ചൊവ്വാഴ്ച 24 നവംബർ 2020 - 10:26:48 am

വാം റിപ്പോർട്ട്: സുഡാനിലെ ചരിത്രപരമായ സമാധാന കരാർ വർഷങ്ങളുടെ യുദ്ധം അവസാനിപ്പിക്കുന്നു


അബുദാബി, 2020 ഒക്ടോബർ 4 (WAM) - സുഡാൻ സർക്കാരും രാജ്യത്തെ സായുധ സംഘങ്ങളും തമ്മിലുള്ള സമാധാന കരാർ വർഷങ്ങളുടെ യുദ്ധം അവസാനിപ്പിച്ച് സമാധാനത്തിന്റെയും സ്ഥിരതയുടെയും വികസനത്തിന്റെയും ഒരു പുതിയ യുഗത്തിന് തുടക്കമിട്ടുകൊണ്ടുള്ള വഴിത്തിരിവാകുന്നു.

കഴിഞ്ഞ മാസങ്ങളിൽ, യു‌എഇയുടെ ഇതുമായി ബന്ധപ്പെട്ട ശ്രമങ്ങൾ എല്ലാ ചർച്ചാ വശങ്ങളുടെയും കാഴ്ചപ്പാടുകൾ പരിവർത്തനം ചെയ്യുന്നതിന് കാരണമാവുകയും കരാറിലേക്ക് നയിക്കുകയും ചെയ്തു.

യു‌എഇയിലെ സുഡാൻ അംബാസഡർ മുഹമ്മദ് അമിൻ അബ്ദുല്ല അൽ കരേബ് ഈ കരാറിനെ "ഭാവി കരാർ" എന്ന് വിശേഷിപ്പിച്ചു, ഇത് സുഡാനിലെ വികസന പ്രക്രിയയിലെ ഒരു വഴിത്തിരിവാണെന്നും ഇത് വിഭവങ്ങളും ഊർജ്ജവും വിനിയോഗിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസന പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും സുഡാനും അവിടത്തെ ജനങ്ങൾക്കും മികച്ച ഭാവി സ്ഥാപിക്കുന്നതിനും ഇതു ഗുണകരമാകും.

എമിറേറ്റ്സ് ന്യൂസ് ഏജൻസി വാമിന് നൽകിയ പ്രത്യേക പ്രസ്താവനയിൽ അൽ കരേബ് സുഡാനു വേണ്ടി യുഎഇ നടത്തുന്ന സമഗ്രമായ സഹായത്തെ പ്രശംസിച്ചു, സമാധാന കരാറിനുള്ള പിന്തുണ എല്ലാ വശങ്ങളുടെയും കാഴ്ചപ്പാടുകൾ മാറ്റുന്നതിനും എല്ലാ പാർട്ടികളുടെയും കരാർ നേടിയെടുക്കുന്നതിനും കാരണമായി.

ഈ പിന്തുണ ചരിത്രത്തിലുടനീളം യുഎഇ സുഡാന് നൽകിയ പരിധിയില്ലാത്ത പിന്തുണയുടെ ഒരു ഭാഗം മാത്രമാണ്, മാത്രമല്ല കൊറോണ വൈറസ് പാൻഡെമിക്കും രാജ്യത്തെ ബാധിച്ച വെള്ളപ്പൊക്കവും ഉൾപ്പെടെ സുഡാൻ നേരിട്ട അടിയന്തിര സാഹചര്യങ്ങളെയും വെല്ലുവിളികളെയും നേരിടാനുള്ള സർക്കാരിന്റെ പരിവർത്തന ശേഷി ശക്തിപ്പെടുത്തും. അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ പ്രസ്താവനയുടെ അവസാനത്തിൽ, ചരിത്രപരമായ സമാധാന കരാർ സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിനുള്ള യുഎഇയുടെ നേതൃത്വത്തിന് അൽ കരേബ് നന്ദി പറഞ്ഞു.

ഇന്നലെ ജുബയിൽ സുഡാൻ സർക്കാരും സായുധ സംഘങ്ങളും തമ്മിൽ സമാധാന ഉടമ്പടി ഒപ്പുവെച്ചതിൽ യുഎഇ പ്രതിനിധി സംഘം പങ്കെടുത്തു. ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്രൂയിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പ്രതിനിധി സംഘം പങ്കെടുത്തു. തുടർന്ന് പ്രസംഗമദ്ധ്യേ കരാറിനായുള്ള യുഎഇയുടെ പിന്തുണ ആവർത്തിച്ച മസ്രൂയി, ഇത് സുരക്ഷയും സ്ഥിരതയും നിലനിർത്താനും പ്രാദേശിക സംഘട്ടനങ്ങൾ അവസാനിപ്പിക്കാനും സഹായിക്കുമെന്ന് ഊന്നിപ്പറയുകയുണ്ടായി.

സുഡാന്റെ സുരക്ഷയും സുസ്ഥിരതയും ഊട്ടിയുറപ്പിക്കുന്നതിനും സമാധാനം ഏകീകരിക്കുന്നതിനുമുള്ള അതിന്റെ താൽപ്പര്യത്തിന്റെ ഭാഗമായി കരാർ സാക്ഷാത്കരിക്കാൻ യുഎഇ ഒരു വർഷത്തിലേറെയായി പ്രവർത്തിക്കുന്നു.

അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ കാലം മുതൽ, യു‌എഇ വിവിധ വികസന പദ്ധതികൾ സുഡാനിൽ ആരംഭിക്കുന്നതിന് നിരവധി സംരംഭങ്ങൾ ആരംഭിക്കുകയും പ്രധാന നിക്ഷേപങ്ങളിലൂടെയും പദ്ധതികളിലൂടെയും സുഡാന്റെ മൊത്തത്തിലുള്ള വികസന പ്രക്രിയയിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.

വാണിജ്യ, സാമ്പത്തിക ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചും ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ബിസിനസ്സ് നേതാക്കളും കമ്പനികളും തമ്മിലുള്ള സഹകരണം വർധിപ്പിച്ചും സുഡാനുമായുള്ള വ്യാപാരം വർദ്ധിപ്പിക്കാൻ യുഎഇ ആഗ്രഹിക്കുന്നു.

സുഡാനിലെ പരിവർത്തന കാലഘട്ടത്തിൽ, സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനും വികസന പ്രക്രിയയെ നയിക്കുന്നതിനും യുഎഇ കൂടുതൽ സഹായം നൽകി.

യുഎഇ എല്ലായ്പ്പോഴും സുഡാന് മാനുഷിക പിന്തുണ നൽകിയിട്ടുണ്ട്, പ്രത്യേകിച്ചും കൊറോണ വൈറസ് പാൻഡെമിക് സമയത്ത്, പ്രത്യേകിച്ച് വൈറസ് വ്യാപനത്തെ ചെറുക്കാൻ സുഡാനിലെ ജനങ്ങളെ സഹായിക്കുന്നതിനുള്ള മെഡിക്കൽ സഹായം നൽകുകയുണ്ടായി. രാജ്യത്ത് ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് സുഡാനികളുടെ ദുരിതം ലഘൂകരിക്കുന്ന മാനുഷിക, ദുരിതാശ്വാസ സഹായ സംഘങ്ങളെ അയച്ചുകൊണ്ട് സുഡാനെ സഹായിച്ച ആദ്യത്തെ രാജ്യങ്ങളിൽ ഒന്നാണ് യുഎഇ.

WAM/ Translation: Ambily Sivan https://www.wam.ae/en/details/1395302874575

WAM/Malayalam