തിങ്കളാഴ്ച 18 ജനുവരി 2021 - 2:53:09 am

യുഎഇയും ഉസ്ബെക്കിസ്ഥാനും സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നു

  • الإمارات و أوزبكستان تعززان فرص ائتمان الصادرات المشتركة
  • الإمارات و أوزبكستان تعززان فرص ائتمان الصادرات المشتركة
വീഡിയോ ചിത്രം

ദുബായ്, 2020 ഒക്ടോബർ 27 (WAM) - ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയിലെ അവസരങ്ങളുടെ പര്യവേക്ഷണത്തിലൂടെയും പരിപോഷണത്തിലൂടെയും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക സഖ്യം സുദൃഢമായി നിലനിറുത്താൻ യുഎഇയിലെയും ഉസ്ബെക്കിസ്ഥാനിലെയും കയറ്റുമതി ക്രെഡിറ്റ് ഏജൻസികളായ, ഇസി‌എകൾ തമ്മിൽ ധാരണയായി.

ഉസ്ബെക്കിസ്ഥാനിൽ യുഎഇ സർക്കാർ വികസിപ്പിച്ചെടുത്ത 147 സംരംഭങ്ങൾ നടപ്പിലാക്കുന്നതിലൂടെ സമ്പദ്‌വ്യവസ്ഥ, ഉൽപ്പാദനം, ബിസിനസ് ഇൻകുബേറ്ററുകൾ എന്നിവ ഉൾപ്പെടുത്തുന്നതിനുള്ള വിപുലീകൃത പങ്കാളിത്തത്തെക്കുറിച്ച് യുഎഇയും ഉസ്ബെക്കിസ്ഥാനും കഴിഞ്ഞ മാസം നടത്തിയ പ്രഖ്യാപിച്ചതിനെ തുടർന്നാണിത്.

യുഎഇ ഫെഡറൽ എക്‌സ്‌പോർട്ട് ക്രെഡിറ്റ് കമ്പനി ഇത്തിഹാദ് ക്രെഡിറ്റ് ഇൻഷുറൻസ്, ഇസി‌ഐയും ഉസ്ബെക്കിസ്ഥാന്റെ എക്‌സ്‌പോർട്ട് ക്രെഡിറ്റ് ഏജൻസി, ഉസ്ബെക്കിസ്ഥാൻ നാഷണൽ എക്‌സ്‌പോർട്ട്-ഇംപോർട്ട് ഇൻഷുറൻസ് കമ്പനി, ഉസ്ബെക്കിൻവെസ്റ്റും തമ്മിലുള്ള ധാരണാപത്രത്തിലൂടെ സാങ്കേതിക സഹായം, പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയ മറ്റ് സഹകരണങ്ങൾക്ക് പുറമേ രണ്ട് ഇസി‌എകൾ തമ്മിലുള്ള തന്ത്രപരമായ പദ്ധതികൾക്കുള്ള സാധ്യതകൾ സൃഷ്ടിക്കും.

ഇസിഐ സിഇഒ മാസ്സിമോ ഫൽസിയോണിയും ഉസ്ബെക്കിൻവെസ്റ്റിൻ്റെ പ്രീ-എക്സ്പോർട്ട് ആൻഡ് ഇമ്പോർട്ട് ഇൻഷുറൻസ് ആദ്യ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ രുസ്തം ഖലികൊവും ആണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

ഉസ്ബെക്കിസ്ഥാനും യുഎഇയും തമ്മിലുള്ള നിലവിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുകയെന്നതാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് , കൂടാതെ പുത്തൻ ബിസിനസ്സ് അവസരങ്ങൾ നിർണ്ണയിക്കാനും യുഎഇയിൽ പുതിയ സഹകരണ പ്രവർത്തനങ്ങൾ വികസിപ്പിക്കാനും ഈ പങ്കാളിത്തം ഒരു വേദി ഒരുക്കുകയും ചെയ്യുന്നു.

വിപുലമായ കയറ്റുമതി ക്രെഡിറ്റ്, ധനസഹായം, നിക്ഷേപ ഇൻഷുറൻസ് ഉൽ‌പ്പന്നങ്ങൾ എന്നിവ സംബന്ധിച്ച് പ്രാപ്യത ഉള്ളതിനാൽ, ഇരു രാജ്യങ്ങളിലെയും കയറ്റുമതി സമൂഹം ഈ പങ്കാളിത്തത്തിൽ നിന്ന് വളരെയധികം നേട്ടമുണ്ടാക്കുന്നു.

