ശനിയാഴ്ച 26 സെപ്റ്റംബർ 2020 - 3:12:32 am

ഖസ്ന ഡാറ്റാ സെന്ററിൽ 26% വിൽക്കുന്നതിലൂടെ 800 മില്യൺ ദിർഹം നേടാൻ ദുബായിയുടെ ഡു


ദുബായ്, 2020 സെപ്റ്റംബർ 15 (വാം) - ഖസ്ന ഡാറ്റാ സെന്ററിലെ 26 ശതമാനം ഓഹരി അബുദാബിയുടെ ടെക്നോളജി ഹോൾഡിംഗ് കമ്പനിക്ക് വിൽക്കുന്നതിലൂടെ ദുബായ് ആസ്ഥാനമായ ടെലികോം ഓപ്പറേറ്റർ ഡുവിന് 800 മില്യൺ ദിർഹം ലഭിക്കും. ഇടപാടിൽ നിന്നുള്ള അറ്റാദായം ഏകദേശം 521 മില്ല്യൺ ദിർഹം ആകാനാണ് സാധ്യത.

ഡിയു അതിന്റെ ഖസ്ന ഓഹരി ഒഴിയാനുള്ള നീക്കങ്ങളുണ്ടെന്ന് ഡു മാനേജ്‌മെന്റ് കഴിഞ്ഞയാഴ്ചയാണ് സ്ഥിരീകരിച്ചത്. ഇടപാട് പൂർത്തിയായിക്കഴിഞ്ഞാൽ, ടെക്നോളജി ഹോൾഡിംഗ് ഖസ്നയിൽ 100 ശതമാനം പങ്കാളിത്തം സ്വന്തമാക്കും "മുഴുവൻ ഉടമസ്ഥാവകാശത്തിലൂടെയോ വാണിജ്യ പങ്കാളിത്തത്തിലൂടെയോ ഡാറ്റാ സെന്റർ വികസനം പിന്തുടരാനുള്ള കമ്പനി തന്ത്രത്തിന് അനുസൃതമായാണ് ഈ ഇടപാട്, ഈ മേഖലയിലെ വളർച്ച ത്വരിതപ്പെടുത്താൻ ഇത് അനുവദിക്കും," ഡു പ്രസ്താവനയിൽ പറഞ്ഞു.

ഖസ്നയിലെ 26 ശതമാനം ഒരു "പരോക്ഷ ഓഹരി" ആയിട്ടായിരുന്നു നിലനിറുത്തിയിരുന്നത്, ഇതിൽ ഷെയർഹോൾഡർ വായ്പകളിലേക്കുള്ള ഡുവിന്റെ പബ്ലിസിറ്റി ഉൾക്കൊള്ളുന്നു. ഇടപാടിലൂടെ 800 മില്യൺ ദിർഹത്തിന്റെ ധനവിനിമയം ഉണ്ടാകുകയും അറ്റാദായം 521 മില്ല്യൺ ദിർഹം ആയിരിക്കുകയും ചെയ്യും," പ്രസ്താവനയിൽ പറയുന്നു.

സെപ്റ്റംബർ 30 ന് മുമ്പായി ഇടപാട് നടക്കുകയാണെങ്കിൽ ടെലികോം ഓപ്പറേറ്ററുടെ മൂന്നാം പാദ ധനകാര്യനിർവഹണത്തിൽ ഇവ പ്രതിഫലിക്കും WAM/Translation: Ambily Sivan http://wam.ae/en/details/1395302869980

WAM/Malayalam