ചൊവ്വാഴ്ച 24 നവംബർ 2020 - 10:11:16 am

മൂന്ന് ഏഷ്യൻ ടീമുകളുടെ പരിശീലന ക്യാമ്പുകൾക്ക് UAEFA നവംബറിൽ ആതിഥേയത്വം വഹിക്കും


അബുദാബി, 2020 ഒക്ടോബർ 28 (WAM) - പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായും, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡർ ആയ ഹിസ് ഹൈനസ് ഷേയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പിന്തുണയോടെയും, യുഎഇ ഫുട്ബോൾ അസോസിയേഷൻ, UAEFA, മൂന്ന് ഏഷ്യൻ ടീമുകളുടെ പരിശീലന ക്യാമ്പുകൾ 2020 നവംബർ 4 മുതൽ 18 വരെ നടത്തും.

2022 ലെ ലോകകപ്പിനും 2023 എ.എഫ്.സി ഏഷ്യൻ കപ്പിനും മുമ്പുള്ള ഏഷ്യൻ യോഗ്യതാ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി താജിക്കിസ്ഥാൻ, സിറിയ, ലെബനൻ എന്നീ ദേശീയ ഫുട്ബോൾ ടീമുകൾക്ക് വ്യത്യസ്ത സൗകര്യങ്ങളിൽ പരിശീലനം നൽകുകയും അന്താരാഷ്ട്ര സൌഹൃദ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യും.

WAM/Ambily http://www.wam.ae/en/details/1395302881443

WAM/Malayalam