ഈ ധാരണാപത്രമനുസരിച്ച്, ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, ബിസിനസ് ബന്ധങ്ങളുടെ പരിപോഷണം; ഇൻഷുറൻസ്, പുനർ‌ ഇൻഷുറൻസ്, മൂന്നാമതൊരു രാജ്യത്ത് ചരക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള കോ-ഇൻ‌ഷുറൻസ് സേവനങ്ങൾ, ഇൻ‌ഷ്വർ ചെയ്ത കയറ്റുമതിക്കാരെ സഹായിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള നിക്ഷേപങ്ങളും സേവനങ്ങളും തുടങ്ങിയവയ്ക്കായുള്ള പരസ്പര അവസരങ്ങളുടെ പര്യവേക്ഷണം; എസ് എം ഇ - കളുടെ പ്രവേശനം സുഗമമാക്കൽ; നല്ല സമ്പ്രദായങ്ങളുടെ പരസ്പര കൈമാറ്റം; സംയുക്ത പരിപാടികളുടെ സംഘാടനം; കയറ്റുമതി ഇൻഷുറൻസ് മേഖലയിലെ നിർദ്ദിഷ്ട പരിഹാര മാർഗ്ഗങ്ങൾ തിരിച്ചറിയൽ തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം സമ്പുഷ്ടമാക്കുന്നതിന് ഇസി‌ഐയും ഉസ്ബെക്കിൻ‌വെസ്റ്റും ഒന്നിച്ച് പ്രവർത്തിക്കും.

"ഉസ്ബെക്കിസ്ഥാന്റെ വൈവിധ്യമാർന്ന വിഭവങ്ങളും വിശാലമായ വിപണി പരിഷ്കാരങ്ങളും രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമായിട്ടുണ്ട്. വർഷങ്ങളായി യുഎഇയുമായി എല്ലായ്പ്പോഴും മികച്ച വ്യാപാര ബന്ധങ്ങൾ പങ്കുവച്ചിട്ടുണ്ട്, ഈ സഖ്യം ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിലെ മറ്റൊരു പ്രധാന കുതിച്ചുചാട്ടമാണ്," യുഎഇയുടെ കയറ്റുമതി വ്യവസായത്തിൽ ഈ തന്ത്രപരമായ സഖ്യത്തിന്റെ പ്രാധാന്യം അടിവരയിട്ട് ഫാൽസിയോണി പറഞ്ഞു.

"ഇസിഐയുമായി ഈ കരാർ ഒപ്പിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, കാരണം ഇത് ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഒരു പുതിയ ഘട്ടത്തെ സൂചിപ്പിക്കുന്നു, ഒപ്പം അവരുടെ നേതൃത്വങ്ങൾ തമ്മിലുള്ള വിജയകരമായ ഉഭയകക്ഷി സഹകരണത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഉസ്ബെക്കിസ്ഥാനും യുഎഇയും എല്ലായ്പ്പോഴും ഒട്ടേറെ പദ്ധതികളിലൂടെ വിവിധ മേഖലകളിലെ വിജ്ഞാനവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതിൽ എപ്പോഴും താൽപ്പര്യം പ്രകടമാക്കാറുണ്ട്, ഈ പുതിയ സംരംഭവും ദീർഘകാലാടിസ്ഥാനത്തിൽ ജനങ്ങൾക്കും ബിസിനസ് സംരഭങ്ങൾക്കും പ്രയോജനകരമാകുന്ന സഖ്യങ്ങളുടെ ഒരു ആഗോള മാതൃക വീണ്ടും എടുത്തുക്കാട്ടുന്നു," ഖലികോവ് പറഞ്ഞു.

യുഎഇ സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ, യുഎഇയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള എണ്ണ ഇതര വിദേശ വ്യാപാര ബന്ധ റിപ്പോർട്ട് അനുസരിച്ച്, 2019 ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര കയറ്റുമതിയും പുനർ കയറ്റുമതിയും യഥാക്രമം 234.9 ദശലക്ഷം ദിർഹത്തിനും 962 ദശലക്ഷം ദിർഹത്തിനും മുകളിൽ എത്തിച്ചേർന്നിട്ടുണ്ട്.

WAM/Ambily http://wam.ae/en/details/1395302880937

WAM/Malayalam