ശനിയാഴ്ച 26 സെപ്റ്റംബർ 2020 - 3:33:45 am

FATF മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം യു‌എ‌ഇ സെൻ‌ട്രൽ ബാങ്ക് ഗവർണർ ഊന്നിപ്പറഞ്ഞു


അബുദാബി, 2020 സെപ്റ്റംബർ 15 (WAM) - കോവിഡ് -19 പാൻഡെമിക്കിന്റെ വെളിച്ചത്തിൽ തുടർച്ചയായ സാമ്പത്തിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും അതത് ബാങ്കിംഗ്, സാമ്പത്തിക മേഖലകളെ സംരക്ഷിക്കുകയും ചെയ്യുന്നതില്‍ ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ അടിസ്ഥാനപരമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് യുഎഇ സെൻട്രൽ ബാങ്ക്, CBUAE, ഗവർണർ ഗവർണർ അബ്ദുൽഹമീദ് സയീദ് അലഹ്മദി പറഞ്ഞു.

പ്രതിസന്ധികളോട് വേഗത്തിലും ഫലപ്രദമായും പ്രതികരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളും നയങ്ങളും വികസിപ്പിക്കുന്നതിന് CBUAE കേന്ദ്ര ബാങ്കുകൾക്കും ധനകാര്യ അധികാരികൾക്കുമൊപ്പം പ്രവർത്തിക്കുന്നത് തുടരും. ഞങ്ങളുടെ സൂപ്പർവൈസറി റോൾ ചുമതലയില്‍, യുഎഇയുടെ ധനകാര്യ സംവിധാനം മികച്ചതും സമഗ്രവുമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്, FATF, മാനദണ്ഡങ്ങൾ പാലിക്കുന്നത് ഞങ്ങൾ തുടരും, ഇക്കാര്യത്തിൽ ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ് മാർഗ്ഗനിർദ്ദേശങ്ങൾ ഞങ്ങള്‍ കണക്കിലെടുക്കുന്നു, " കൗൺസിൽ ഓഫ് അറബ് സെൻട്രൽ ബാങ്കുകളുടെയും ധന അതോറിറ്റി ഗവർണർമാരുടെയും 44-ാമത് യോഗത്തിൽ അലഹ്മദി പറഞ്ഞു.

കോവിഡ് -19 പാൻഡെമിക്കിന്റെ പ്രത്യാഘാതങ്ങളുടെ വെളിച്ചത്തിൽ അലഹ്മദി നിരവധി വിഷയങ്ങളെ അഭിസംബോധന ചെയ്തു. വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ വിദഗ്ധരും യോഗത്തിൽ പങ്കെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയ്ക്കെതിരായുള്ള ശ്രമങ്ങളുടെ പുരോഗതിയും സാമ്പത്തിക ഉൾപ്പെടുത്തൽ വിപുലീകരിക്കുന്നതിന്റെ പ്രാധാന്യവും ചർച്ച ചെയ്യപ്പെട്ടു.

ലോകമെമ്പാടുമുള്ള സമൂഹങ്ങളെ വ്യാപകമായി ബാധിക്കുന്ന ആഗോള പ്രശ്നമാണ് അഴിമതി എന്ന് ചൂണ്ടിക്കാട്ടി FATF പ്രസിഡന്റ് ഡോ. മാർക്കസ് പ്ലെയർ ഈ വിഷയത്തിൽ അഭിസംബോധന ചെയ്തു, പ്രത്യേകിച്ചും വികസ്വര രാജ്യങ്ങള്‍, ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഇരയാകാൻ സാധ്യതയുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരതയ്ക്ക് ധനസഹായം നൽകുന്നതിനും എതിരെ ആവശ്യമായ ചട്ടക്കൂടുകളും നടപടികളും വികസിപ്പിക്കുന്നതിന് അറബ് രാജ്യങ്ങൾ സ്വീകരിച്ച ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഇക്കാര്യത്തിൽ തുടര്‍ന്നും നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രത്യേകിച്ചും കോവിഡ് 19ന്റെ വ്യാപന സമയത്ത് ഈ വിഷയം ഒരു മുൻ‌ഗണനയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

