ശനിയാഴ്ച 26 സെപ്റ്റംബർ 2020 - 3:46:53 am

യുഎഇ-ഇസ്രയേൽ സമാധാന കരാർ ഒപ്പുവെച്ചതിന്റെ സാമ്പത്തിക, നിക്ഷേപ സാധ്യതകൾ യുഎഇ സാമ്പത്തിക മന്ത്രി ഉയർത്തിക്കാട്ടി


വാഷിംഗ്ടൺ, 15 സെപ്റ്റംബർ, 2020 (WAM) - യുഎഇയും ഇസ്രായേലും തമ്മിലുള്ള സമാധാന കരാർ ഒപ്പുവെയ്ക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന് പുതിയ ചക്രവാളങ്ങൾ തുറക്കുമെന്ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൌക്ക് അൽ മാരി സ്ഥിരീകരിച്ചു. അത് അവരുടെ പരസ്പര താൽപ്പര്യങ്ങൾ നിറവേറ്റുകയും പ്രാദേശിക തലത്തിൽ സുസ്ഥിര വികസനത്തിനുള്ള അടിത്തറ വർദ്ധിപ്പിക്കുകയും ചെയ്യും.

യുഎഇയും ഇസ്രായേലും തമ്മിലും ഈ പ്രദേശത്ത് മൊത്തത്തിലും വിവിധ മേഖലകളില്‍ വ്യാപാര, നിക്ഷേപ സഹകരണം ഉത്തേജിപ്പിക്കുന്നതിൽ അതിന്റെ പങ്ക് അടിസ്ഥാനമാക്കിക്കൊണ്ട്, കരാർ ഒപ്പിടുന്നതിലൂടെ ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളുടെ പ്രാധാന്യം മന്ത്രി അടിവരയിട്ടു. ഇത് ബിസിനസ് തലത്തിൽ ലഭ്യമാക്കുന്ന പുതിയ അവസരങ്ങളും, അടുത്ത ഘട്ടത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മേഖലകളും അദ്ദേഹം ഉയർത്തിക്കാട്ടി.

അദ്ദേഹം വിശദീകരിച്ചു: "ഇരുരാജ്യങ്ങളുടെയും ഭാവിയിലെ സാമ്പത്തിക വികസന അജണ്ടകളെ സഹായിക്കുന്ന സുപ്രധാന മേഖലകളിൽ സഹകരണത്തിനുള്ള അവസരങ്ങൾ നമുക്ക് ഉണ്ട്. ബഹിരാകാശം, പ്രതിരോധം, സുരക്ഷ, ഗവേഷണം, വികസനം എന്നീ മേഖലകൾക്ക് പുറമേ മരുന്നുകൾ, ഊർജ്ജം, ലൈഫ് സയൻസ്, ഭക്ഷ്യ സുരക്ഷ, സാമ്പത്തിക സേവനങ്ങൾ, ടൂറിസം, യാത്ര എന്നിവ ഇതിൽ ഉൾപ്പെടുന്നു."

വാഷിംഗ്ടണിലെ യുഎഇ എംബസിയുടെ ട്രേഡ് ആന്റ് കൊമേഴ്‌സ്യൽ ഓഫീസിന്റെ പിന്തുണയോടെ അമേരിക്കൻ-എമിറാത്തി ബിസിനസ് കൗൺസിലും അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ യുഎസ്-ഇസ്രായേൽ ബിസിനസ് ഓർഗനൈസേഷനും ചേർന്ന് നടത്തിയ സംയുക്ത വെബിനാറിൽ പങ്കെടുക്കുകയായിരുന്നു അൽ മാരി.

കരാർ ഒപ്പിടാൻ അമേരിക്ക സന്ദർശിക്കുന്ന യുഎഇ പ്രതിനിധി സംഘത്തിന്റെ ഭാഗമായ മന്ത്രിയുടെ പങ്കാളിത്തത്തെ തുടർന്നാണ് വെബിനാർ നടന്നത്, കരാറിനെത്തുടര്‍ന്ന് യുഎഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകും, ഈ നടപടി സ്വീകരിക്കുന്ന മൂന്നാമത്തെ അറബ് രാജ്യവും ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ആദ്യത്തെ ഗൾഫ് രാജ്യവുമാകും യുഎഇ.

