ചൊവ്വാഴ്ച 24 നവംബർ 2020 - 10:54:39 am

യു‌എഫ്‌സി പ്രസിഡന്റ് ഡാന വൈറ്റിന് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് സ്വീകരണം നൽകി

  • خالد بن محمد بن زايد يستقبل رئيس الـ"يو إف سي"
  • خالد بن محمد بن زايد يستقبل رئيس الـ"يو إف سي"

അബുദാബി, 2020 ഒക്ടോബർ 26 (WAM) - എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ്, യു‌എഫ്‌സി, പ്രസിഡന്റ് ഡാന വൈറ്റിനെ സ്വീകരിച്ചു. യാസ് ദ്വീപിലെ "റിട്ടേൺ ടു ഫൈറ്റ് ഐലൻഡ്" സമാപനത്തോട് അനുബന്ധിച്ചായിരുന്നു സ്വീകണം നൽകിയത്.

യോഗത്തിൽ അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് ചെയർമാനുമായ മുഹമ്മദ് ഖലീഫ അൽ മുബാറക്, അബുദാബി എക്സിക്യൂട്ടീവ് ഓഫീസിലെ ഡയറക്ടർ ജനറൽ സെയ്ഫ് സയീദ് ഘോബാഷ് എന്നിവർ പങ്കെടുത്തു.

വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള പോരാളികളെ ഒരുമിച്ച് കൊണ്ട് വരികയും ലോകമെമ്പാടുമുള്ള കാഴ്ചക്കാരെ ആകർഷിക്കുകയും ചെയ്ത പരിപാടികളുടെ ഗുണനിലവാരത്തെ ഹിസ് ഹൈനസ് അഭിനന്ദിച്ചു. ശക്തമായ അബുദാബി യുഎഫ്‌സി പങ്കാളിത്തത്തിന് അദ്ദേഹം നന്ദിയും അർപ്പിച്ചു.

കോവിഡ്-19 അനുബന്ധ കാര്യങ്ങൾക്കിടയിലും ആരോഗ്യവും സുരക്ഷയും സംബന്ധിച്ച് ഏറ്റവും ഉയർന്ന മാനദണ്ഡങ്ങളോടെ ഈ വർഷം രണ്ടുതവണ ഫൈറ്റ് ഐലൻഡിന് ആതിഥേയത്വം വഹിച്ചതിന് അബുദാബിക്കുള്ള നന്ദി ഡാന വൈറ്റ് യോഗത്തിൽ അറിയിച്ചു. അബുദാബിയിൽ പോരാട്ടങ്ങൾ തുടരുന്നതിൽ യു‌എഫ്‌സിയ്ക്കുള്ള പ്രതിജ്ഞാബദ്ധത അദ്ദേഹം പ്രകടമാക്കുകയും, യു‌എഫ്‌സിയുടെ പുതിയ ഭവനമെന്ന നിലയിൽ എമിറേറ്റിന്റെ സ്ഥാനം വീണ്ടും ഉറപ്പിക്കുകയും ചെയ്തു.

WAM/Ambily http://wam.ae/en/details/1395302880600

WAM/Malayalam