ചൊവ്വാഴ്ച 24 നവംബർ 2020 - 10:34:17 am

സുസ്ഥിരത-ബന്ധിത സുകുക്ക് നൽകുന്ന ആദ്യത്തെ എയർലൈനായി ഇത്തിഹാദ്


അബുദാബി, 29 ഒക്ടോബർ, 2020 (WAM) - ട്രാൻസിഷൻ ഫിനാൻസ് ഫ്രെയിംവർക്കിന് കീഴിൽ ലോകത്തെ ആദ്യത്തെ ട്രാൻസിഷൻ സുകുക്കും ആഗോള വ്യോമയാന മേഖലയിലെ പ്രഥമ സുസ്ഥിരത-ബന്ധിത ധനസഹായവും സമാരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്‌സ് പ്രഖ്യാപിച്ചു.

2019 ഡിസംബറിൽ ഉയർത്തിക്കാട്ടിയ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ വ്യോമയാന ധനസഹായത്തെ തുടർന്നാണ് ഇത് സാധ്യമാകുന്നത്. സുസ്ഥിര ധനകാര്യത്തിൽ ഒരു വ്യവസായ പ്രധാനിയെന്ന നിലയിൽ ഇത്തിഹാദിന്റെ പങ്ക് കൂടുതൽ സ്ഥിരീകരിക്കുന്നു, ഇത്തിഹാദ് വ്യക്തമാക്കി.

2050 ഓടെ നെറ്റ് സീറോ കാർബൺ ഉദ്വമനം ആക്കാനുള്ള പ്രതിബദ്ധത; 2035 ഓടെ അറ്റ ഉദ്വമനത്തിൽ 50% കുറവ്; 2025 ഓടെ എയർലൈനിന്റെ പാസഞ്ചർ ഫ്ലീറ്റിൽ ഉദ്വ‌വമന തീവ്രതയിൽ 20% കുറവ് തുടങ്ങിയുള്ള ഇത്തിഹാദിന്റെ കാർബൺ റിഡക്ഷൻ ടാർഗെറ്റുകളോട് സുകുക് നിബന്ധനകൾ ബന്ധപ്പെടുത്തി സുസ്ഥിര വ്യോമയാനത്തിനായുള്ള ഇത്തിഹാദിന്റെ നീക്കത്തെ 600 മില്യൺ യുഎസ് ഡോളർ മൂല്യമുള്ള ഇടപാട് പിന്തുണയ്ക്കും.

"സുസ്ഥിരതയും ഉത്തരവാദിത്ത കാലാവസ്ഥാ നടപടിയുമാണ് വ്യോമയാന വ്യവസായം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികൾ. യുഎഇയുടെ ഫ്ലാഗ് കാരിയർ എന്ന നിലയിൽ അബുദാബിയുടെ കാഴ്ചപ്പാടിനനുസൃതമായി വ്യോമയാന രംഗത്തെ സുസ്ഥിര വികസനത്തിന് ഇത്തിഹാദ് പ്രതിജ്ഞാബദ്ധരാണ്," ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആദം ബുകാഡിഡ പറഞ്ഞു.

"സുസ്ഥിരത-ലിങ്ക്ഡ് സുകുക്ക് നൽകുന്നതിലൂടെ, ഇത്തിഹാദ് കോർസിയ (കാർബൺ ഓഫ്‌സെറ്റിംഗ്, റിഡക്ഷൻ സ്കീം ഫോർ ഇന്റർനാഷണൽ ഏവിയേഷൻ) പ്രകാരം നിലവിലുള്ള പ്രതിബദ്ധതകളെ സ്വമേധയാ കൂട്ടിച്ചേർക്കുന്നു, മാത്രമല്ല കാർബൺ ഉദ്വമന തീവ്രത 2017 ബേസ്‌ലൈനിൽ നിന്ന് 20% കുറയ്ക്കാനും ഉത്തരവാദപ്പെട്ടിരിക്കുന്നു."

എച്ച്എസ്ബിസിയും സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കും ജോയിന്റ് ഗ്ലോബൽ കോർഡിനേറ്റർമാരും ജോയിന്റ് സസ്റ്റൈനബിലിറ്റി സ്ട്രക്ചറിംഗ് ഏജന്റുമാരുമായി പ്രവർത്തിച്ചു. അബുദാബി ഇസ്ലാമിക് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് എൻ‌ബിഡി ക്യാപിറ്റൽ, ഫസ്റ്റ് അബുദാബി ബാങ്ക്, എച്ച്എസ്ബിസി, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നിവ ജോയിന്റ് ലീഡ് മാനേജർമാരും ബുക്ക് റണ്ണേഴ്സുമായി പ്രവർത്തിച്ചു. അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് ജോയിന്റ് ലീഡ് മാനേജരായും, മഷ്‌റേക്ക് ബാങ്ക് സാമ്പത്തിക ഉപദേഷ്ടാവായും പ്രവർത്തനം കാഴ്ച വച്ചു.

WAM/Ambily http://www.wam.ae/en/details/1395302881651

WAM/Malayalam