യുഎസ്-യുഎഇ ബിസിനസ് കൗൺസിൽ, യുഎസ്-ഇസ്രായേൽ ബിസിനസ് ഓർഗനൈസേഷൻ, നിരവധി മൾട്ടിനാഷണൽ കമ്പനികളുടെ ഡയറക്ടർമാർ ഉള്‍പ്പെടെ അഞ്ഞൂറിലധികം ബിസിനസ് കൗൺസില്‍, ചേംബർ അംഗങ്ങള്‍ വെബിനാറിൽ പങ്കെടുത്തു.

സഹകരണ മേഖലകൾ പര്യവേക്ഷണം ചെയ്യുന്നതിനും ഇരു രാജ്യങ്ങളിലെയും ബിസിനസ്സ് കമ്മ്യൂണിറ്റികൾ തമ്മിലുള്ള സുപ്രധാന പങ്കാളിത്ത പദ്ധതികൾ സംയുക്തമായി വികസിപ്പിക്കുന്നതിനും യുഎഇയും ഇസ്രായേലും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് വെബിനാർ വേളയിൽ അൽ മാരി പറഞ്ഞു.

"ഈ ചരിത്രപരമായ കരാർ ഒപ്പിട്ടതിന്റെ ഫലമായി പുതിയ ബിസിനസ്സ്, നിക്ഷേപ അവസരങ്ങൾക്ക് വഴിയൊരുങ്ങും, പുതിയ പണമൊഴുക്കും ശക്തമായ ബിസിനസ്സ് പ്രവർത്തനങ്ങളും സൃഷ്ടിക്കപ്പെടും, അത് യുഎഇയ്ക്കും ഇസ്രായേലിനും ഉടനടി നേട്ടങ്ങൾ നൽകും. ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകള്‍ക്കും, പ്രാദേശികവും സമ്പദ്‌വ്യവസ്ഥകൾക്കും ഈ ഉടമ്പടിയിൽ‌ നിന്നും നേട്ടമുണ്ടാകും, "അദ്ദേഹം പറഞ്ഞു.

യുഎഇയും ഇസ്രായേലും തമ്മിലുള്ള സാമ്പത്തിക വാണിജ്യ ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ അമേരിക്കൻ ബിസിനസുകൾ നിർണായക പങ്ക് വഹിക്കുന്നു, അമേരിക്കൻ നിക്ഷേപകർക്കും കമ്പനികൾക്കും ഇക്കാര്യത്തിൽ പ്രധാന പങ്കാളികളാകാനും യു‌എഇയിലും ഇസ്രായേലിലും ഉള്ള അവരുടെ ആസ്ഥാനങ്ങളിൽ നിന്നും ഓഫീസുകളിൽ നിന്നും സുപ്രധാന ലിങ്കുകളായി പ്രവർത്തിക്കാനും കഴിയും.

കൂടാതെ, വരാനിരിക്കുന്ന ഘട്ടത്തിനായി യുഎഇ സർക്കാർ സ്വീകരിച്ച പ്രധാന പദ്ധതികളും ലക്ഷ്യങ്ങളും അദ്ദേഹം വിശദീകരിച്ചു, ദേശീയ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാരിന്റെ പൊതു പദ്ധതിയും 33 സംരംഭങ്ങളുടെ പാക്കേജും ഉയർത്തിക്കാട്ടി.

കോവിഡ് -19 പാൻഡെമിക് മൂലമുണ്ടായ സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കുക, വളർച്ച പ്രോത്സാഹിപ്പിക്കുക, എല്ലാ പ്രധാന മേഖലകളിലുമുള്ള ബിസിനസ്സ് പ്രവർത്തനങ്ങളെ പിന്തുണയ്ക്കുക, ദേശീയ സമ്പദ്‌വ്യവസ്ഥയുടെ ഉന്മേഷവും മത്സരശേഷിയും വർദ്ധിപ്പിക്കുക, ദീർഘകാല സാമ്പത്തിക വികസന മാതൃക വികസിപ്പിക്കുക എന്നിവയ്ക്കുള്ള ഞങ്ങളുടെ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഇക്കാര്യത്തിൽ ഞങ്ങളുടെ ശ്രമങ്ങളും സംരംഭങ്ങളും., "മന്ത്രി പറഞ്ഞു.

WAM / പരിഭാഷ: Priya Shankar http://wam.ae/en/details/1395302870152

WAM/Malayalam