ചൊവ്വാഴ്ച 24 നവംബർ 2020 - 11:23:04 am

WAM റിപ്പോർട്ട്: യുഎഇയിലെ സിവിൽ ഏവിയേഷൻ മേഖല COVID-19 വെല്ലുവിളികളെ അതിജീവിക്കാനുള്ള ശേഷി പ്രദര്‍ശിപ്പിച്ചു


അബുദാബി, 2020 ഒക്ടോബർ 5 (WAM) - വൈറസിനെ നേരിടുന്നതിൽ ലോക സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനും രാജ്യത്തിന്റെ മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ തുടരുന്നതിനും യുഎഇ നേതൃത്വം നല്കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് കൊറോണ വൈറസ്, കോവിഡ് -19, പാൻഡെമിക് അടിച്ചേൽപ്പിച്ച അഭൂതപൂർവമായ വെല്ലുവിളികളെ അതിജീവിക്കാനും പ്രോത്സാഹനങ്ങളാക്കി മാറ്റാനും യുഎഇയുടെ സിവിൽ ഏവിയേഷൻ മേഖല കാര്യമായ ശേഷി പ്രദര്‍ശിപ്പിച്ചു.

ഒക്ടോബർ 5 ന് യുഎഇ സിവിൽ ഏവിയേഷൻ ദിനത്തില്‍, 1932 ൽ ഷാർജയിലെ അൽ മഹത്ത വിമാനത്താവളത്തിൽ രാജ്യത്തെ ആദ്യത്തെ വിമാനത്തിന്റെ വരവ് ആഘോഷിക്കുന്ന വേളയില്‍ കൊറോണ വൈറസ് പ്രതിസന്ധി സമയത്ത് എമിറാത്തി മാനുഷിക സഹായം എത്തിക്കുന്നതിൽ വ്യോമയാന മേഖലയുടെ പങ്ക് ശ്രദ്ധിക്കാം.

വിസ് എയർ, അൽ അറേബ്യ, അബുദാബി എന്നിവയുൾപ്പെടെ ആറ് കാരിയറുകളുടെ പ്രവർത്തനം ഈ മേഖല കൈകാര്യം ചെയ്യുന്നു, ആഗോളതലത്തിലെ അസാധാരണ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ലോകമെമ്പാടും എമിറാത്തി മാനുഷിക സഹായം എത്തിക്കാൻ സഹായിക്കുകയും അതേസമയം എല്ലാ ജീവനക്കാരുടെയും യാത്രക്കാരുടെയും പങ്കാളികളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പ്രതിരോധ നടപടികൾ ഏറ്റെടുക്കുകയും ചെയ്തു.

പ്രസക്തമായ എല്ലാ ദേശീയ അധികാരികളുമായും ഏകോപിപ്പിച്ച് COVID-19 നെ പ്രതിരോധിക്കാൻ ഈ മേഖല, രാജ്യത്തെ വിമാനത്താവളങ്ങളിൽ സാനിറ്റൈസിംഗ് ഗേറ്റുകൾ, ടച്ച്ലെസ് എലിവേറ്ററുകൾ, സ്വയം ശുചിത്വപ്പെടുത്തുന്ന എസ്‌കലേറ്ററുകൾ, തെർമൽ ക്യാമറകൾ, പോളിമറേസ് ചെയിൻ പ്രതികരണം, PCR, പരിശോധനകൾ ഉള്‍പ്പെടെ നിരവധി മുൻകരുതൽ, പ്രതിരോധ നടപടികൾ നടപ്പാക്കിയിട്ടുണ്ട്, പ്രതിസന്ധി ഘട്ടങ്ങളിൽ വിദേശത്തുണ്ടായിരുന്ന എമിറാത്തി പൗരന്മാരെയും സൗഹൃദ രാജ്യങ്ങളിലെ പൗരന്മാരെയും സുരക്ഷിതമായ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ വ്യോമയാന മേഖല ശക്തമാക്കി.

പകർച്ചവ്യാധി ബാധിച്ച 118 രാജ്യങ്ങൾക്ക് ടൺ കണക്കിന് ദുരിതാശ്വാസവും വൈദ്യസഹായവും വ്യോമമാര്‍ഗ്ഗം അയച്ചുകൊണ്ട് യുഎഇ പിന്തുണ നല്കി.

2019 അവസാനത്തോടെ ഈ മേഖല 8,656 പൈലറ്റുമാരും 37,694 ഫ്ലൈറ്റ് അറ്റൻഡന്റുകളും 4,321 എഞ്ചിനീയർമാരുമായി വളര്‍ന്നു. കൂടാതെ 189 വിമാന പരിപാലന കമ്പനികളും 17 പ്രത്യേക മെഡിക്കൽ സെന്ററുകളും 47 പരിശീലന, കൺസൾട്ടൻസി സെന്ററുകളും ഇതില്‍ പ്രവര്‍ത്തിക്കുന്നു.

2019 അവസാനത്തോടെ ലോകത്ത് ഏറ്റവുമധികം രജിസ്റ്റർ ചെയ്ത ബോയിംഗ് 777 വിമാനങ്ങളുള്ള രാജ്യം യുഎഇ ആണ്, 881 എണ്ണം. 27 എയർലൈൻ ലൈസൻസുകളും 105 എയർ കാർഗോ കമ്പനികളും മൂന്ന് ലൈസൻസുള്ള എയർ നാവിഗേഷൻ സ്ഥാപനങ്ങളും ഇവിടെ സജീവമാണ്.

ലോകത്തിലെ സിവിൽ ഏവിയേഷൻ മേഖലയിലെ നേതാക്കളെ ബഹുമാനിക്കുന്ന ഏറ്റവും വലിയ അവാർഡായ ഒരു മില്യൺ യുഎസ് ഡോളർ സമ്മാനമുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഏവിയേഷൻ അവാർഡിനും തുടക്കമിട്ടു.

23 രാജ്യങ്ങളുമായി വ്യോമഗതാഗത ചർച്ചകൾ നടത്തുന്നതിന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഏരിയൽ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട 12 കരാറുകളും ഏഴ് പ്രാരംഭ കരാറുകളും ഒമ്പത് ധാരണാപത്രം, MoU കളും ഒപ്പിട്ടു.

WAM / പരിഭാഷ: Priya Shankar http://wam.ae/en/details/1395302874834

WAM/Malayalam