ശനിയാഴ്ച 26 സെപ്റ്റംബർ 2020 - 4:18:52 am

വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി മൂന്നാമത്തെ ERC വിമാനം ഖാര്‍ത്തൂമിലെത്തി

  • وصول طائرة ثالثة إلى الخرطوم ضمن جسر الهلال الأحمر الاماراتي لإغاثة المتأثرين من الفيضانات

വീഡിയോ ചിത്രം

അബുദാബി, 15 സെപ്റ്റംബർ, 2020 (WAM) - സുഡാനിലെ നിരവധി സംസ്ഥാനങ്ങളെ ബാധിച്ച വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കു വേണ്ടിയുള്ള നിലവിലെ എമിറാത്തി മാനുഷിക സഹായ പദ്ധതിയുടെ ഭാഗമായി, എമിറേറ്റ്സ് റെഡ് ക്രസന്റ്, ERC അയച്ച സഹായവുമായി മൂന്നാമത്തെ എമിറാത്തി വിമാനം ഇന്ന് ഖാര്‍ത്തൂമിൽ എത്തി.

വിമാനം മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷണം, പാർപ്പിട സാമഗ്രികൾ എന്നിവ എത്തിച്ചു. ഇത് നിലവിൽ സുഡാനിലുള്ള ERC പ്രതിനിധി സംഘം വിതരണം ചെയ്യും, ഖാര്‍ത്തൂമിലെ യുഎഇ എംബസിയുമായും ബന്ധപ്പെട്ട സുഡാനീസ് അധികാരികളുമായും ഏകോപിപ്പിച്ച് ഗുണഭോക്താക്കളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനുള്ള ERC യുടെ ശ്രമങ്ങൾ തുടരും.

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരവും അൽ ദാഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും ERC ചെയർമാനുമായ എച്ച് എച്ച് ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ നിരീക്ഷണത്തിലുമാണ് സുഡാനിലേക്ക് സഹായം അയച്ചതെന്ന് ERC സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ആതിക് അൽ ഫലാഹി പറഞ്ഞു. സുഡാനിലെ ജനങ്ങളെ സഹായിക്കാനും അവരുടെ ദുരിതങ്ങള്‍ ലഘൂകരിക്കാനുമുള്ള യുഎഇയുടെ ശ്രമങ്ങളുടെ തുടർച്ചയാണിത്.

ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ മറികടക്കാൻ യുഎഇ സുഡാനെ സഹായിക്കുന്നുവെന്നും വെള്ളപ്പൊക്കത്തിൽ ഉണ്ടായ ആരോഗ്യ, പാരിസ്ഥിതിക, മാനസിക നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിന് സുഡാനിലെ പങ്കാളികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുവെന്നും അൽ ഫലാഹി കൂട്ടിച്ചേർത്തു. ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരെ പിന്തുണയ്ക്കുക, അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുക, ഭാവിയിൽ സഹായം ഉറപ്പാക്കുക എന്നിവയില്‍ സുഡാനിലെ ERC പ്രതിനിധി സംഘം പ്രധാന പങ്ക് വഹിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

WAM / പരിഭാഷ: Priya Shankar http://wam.ae/en/details/1395302870124

WAM/Malayalam