ചൊവ്വാഴ്ച 24 നവംബർ 2020 - 9:56:03 am

24 മണിക്കൂറിൽ 1,312 COVID-19 കേസുകൾ 1,500 രോഗമുക്തി, 3 മരണം


അബുദാബി, 2020 ഒക്ടോബർ 29 (WAM) - അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 130,573 അധിക COVID-19 പരിശോധനകൾ നടത്തിയതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം MoHAP അറിയിച്ചു.

കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രാലയം പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.

ടെസ്റ്റിംഗ് ക്യാമ്പയിന്റെ ഭാഗമായി 1,312 പുതിയ കൊറോണ വൈറസ് കേസുകൾ പ്രഖ്യാപിച്ചു. ഇതോടെ യുഎഇയിൽ രേഖപ്പെടുത്തിയ ആകെ കേസുകളുടെ എണ്ണം 130,336 ആയി.

രോഗം ബാധിച്ച വ്യക്തികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും ഗുരുതരമല്ലാത്ത അവസ്ഥയിലാണെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

COVID-19 സങ്കീർണതകൾ മൂലം 3 മരണങ്ങളും MoHAP പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 488 ആയി.

മരണപ്പെട്ടയാളുടെ കുടുംബത്തെ മന്ത്രാലയം ആത്മാർത്ഥ അനുശോചനം അറിയിച്ചു. COVID-19 രോഗികൾക്ക് വേഗത്തിലും പൂർണമായതുമായ സുഖപ്രാപ്തി ആശംസിച്ച മന്ത്രാലയം സമൂഹത്തിലെ എല്ലാ അംഗങ്ങളോടും ആരോഗ്യ അധികാരികളുമായി സഹകരിക്കണമെന്നും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശങ്ങളും ശാരീരിക അകലവും പാലിക്കണമെന്നും ആവശ്യപ്പെട്ടു.

COVID-19 ൽ നിന്ന് 1,500 പേർ കൂടി പൂർണ്ണമായി സുഖം പ്രാപിച്ചതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 126,147 ആയി.

WAM/Ambily http://www.wam.ae/en/details/1395302881694

WAM/Malayalam