഗ്, ഇത്തിഹാദ് എന്നിവയ്ക്ക് അവയുടെ ഇൻഡസ്ട്രിയിലുള്ള നേതൃത്വത്തെ അഭിനന്ദിക്കുന്നു," വേൾഡ് എനർജി ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ബ്രയാൻ ഷെർബാക്കോ പറഞ്ഞു. "ഈ 50/50 മിശ്രിതം വ്യോമയാന ഇന്ധനത്തിനായി വാണിജ്യപരമായി ഇന്ന് ലഭ്യമായവയിൽ പരമാവധി ഹരിതഗൃഹ വാതകം കുറയ്കുന്നവയാണ്."

WAM/ Translation: Ambily Sivan http://wam.ae/en/details/1395302869831

WAM/Malayalam