ചൊവ്വാഴ്ച 24 നവംബർ 2020 - 10:53:40 am

പെഷവാറിലെ ഭീകരാക്രമണത്തെ യുഎഇ അപലപിച്ചു


അബുദാബി, 2020 ഒക്ടോബർ 28 (WAM) - വടക്കൻ പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ഒരു മതവിദ്യാലയത്തിൽ ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. ആക്രമണത്തെ തുടർന്ന് കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഈ ക്രിമിനൽ നടപടികളെ യുഎഇ ശക്തമായി അപലപിക്കുകയും മതപരവും മാനുഷികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും നിരാകരിക്കുകയും ചെയ്യുന്നതായി വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഈ ക്രൂരകൃത്യത്തിന് ഇരയായവരുടെ കുടുംബങ്ങളെ മന്ത്രാലയം അനുശോചനം അറിയിക്കുകയും പരിക്കേറ്റ എല്ലാവർക്കും വേഗത്തിലുള്ള സുഖപ്രാപ്തി ആശംസിക്കുകയും ചെയ്തു.

WAM/Ambily http://www.wam.ae/en/details/1395302881316

WAM/Malayalam