ശനിയാഴ്ച 26 സെപ്റ്റംബർ 2020 - 8:05:42 pm

'അബ്രഹാമിക് കുടുംബം' സെമിനാർ വിവിധ മതങ്ങൾ തമ്മിലുള്ള സമാധാനവും സഹവർത്തിത്വവും ചർച്ച ചെയ്തു


മാഡ്രിഡ്, 16 സെപ്റ്റംബർ, 2020 (WAM) - സ്പെയിനിലെ ഫൌണ്ടേഷൻ ഫോർ ഇസ്ലാമിക് കൾച്ചർ ആന്റ് റിലിജിയസ് ടോളറൻസ് തിങ്കളാഴ്ച "അബ്രഹാമിക് കുടുംബം: സമാധാനവും ആശയവിനിമയവും" എന്ന പേരിൽ ഒരു വെർച്വൽ കൾച്ചറൽ സെമിനാർ നടത്തി. ഇതിൽ പങ്കെടുത്ത മുൻ‌നിര ചിന്തകർ മനുഷ്യരാശിയെ സേവിക്കുന്നതിൽ വിവിധ മതങ്ങൾ തമ്മിലുള്ള സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പങ്കിനേക്കുറിച്ച് ചർച്ച ചെയ്തു.

ഫൗണ്ടേഷന്റെ പ്രസിഡന്റ് ആൽഫ്രഡ് ഗുട്ടറസ്-കാവനാഗ് സെമിനാർ മോഡറേറ്റ് ചെയ്തു.

"പ്രവാചക ഉടമ്പടികളുടെ വെളിച്ചത്തിൽ യുഎഇ-ഇസ്രായേൽ സമാധാന ഉടമ്പടി" എന്ന പേരിൽ ഒരു അക്കാദമിക് പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ, ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് എൻ‌ഡോവ്‌മെൻറ് ചെയർമാൻ ഡോ. മുഹമ്മദ് മത്താർ അൽ കാബി, യുഎഇ, ഇസ്രായേൽ സമാധാന കരാർ ഇസ്ലാം മാന്യമായ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ധൈര്യവും തന്ത്രപരമായ തീരുമാനം ആണ് എന്ന് പ്രസ്താവിച്ചു. മാത്രമല്ല കരാറുകളിലൂടെ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങൾ പ്രവാചകൻ മുഹമ്മദിന്റെ കാലം മുതൽ തന്നെ ഉണ്ടെന്ന് യഹൂദരും മറ്റ് മതങ്ങളുമായി പ്രവാചകൻ ഒപ്പുവച്ച കരാറുകൾ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

പ്രവാചക ഉടമ്പടിയിലെ രണ്ട് പ്രധാന വ്യവസ്ഥകൾ പണ്ഡിതന്മാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാമതായി, തീരുമാനിക്കേണ്ടത് ഭരണാധികാരിയാണ്. രണ്ടാമതായി, എല്ലാവരുടെയും താൽപ്പര്യങ്ങൾ കണക്കിലെടുക്കണം, അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമാനുസൃതവും സമഗ്രവുമായ സമാധാനം കൈവരിക്കാനുള്ള യുഎഇയുടെ ശ്രമങ്ങളെ ഡോ. അൽ കാബി ഉയർത്തിക്കാട്ടി. അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ സ്ഥാപിച്ചതു മുതൽ യുഎഇ ഈ മേഖലയിലെ സമാധാന സംരംഭങ്ങൾക്ക് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ പേരുകേട്ടിരുനെന്ന് അദ്ദേഹം പറഞ്ഞു.

സ്പെയിനിലെ ഇസ്ലാമിക് കമ്മീഷൻ സെക്രട്ടറി ജനറൽ മുഹമ്മദ് അജാന അൽ-വാഫി "സമാധാന ഉടമ്പടികളും സഹവർത്തിത്വവും സാംസ്കാരിക ഇടപെടലും നേടുന്നതിൽ അവയുടെ പങ്കും" എന്ന തലക്കെട്ടിൽ ഒരു അക്കാദമിക് പ്രബന്ധം അവതരിപ്പിച്ചു, ഇത് സ്പെയിനിന്റെ മത-സാംസ്കാരിക ബഹുസ്വരതയെയും ഉയർത്തിക്കാട്ടുകയും മറ്റുള്ളവരുമായി സമാധാനപരമായ സഹവർത്തിത്വം നേടുന്നതിന് ഇസ്ലാമിനെ ശരിയായി മനസ്സിലാക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നതായിരുന്നു.

WAM/ Translation: Ambily Sivan http://www.wam.ae/en/details/1395302870422

WAM/Malayalam