ചൊവ്വാഴ്ച 24 നവംബർ 2020 - 10:55:39 am

എക്‌സ്‌ക്ലൂസീവ്: അഭയാർഥിക്യാമ്പിൽ ഷേയ്ഖാ ഫാത്തിമയുടെ പേരിട്ട കൊസോവൻ കുഞ്ഞിനെ കൊസോവോ പ്രധാനമന്ത്രി ഓർമ്മിക്കുന്നു

  • info 2
  • kosovo story
  • pic 8
  • pic 6

അബുദാബി, 2020 ഒക്ടോബർ 7 (WAM) - ബാൽക്കണിലെ ക്രൂരമായ യുദ്ധത്തിനിടെ അഭയാർഥിക്യാമ്പിൽ ജനിച്ച ഫാത്തിമ എന്ന കൊസോവൻ പെൺകുട്ടി, ദുഷ്‌കരമായ സമയത്ത് യുഎഇ നൽകിയ പിന്തുണയ്ക്ക് കൊസോവൻ ജനങ്ങളുടെ നന്ദിയുടെ പ്രതീകമാണെന്ന് രാജ്യത്തെ പ്രധാനമന്ത്രി അനുസ്മരിക്കുകയുണ്ടായി.

"[1990 കളുടെ അവസാനം കൊസോവോ-സെർബിയ യുദ്ധ കാലയളവിൽ], ജനറൽ വിമൻസ് യൂണിയൻ (GWU) ചെയർപേഴ്‌സൺ, സുപ്രീം കൗൺസിൽ ഫോർ മദർ‌ഹുഡ് ആന്ദ് ചൈൽ‌ഡ്ഹുഡ് പ്രസിഡന്റ്, ഫാമിലി ഡെവലപ്‌മെന്റ് ഫൌണ്ടേഷൻ, FDF പ്രസിഡന്റ്, എമറേറ്റ്സ് റെഡ് ക്രെസന്റ്, ERC, "മദർ ഓഫ് ദി നേഷൻ" എന്നിവയുടെ ഹോണററി ചെയർ‌പേഴ്സൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഹെർ ഹൈനസ് ഷെയ്ഖ ഫാത്തിമ ബിന്ത് മുബാറക് അൽബേനിയയിലെ കുക്ക്സ് ക്യാമ്പ് സന്ദർശിച്ചന വേളയിൽ ഒരു പെൺകുഞ്ഞ് ജനിച്ചു. കുടുംബം അവൾക്ക് ഫാത്തിമ എന്ന് പേരിട്ടു, "കൊസോവോ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി അവ്ദുള്ള ഹോതി പറഞ്ഞു.

"യുണൈറ്റഡ് അറബ് എമിറേറ്റ്സ് കൊസോവോയിലെ ജനങ്ങൾക്ക് തുടർച്ചയായി നൽകിയ പിന്തുണയോട് ഞങ്ങൾ നന്ദിയുള്ളവരാണ്." അദ്ദേഹം ചൊവ്വാഴ്ച തലസ്ഥാനമായ പ്രിസ്റ്റീനയിൽ നിന്നു എമിറേറ്റ്സ് ന്യൂസ് ഏജൻസി WAMനു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

സ്വാതന്ത്ര്യലബ്ധിക്കുശേഷം യുഎഇയുടെ പിന്തുണ "യുഎഇ (സംഘർഷം സമയത്ത്) മനുഷ്യാവകാശം സംബന്ധിച്ച യുഎൻ കമ്മീഷനിലും സബ് കമ്മീഷനിലും കൊസോവോയെ പിന്തുച്ചു. അന്തരിച്ച പ്രസിഡന്റ് ഷേയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വിവേകം യു‌എൻ സമാധാനപാലനത്തിൽ പങ്കെടുത്ത ആദ്യ അറബ് രാജ്യമാകാൻ യുഎഇയ്ക്ക് പ്രേരണയായി" ഹോതി അനുസ്മരിച്ചു.

കൊസോവോയിലെ യുദ്ധത്തിനുശേഷം നിർമ്മിച്ച ആദ്യത്തെ പുതിയ ആശുപത്രികളിലൊന്നാണ് പ്രിസ്റ്റീനയ്ക്കടുത്തുള്ള പുരാതന നഗരമായ വുഷ്‌ത്രിയിലെ ഷെയ്ഖ് സായിദ് ആശുപത്രി.

"കൊസോവോയുടെ സ്വാതന്ത്ര്യം യുഎഇ അംഗീകരിക്കുകയും അതിന്റെ വിവിധ മേഖലകളിൽ പിന്തുണയും സഹകരണവും തുടരുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ സൗഹൃദം സ്ഥാപിച്ചു," പ്രധാനമന്ത്രി പറഞ്ഞു.

