ചൊവ്വാഴ്ച 24 നവംബർ 2020 - 10:39:40 am

6 ഏഷ്യൻ ഫുട്ബോൾ അസോസിയേഷനുകൾക്ക് UAEFA കോവിഡ് -19 മെഡിക്കൽ സഹായം നൽകുന്നു

  •  الثانيه من مساعدات إتحاد الكره  والهلال الاحمر للاتحادات الفقيره ٢٦-١٠-٢٠٢٠⁩-18.jpg
  • "اتحاد الكرة" يطلق المرحلة الثانية من مبادرة المساعدات الطبية "للاتحادات الآسيوية" دعما لمواجهة "جائحة كورونا"
  • "اتحاد الكرة" يطلق المرحلة الثانية من مبادرة المساعدات الطبية "للاتحادات الآسيوية" دعما لمواجهة "جائحة كورونا"
വീഡിയോ ചിത്രം

അബുദാബി, 2020 ഒക്ടോബർ 27 (WAM) - അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം, കോവിഡ്-19 ബാധിച്ച രാജ്യങ്ങൾക്ക് സഹായം നൽകുന്നതിന്റെ ഭാഗമായി, ഏഷ്യൻ ഫുട്ബോൾ അസോസിയേഷനുകൾക്ക് വൈദ്യസഹായം എത്തിക്കുന്നതിനുള്ള രണ്ടാം ഘട്ട പദ്ധതിയ്ക്ക് യുഎഇയിലെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഫുട്ബോൾ അസോസിയേഷനായ യുഎഇഎഫ്എ തുടക്കം കുറിച്ചു.

വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന് സഹായ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ഇറാഖ്, സിറിയ, യെമൻ, വിയറ്റ്നാം, ഫിലിപ്പീൻസ്, ഗുവാം എന്നിവിടങ്ങളിലെ ആറ് ഏഷ്യൻ ഫുട്ബോൾ അസോസിയേഷനുകളിലേക്ക് യുഎഇഎഫ്എ മെഡിക്കൽ സപ്ലൈകളും കോവിഡ് -19 ടെസ്റ്റ് കിറ്റുകളും അയയ്ക്കും.

മഹാമാരി പ്രതികൂലമായി ബാധിച്ച അസോസിയേഷനുകളുടെ ഭാവി പ്രവർത്തനങ്ങൾക്ക് വേണ്ട സഹായം ഷെയ്ഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുയിമിയുടെ നേതൃത്വത്തിലുള്ള യുഎഇഎഫ്എ ഡയറക്ടർ ബോർഡ് തുടരുമെന്ന് യുഎഇഎഫ്എ ഡയറക്ടർ ബോർഡ് അംഗവും അസോസിയേഷന്റെ ഇന്റർനാഷണൽ റിലേഷൻസ് കമ്മിറ്റി മേധാവിയുമായ സേലം അലി അൽ ഷംസി പറഞ്ഞു. "മാനുഷിക പ്രവർത്തനങ്ങൾ നടത്തുന്നതും വിവിധ രാജ്യങ്ങളിൾക്കിടയിലും ലോകമെമ്പാടുമുള്ള ജനങ്ങൾക്കിടയിലും ഐക്യദാർഢ്യം, സഹകരണം, സാഹോദര്യം എന്നിവ ശക്തിപ്പെടുത്തുന്നതും സംബന്ധിച്ച് പ്രഗൽഭരായ നേതൃത്വത്തിനുള്ള കാഴ്ചപ്പാടിന്റെ ഉത്തമോദാഹരണമാണ് ഈ സംരംഭം."

താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ, നോർത്തേൺ മരിയാന ദ്വീപുകൾ, മാലിദ്വീപ്, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിലെ പകർച്ചവ്യാധി ബാധിച്ച ആറ് ഏഷ്യൻ ഫുട്ബോൾ അസോസിയേഷനുകൾക്ക് കഴിഞ്ഞ സെപ്റ്റംബറിൽ സഹായമെത്തിച്ചുകൊണ്ടാണ് പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമിട്ടത്.

WAM/Ambily http://wam.ae/en/details/1395302880911

WAM/Malayalam