ചൊവ്വാഴ്ച 24 നവംബർ 2020 - 10:19:03 am

നഗരത്തെ മുഴുവൻ റണ്ണിംഗ് ട്രാക്കാക്കി മാറ്റാന്‍ ദുബായ് ഫിറ്റ്നസ് ചലഞ്ച്


ദുബായ്, 2020 ഒക്ടോബർ 25 (WAM) - ഫിറ്റ്ബിറ്റ്, സിഗ്ന എന്നിവയുമായി സഹകരിച്ച് മായ് ദുബായ് അവതരിക്കുന്ന ദുബായ് റണ്ണിലൂടെ ദുബായ് ഫിറ്റ്നസ് ചലഞ്ച്, DFC, ഏറ്റവും ബൃഹത്തായ, രസകരമായ, നഗരം ചുറ്റിയുള്ള ഓട്ടം ദുബായ് വാസികള്‍ക്കും സന്ദർശകർക്കും വേണ്ടി എത്തിക്കുന്നു.

നവംബർ 27 ന് മുഴുവൻ നഗരവും എല്ലാ പ്രായക്കാർക്കും കഴിവുകൾക്കും ശാരീരികക്ഷമതയ്ക്കും വേണ്ടിയുള്ള വ്യക്തിഗത റണ്ണിംഗ് ട്രാക്കായി മാറും, ദുബായ് ക്രൗൺ പ്രിൻസ്, എക്സിക്യൂട്ടീവ് കൗൺസിൽ ഓഫ് ദുബായ് ചെയർമാൻ എച്ച്എച്ച് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ഫ്ലാഗ്ഷിപ് ഫിറ്റ്നസ് പ്രസ്ഥാനത്തിൽ ചേരാൻ ഇത് കൂടുതല്‍ കാരണങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ചെറുപ്പക്കാർ, കൌമാരക്കാർ, കുടുംബങ്ങൾ, പ്രായമായ താമസക്കാർ, നിശ്ചയദാര്‍ഢ്യവ്യക്തികള്‍ എന്നിവരിപ്പെട്ട മുഴുവൻ ആളുകളെയും അവരുടെ പുതിയ വ്യക്തിഗത നേട്ടങ്ങള്‍ ദുബായ് റൺ ഉപയോഗിച്ച് ആഘോഷിക്കാൻ ക്ഷണിക്കുന്നു. രജിസ്ട്രേഷൻ www.dubairun.com ൽ തുറന്നിരിക്കുന്നു.

നിങ്ങൾ ഇഷ്ടപ്പെടുന്ന റൂട്ട്, ദൂരം, സ്ഥാനം, സുഹൃത്തുക്കളുമായും കുടുംബവുമായും, ആരംഭ സമയം എല്ലാം തിരഞ്ഞെടുത്ത് ഓടുക, ജോഗ് ചെയ്യുക അല്ലെങ്കിൽ നടക്കുക, ആസ്വദിക്കുക. ജെബൽ അലി മുതൽ ജുമൈറ വരെ;ഡൌണ്‍ടൌൺ‌ ടു ദുബായ് ക്രീക്ക് - ഏത് കമ്മ്യൂണിറ്റിയിലും പ്രദേശത്തും നിങ്ങളുടെ ട്രാക്ക് തിരഞ്ഞെടുക്കാം.

ആദ്യമായും പതിവായും ഓടുന്നവരെ ദുബായ് റണ്ണിനായി ഒരുമിക്കാന്‍ സഹായിക്കുന്നതിനായി, 28 ദിവസത്തെ ആറ് പരിശീലന പരിപാടികൾ DFC ആരംഭിക്കുന്നു, ഇത് മേഖലയിലെ പ്രമുഖ പ്രൊഫഷണൽ പരിശീലകരും അത് ലെറ്റുകളും പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. മനൽ റോസ്റ്റം, ടാനിയ ലോല്ല കദ്ദൂറ, അബ്ദുല്ല ബിൻ ഹജ്ജർ, ലൂക്ക് മാത്യൂസ്, ലീ റയാൻ, ലൂക്ക് ഗാഫ്നി എന്നിവര്‍ പരിശീലകരില്‍പ്പെടും. പരിശീലന പരിപാടികൾ ദുബായ് റൺ വെബ്‌സൈറ്റിൽ ലഭ്യമാണ്.

എല്ലാവർക്കും ശാരീരികമായി സജീവമാകുന്നതിന് സുരക്ഷിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന് DFC പ്രതിജ്ഞാബദ്ധമാണ്. പരിപാടിയിലുടനീളം പൊതുജനാരോഗ്യവും സുരക്ഷയും പരമപ്രധാനമായി തുടരും, സാമൂഹിക അകലം ഉൾപ്പെടെ ദുബായ് സർക്കാർ പുറപ്പെടുവിച്ച പ്രതിരോധ ചട്ടങ്ങൾ എല്ലാ റണ്ണുകളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാവരോടും നിർദ്ദേശിക്കുന്നു.

WAM/ പരിഭാഷ: Priya Shankar http://wam.ae/en/details/1395302880348

WAM/Malayalam