ചൊവ്വാഴ്ച 24 നവംബർ 2020 - 11:20:36 am

COVID-19 പകർച്ചവ്യാധി മൂലമുണ്ടാകുന്ന അസാധാരണ അവസ്ഥകൾ പരിഹരിക്കുന്നതിൽ യുഎഇ പ്രാദേശിക നില മെച്ചപ്പെടുത്തി


അബുദാബി, 2020 ഒക്ടോബർ 14 (വാം) - കൊറോണ വൈറസ്, കോവിഡ് -19, പാൻഡെമിക് മൂലമുണ്ടായ അസാധാരണമായ അവസ്ഥയെ നേരിടാന്‍ അന്താരാഷ്ട്ര സഹകരണവും ഐക്യദാര്‍ഢ്യവും പ്രോത്സാഹിപ്പിക്കുന്ന പ്രധാന ആഗോള പങ്കാളികളില്‍ ഒരാളായി യുഎഇ അതിന്റെ പ്രാദേശിക നിലവാരം ഉയർത്തി.

21-ാം നൂറ്റാണ്ടിൽ മനുഷ്യരാശി നേരിട്ട ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി അവസാനിപ്പിക്കുവാന്‍ കാര്യക്ഷമമായ വാക്സിൻ കണ്ടെത്തുവാനുള്ള ആഗോള ശ്രമങ്ങളുടെ പ്രധാന കേന്ദ്രമാണ് അബുദാബി.

ചൈനയിലെയും റഷ്യയിലെയും പ്രമുഖ വാക്സിൻ ഡെവലപ്പർമാരുമായി യുഎഇ പങ്കാളിത്തം സ്ഥാപിച്ചു, ആഗോള പ്രതീക്ഷകൾക്കിടയിൽ ചൈനീസ് വാക്സിൻ, "സിനോഫാർം CNPG," റഷ്യൻ സ്പുട്നിക് വി വാക്സിൻ എന്നിങ്ങനെ നേരത്തെ പ്രഖ്യാപിച്ച രണ്ട് പ്രധാന വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അവസാന ഘട്ടങ്ങൾക്ക് അബുദാബി നിലവിൽ ആതിഥേയത്വം വഹിക്കുന്നു, റഷ്യൻ ഡയറക്റ്റ് ഇന്‍വെസ്റ്റ്മെന്‍റ്ഫണ്ട് സിഇഒ കിരില്‍ ദിമിത്രിയേവ്, യുഎഇ യിൽ റഷ്യൻ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ, വൈറസിന് ഫലപ്രദമായ ചികിത്സ കണ്ടെത്തുന്നതിന് ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ സഹായിക്കുവാനുള്ള യുഎഇയുടെ ശേഷിയിലും വൈദഗ്ധ്യത്തിലുമുള്ള ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്നതാണ് എന്ന് പ്രഖ്യാപിച്ചു.

വൈറസിനെ പ്രതിരോധിക്കുന്നതിൽ മുൻനിര രാജ്യങ്ങളിലൊന്നാണ് യുഎഇയെന്ന് തെളിയിച്ചതായും അബുദാബിയിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും രാജ്യത്തെ പ്രസക്തമായ അധികാരികളുമായി ഏകോപിപ്പിച്ചു വളണ്ടിയർ രജിസ്ട്രേഷൻ പ്രക്രിയ ഉടൻ നടക്കുമെന്നും ദിമിത്രിയേവ് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

വിപുലമായ സർക്കാർ ആശുപത്രികളും മെഡിക്കൽ സെന്ററുകളും നിരവധി സ്വകാര്യ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും നൽകുന്ന വിപുലമായ ആരോഗ്യസംരക്ഷണ സംവിധാനമുള്ളതിനാൽ യുഎഇ ഈ മേഖലയിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ അനുയോജ്യമാണ്.

പകർച്ചവ്യാധി പരിഹരിക്കാനുള്ള യുഎഇയുടെ ശ്രമങ്ങളെ സ്വകാര്യമേഖല പിന്തുണച്ചിട്ടുണ്ട്. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൌഡ് കമ്പ്യൂട്ടിംഗ് കമ്പനിയായ ഗ്രൂപ്പ് G 42, പകർച്ചവ്യാധിക്കെതിരായ മെഡിക്കൽ പരിഹാരങ്ങൾ വികസിപ്പിക്കുന്ന മുൻനിര കമ്പനികളിലൊന്നാണ്.

ചൈനീസ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടത്തിലേക്കുള്ള വോളണ്ടിയര്‍ ലഭ്യത ഈ മേഖലയിലെ യുഎഇയുടെ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിന് കാരണമായി. ആറാഴ്ചയ്ക്കുള്ളിൽ 120 ലധികം ദേശീയതകളിൽ നിന്ന് 31,000 സന്നദ്ധ പ്രവർത്തകരെ റിക്രൂട്ട് ചെയ്തുകൊണ്ട് മൂന്നാം ഘട്ടത്തിന്റെ പ്രാരംഭം വിജയമാക്കി.

യുഎഇ തങ്ങളുടെ നേതൃത്വത്തിന്റെ കാഴ്ചപ്പാട് നിരവധി സംരംഭങ്ങളിലൂടെയും മാനുഷിക പ്രചാരണങ്ങളിലൂടെയും സ്വീകരിച്ചു, അതിൽ മെഡിക്കൽ സപ്ലൈകളുടെ കുറവ് അനുഭവിക്കുന്ന പല രാജ്യങ്ങളുടെയും പകർച്ചവ്യാധിയെ നേരിടാൻ ലക്ഷ്യമിടുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുന്നത് ഉള്‍പ്പെടുന്നു.

കൊറോണ വൈറസ് പ്രഭവകേന്ദ്രങ്ങളിൽ കുടുങ്ങിയ ആളുകളെ ഒഴിപ്പിക്കുകയും വിപണി സ്ഥിരത നിലനിർത്തുന്നതിനും നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ട് നിരവധി പ്രാദേശിക പ്രമേയങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു.

സിനോഫാർം CNPG നിർമ്മിച്ച വാക്‌സിനുകളുടെ ആദ്യ അന്താരാഷ്ട്ര ക്ലിനിക്കൽ ഘട്ടം III പരീക്ഷണങ്ങൾ 2020 ജൂലൈയിൽ യുഎഇ ആരംഭിച്ചു, ഏറ്റവും കൂടുതൽ എക്സ്പോഷർ ഉള്ള വിഭാഗങ്ങൾക്ക് വാക്സിൻ അടിയന്തിരമായി ഉപയോഗിക്കാൻ അംഗീകാരം നൽകി.

WAM/ പരിഭാഷ: Priya Shankar http://wam.ae/en/details/1395302877414

WAM/Malayalam