1998-1999 ൽ കൊസോവോയും സെർബിയയും തമ്മിലുള്ള യുദ്ധം അവസാനിച്ചത് നാറ്റോ സെർബിയയ്‌ക്കെതിരെ 78 ദിവസത്തെ വ്യോമാക്രമണം നടത്തിയ ശേഷമാണ്. 2008 ൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനുമുമ്പ് ഒൻപത് വർഷത്തേക്ക് കൊസോവോ ഐക്യരാഷ്ട്രസഭ ഭരണനിർവ്വഹണം നടത്തിയിരുന്നു.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക കൊസോവോ 2018 ൽ അബുദാബിയിൽ എംബസി തുറക്കുകയും അതിന്റെ ആദ്യ അംബാസഡർ 2019 ഏപ്രിലിൽ ചുമതലയേൽക്കുകയും ചെയ്തു.

ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നു. "യുഎഇ പ്രിസ്റ്റീനയിൽ ഒരു എംബസി തുറക്കുമെന്നും സംയുക്ത സാമ്പത്തിക ഫോറം സംഘടിപ്പിക്കുമെന്നും നിക്ഷേപത്തെ പിന്തുണയ്ക്കുമെന്നും യുഎഇയിൽ നിന്ന് പ്രിസ്റ്റീനയിലേക്ക് നേരിട്ട് വിമാന സർവീസുകൾ നടത്താൻ എയർ കമ്പനികളെ പ്രോത്സാഹിപ്പിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു."

തന്റെ രാജ്യത്തിന്റെ അഭിലാഷങ്ങളെയും യുഎഇയുമായുള്ള ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകളെയും സ്പർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, "ഞങ്ങൾ വിജയിക്കാൻ ഉത്സുകരായ ഒരു ചെറിയ, ചലനാത്മക രാജ്യമാണ്, കൃഷി, ടൂറിസം, ബാങ്കിംഗ്, ഖനനം, ഊർജ്ജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം, ആതിഥ്യം തുടങ്ങി നിരവധി മേഖലകളിൽ സാധ്യതകൾ അനാവരണം ചെയ്യാൻ ഞങ്ങൾ തയ്യാറാണ്.

മറ്റ് വിപണികൾ സംയുക്തമായി പര്യവേക്ഷണം ചെയ്യുന്നു "പങ്കാളികളെന്ന നിലയിൽ മറ്റ് വിപണികളിലേക്ക് എത്താൻ ഞങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയും. യുഎഇയുമായി ഒരു വ്യാപാര കേന്ദ്രമായും ജിസിസിയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായും പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു."

2014 നും 2017 നും ഇടയിൽ കൊസോവോയുടെ ധനമന്ത്രിയായി പ്രവർത്തിച്ച ഹോതി പറഞ്ഞു, നിക്ഷേപങ്ങളെ പിന്തുണയ്ക്കുന്നതിൽ യുഎഇ ബാങ്കിംഗ് മേഖല ഒരു പ്രധാന പങ്ക് വഹിച്ചേക്കാം. "ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ സ്ഥാനം കണക്കിലെടുക്കുമ്പോൾ പൊതു, സ്വകാര്യ മേഖലകളിലെ വിനിമയത്തിലൂടെയും വൈദഗ്ധ്യത്തിലൂടെയും സഹകരണം ഏകീകരിക്കുന്നത് നിക്ഷേപങ്ങളും വാണിജ്യ ബന്ധങ്ങളും വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനുള്ള പരിഷ്കാരങ്ങൾ എല്ലാ സാമ്പത്തിക മേഖലകളിലും വിദേശ നിക്ഷേപം ആകർഷിക്കുകയെന്ന പ്രധാന ലക്ഷ്യത്തോടെ 2020 ജൂൺ മുതൽ അദ്ദേഹം നേതൃത്വം നൽകുന്ന അദ്ദേഹത്തിന്റെ സർക്കാർ നിരവധി നിയമനിർമ്മാണ, സാമ്പത്തിക പരിഷ്കാരങ്ങൾ നടത്തിയിട്ടുണ്ട്.

"അനുകൂലമായ നിയമങ്ങൾ, കുറഞ്ഞ നികുതി, വിദ്യാസമ്പന്നരായ തൊഴിൽ ശക്തി, സ്ഥിരത, സുരക്ഷ, കൊസോവയുടെ തന്ത്രപരമായ സ്ഥാനം എന്നിവ നിക്ഷേപം ആകർഷിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു," പ്രധാനമന്ത്രി വിശദീകരിച്ചു.

WAM/ Translation: Ambily Kalayil http://wam.ae/en/details/1395302875442

WAM/Malayalam