ശനിയാഴ്ച 26 സെപ്റ്റംബർ 2020 - 4:34:44 am

ജെയ്‌സ് അഡ്വഞ്ചർ പീക്കിന് മുകളിൽ യുഎഇയിലെ ഏറ്റവും ഉയർന്ന റെസ്റ്റോറന്റ് ഒക്ടോബർ 1 ന് ആരംഭിക്കും


റാസ് അൽ ഖൈമ, 2020 സെപ്റ്റംബർ 15 (WAM) - ആർ‌എകെ ഹോസ്പിറ്റാലിറ്റി ഹോൾഡിംഗിന്റെ അനുബന്ധ കമ്പനിയായ ആർ‌എകെ ലഷെർ പുറോ 1484ന്റെ പ്രവർത്താനരംഭം 2020 ഒക്ടോബർ 1 ന് ആയിരിക്കുമെന്ന് പ്രഖ്യാപനം നടത്തി.

ജെയ്‌സ് അഡ്വഞ്ചർ പീക്കിന് മുകളിൽ സ്ഥിതിചെയ്യുന്ന, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെസ്റ്റോറന്റിന് സമുദ്രനിരപ്പിൽ നിന്ന് 1,484 മീറ്റർ ഉയരമുണ്ട്. യുഎഇയിലെ ഏറ്റവും ഉയർന്ന റെസ്റ്റോറന്റ് ഓഫറാണ് ഇത്.

ജയ്‌സ് അഡ്വഞ്ചർ സെന്ററിന് അടുത്തായി സ്ഥിതിചെയ്യുന്ന പുറോ കാഴ്ച വയ്ക്കുന്ന 1484, അതിഥികൾക്ക് ഹജർ പർവതനിരകളിലുൾപ്പെടുന്ന കൊടുമുടികളുടെയും താഴ്വരകളുടെയും മനോഹരമായ ദൃശ്യാനുഭവം നൽകുന്നു. ജെയ്‌സ് അഡ്വഞ്ചർ പീക്കിന്റെ പർവത അഭിമുഖമായി മുൻവശത്ത് സ്ഥിതിചെയ്യുന്ന ഈ വേദിയുടെ മുഴുവൻ ഭാഗത്തും സീലിംഗ് മുതൽ ഫ്ലോർ വരെ ഗ്ലാസ് വിൻഡോകൾ സ്ഥാപിച്ചിരിക്കുന്നു, അത് ശാന്തമായ ഭൂപ്രകൃതിയുടെ തടസ്സമില്ലാത്ത കാഴ്ചകൾ സാധ്യമാക്കുന്നു.

അൽ മർജാൻ ദ്വീപിലും ജെയ്‌സ് വ്യൂവിംഗ് ഡെക്ക് പാർക്കിലും നിലവിൽ രണ്ട് റെസ്റ്റോറന്റുകളുള്ള സ്വതന്ത്ര ഡൈനിംഗ് കൺസെപ്റ്റായ പുറോയുടെ ഏറ്റവും പുതിയ സംരംഭമാണ് ഈ റെസ്റ്റോറന്റ്.

"റാസ് അൽ ഖൈമയിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്‌മാർക്കുകളിൽ ഒന്നാണ് ജെബൽ ജയ്സ്, സന്ദർശകർക്ക് അവിസ്മരണീയമായ അനുഭവങ്ങൾ ഉറപ്പുനൽകുന്ന നിരവധി ബക്കറ്റ്-ലിസ്റ്റ് സാഹസങ്ങൾ ഇവിടെ വാഗ്ദാനം ചെയ്യുന്നു. പുറോ 1484 ജെബൽ ജെയ്‌സ് വെൽക്കം സെന്ററിൽ തുറക്കുന്നതിലൂടെ, ജബൽ ജെയ്‌സ് ഫ്ലൈറ്റ്, ജെയ്‌സ് സ്കൈ മേസ്, ജെയ്‌സ് സ്കൈ ടൂർ തുടങ്ങി ഗാർഹിക അന്തരീക്ഷത്തിലുള്ളത് മുതൽ സാഹസികാനുഭവം നൽകുന്ന തരത്തിലുള്ളത് വരെയുള്ളതും ഇപ്പോൾ ജെയ്‌സ് അഡ്വഞ്ചർ പീക്കിൽ ലഭ്യമായിട്ടുള്ളതുമായ എല്ലാ വിനോദോപാധികളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു അനുഭവം സന്ദർശകർക്ക് ആസ്വദിക്കാൻ കഴിയുന്നു," ആർഎകെ ഹോസ്പിറ്റാലിറ്റി ഹോൾഡിംഗ് സിഇഒ അലിസൺ ഗ്രിനെൽ അഭിപ്രായപ്പെട്ടു, ലോകാരോഗ്യ സംഘടന, സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ പോലെ അന്താരാഷ്ട്ര അംഗീകാരമുള്ള സംഘടനകൾ ശുപാർശ ചെയ്യുന്ന ഏറ്റവും ഉയർന്ന സുരക്ഷയും ശുചിത്വ നടപടികളും അനുസരിയായിരിക്കും പ്രവർത്തനം, കൂടാതെ ഫെഡറൽ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യും.

76 അതിഥികൾക്കുള്ള ഇരിപ്പിട ശേഷി, സാനിറ്ററി ഉപകരണങ്ങൾ, ആവശ്യമായ അകലം പാലിക്കൽ മാനദണ്ഡങ്ങൾ സ്വീകരിക്കുക എന്നിവ കർശന നടപടികളിൽ ഉൾപ്പെടുന്നു.

WAM/ Translation: Ambily Sivan http://wam.ae/en/details/1395302869986

WAM/Malayalam