FATF ന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി, CBUAE ഗവർണറുടെ അധ്യക്ഷതയിലുള്ള കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദ, നിയമവിരുദ്ധ സംഘടനകളുടെ ധനസഹായവും തടയുന്നതിനുള്ള ദേശീയ സമിതി, സാമ്പത്തിക കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് നിരവധി സംരംഭങ്ങൾ ആരംഭിച്ചു. പ്രസക്തമായ സർക്കാർ അധികാരികൾ തമ്മിലുള്ള ആശയവിനിമയത്തിനും ഏകോപനത്തിനും പിന്തുണ നൽകുന്നതും സാമ്പത്തിക അപകടങ്ങൾ വേഗത്തിൽ കണ്ടെത്തുന്നതുമായ ഒരു സ്മാർട്ട് പ്ലാറ്റ്ഫോം "ഫാവ്രി ടിക്" സമാരംഭിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.

സമിതിയുടെ ശ്രമങ്ങളെ പിന്തുണച്ചുകൊണ്ട്, വിവിധ നടപടികളിലൂടെ ഫലപ്രദമായ സഹകരണത്തിനുള്ള മാർഗ്ഗങ്ങൾ വികസിപ്പിക്കുന്നതിന് സാമ്പത്തിക ഇന്റലിജൻസ് യൂണിറ്റ്, FIU, CBUAE യോടൊപ്പം, ബന്ധപ്പെട്ട യുഎഇ അധികാരികളുമായി സജീവമായി സഹകരിക്കുന്നു, പ്രസക്തമായ അധികാരികളുമായി ഫലപ്രദമായ കരാറുകളിൽ ഒപ്പുവയ്ക്കുക, സാമ്പത്തിക ഭീകരതയെ ചെറുക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുക, സംശയാസ്പദമായ ഇടപാടുകൾ വിശകലനം ചെയ്യുന്നതിനും ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിനും സഹായിക്കുന്ന " Go AML " പ്ലാറ്റ്ഫോം ആരംഭിക്കുക എന്നിവയുൾപ്പെടെ ഈ നടപടികളില്‍പ്പെടുന്നു.

ഈ സംഭവവികാസങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ട CBUAE ഗവർണർ യുഎഇയുടെ ദേശീയ അജണ്ടയുടെ ഭാഗമായി ഈ പ്രശ്നം അഭിസംബോധന ചെയ്യേണ്ടതിന്റെ പ്രാധാന്യം അംഗീകരിച്ചു, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട് ഉചിതമായ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു. FTAF ന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനും ദേശീയ അന്തർദേശീയ തലത്തിൽ സഹകരണം സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു സമർപ്പിത വകുപ്പ് സ്ഥാപിക്കുന്നതും ഈ ശ്രമങ്ങളിൽ ഉൾപ്പെടുന്നു.

നല്ല നിയന്ത്രണമുള്ള അന്തരീക്ഷത്തിൽ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും സാമ്പത്തിക, ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, MENA, മേഖലയിലുടനീളം സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നതിൽ ഡിജിറ്റൈസേഷന്റെ പ്രാധാന്യം ഡോ. ​​പ്ലെയർ ഉയർത്തിക്കാട്ടി.

യോഗത്തിൽ, ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്‍റ്, BIS ലെ ഡെപ്യൂട്ടി ജനറൽ മാനേജർ ലൂയി ഡാ സിൽവ, സാമ്പത്തിക വ്യവസ്ഥയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് സംസാരിച്ചു, സാങ്കേതികവിദ്യ, രാഷ്ട്രീയ, സാമൂഹിക മാനദണ്ഡങ്ങൾ കൂടാതെ ദ്രവ്യത, ക്രെഡിറ്റ്, ഓപ്പറേഷൻ റിസ്ക്കുകൾ എന്നിവ ആവശ്യമാക്കുന്ന കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ വ്യവസ്ഥാപരമായ അപകടസാധ്യത വർദ്ധിപ്പിക്കുന്നതിന് കാരണമാകും.

കാലാവസ്ഥ, സാമ്പത്തിക സ്ഥിരതയെ ബാധിക്കുന്ന ഒരു ഘടകമായതിനാൽ ഹരിത ബോണ്ടുകൾ സെൻ‌ട്രൽ ബാങ്കുകളുടെ COVID-19 വീണ്ടെടുക്കൽ തന്ത്രങ്ങളുടെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

WAM / പരിഭാഷ: Priya Shankar http://wam.ae/en/details/1395302870127

WAM/Malayalam