ഞായറാഴ്ച 29 നവംബർ 2020 - 6:00:27 am

ഒ‌എം‌വിയും മുബഡാലയും ബോറാലിസ് ഇടപാട് പൂർത്തിയാക്കി

  • belar1
  • belart

അബുദാബി, 2020 ഒക്ടോബർ 29 (WAM) - അബുദാബി ആസ്ഥാനമായുള്ള സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയായ മുബഡാല ഇൻവെസ്റ്റ്‌മെന്റ് കമ്പനിയും വിയന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംയോജിത എണ്ണ-വാതക കമ്പനിയായ ഒഎംവിയും മുബഡാലയിൽ നിന്നുള്ള പ്രമുഖ ആഗോള രാസ കമ്പനിയായ ബോറാലിസിലെ 39 ശതമാനം അധിക ഓഹരി ഒ‌എം‌വി യ്ക്ക് വേണ്ടി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഇന്ന് പൂർത്തിയാക്കി.

ഈ വർഷം മാർച്ചിൽ പ്രഖ്യാപിച്ച പ്രാരംഭ കരാറിനെത്തുടർന്ന്, പ്രതീക്ഷിച്ച സമയപരിധിയ്ക്ക് അനുസൃതമായി എല്ലാ റെഗുലേറ്ററി ആവശ്യകതകളും അനുസരിച്ചാണ് ഇടപാട് പൂർത്തിയാക്കിയത്. നിലവിൽ ബോറാലിസിൽ ഒ‌എം‌വി 75 ശതമാനം പങ്കാളിത്തവും മുബഡാല 25 ശതമാനം പങ്കാളിത്തവും നിലനിർത്തുന്നു.

ബോറാലിസിൽ 2019 ഡിസംബർ 31 ന് ശേഷം വിതരണം ചെയ്യുന്ന അധിക ഷെയറുകളുമായി ബന്ധപ്പെട്ട എല്ലാ ലാഭവിഹിതങ്ങൾക്കും ഒ‌എം‌വിക്ക് അർഹതയുണ്ട്. ഒ‌എം‌വി അതിന്റെ സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകളിൽ ബോറാലിസിന്റെ ഫലങ്ങൾ പൂർണ്ണമായും ഏകീകരിക്കും. 2019 ൽ ബോറാലിസ് ലോകമെമ്പാടുമായി മൊത്തം 9.8 ബില്യൺ യൂറോയുടെ വിൽപ്പന നടത്തുകയും 872 മില്യൺ യൂറോയുടെ ലാഭം നേടുകയും ചെയ്തു.

"ഈ ഇടപാട് ഉത്തരവാദിത്തമുള്ള നിക്ഷേപകനെന്ന ഞങ്ങളുടെ നയവുമായി നന്നായി യോജിക്കുന്നു, ഈ പങ്കാളിത്തം മൂലം മൂന്ന് കമ്പനികൾക്കും ലഭിക്കുന്ന മൂല്യത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. അവരുടെ മൂല്യ ശൃംഖല വിപുലീകരിക്കുന്നതിനും ആഗോളതലത്തിൽ രാസവസ്തുക്കളുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനുമുള്ള ഒ‌എം‌വിയുടെ നയവുമായി ഞങ്ങൾ യോജിക്കുന്നു. "മുബഡാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി, പെട്രോളിയം ആൻഡ് പെട്രോകെമിക്കൽസ് സിഇഒ മുസബ്ബെ അൽ കാബി പറഞ്ഞു.

"ഈ ഇടപാട് ഞങ്ങളുടെ നയം നടപ്പിലാക്കുന്നതിലെ മറ്റൊരു നാഴികക്കല്ലാണ്. ഇതിലൂടെ ഞങ്ങൾ ഒ‌എം‌വിയുടെ മൂല്യ ശൃംഖലയെ ഉയർന്ന മൂല്യമുള്ള രാസ ഉൽ‌പന്നങ്ങളിലേക്കും പുനരുപയോഗത്തിലേക്കും വ്യാപിപ്പിക്കുന്ന ഒരു സംയോജിതവും സുസ്ഥിരവുമായ ബിസിനസ്സ് മോഡൽ സ്ഥാപിക്കുകയാണ്."ഒ‌എം‌വി എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനും സി‌ഇ‌ഒയുമായ റെയ്‌നർ സീലെ പറഞ്ഞു.

"ഓസ്ട്രിയയിലെ വിയന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോറാലിസ് നിലവിൽ 6,800 ൽ അധികം ജീവനക്കാരുടെ പിന്തുണയോടെ 120 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. അബുദാബി നാഷണൽ ഓയിൽ കമ്പനിയായ അഡ്‌നോക്കിന്റെ സംയുക്ത സംരംഭമായ ബോറോഗുമായും അമേരിക്കയിലെ ടെക്‌സാസിലെ ടോട്ടലുമായുള്ള സംയുക്ത സംരംഭമായ ബെയ്‌സ്റ്റാറുമായും സഹകരിച്ചുകൊണ്ടും കമ്പനി നേരിട്ടും ഉപഭോക്താക്കൾക്ക് സേവനങ്ങളും ഉൽപ്പന്നങ്ങളും നൽകുന്നു.

മോണോമറുകൾക്കും പോളിമറുകൾക്കുമുള്ള ആവശ്യകത ആഗോള തലത്തിൽ അതിവേഗം വളരുകയാണ്. ഒ‌എം‌വി, ബോറാലിസ് സംയുക്ത ഉൽ‌പാദന ശേഷിയിലൂടെ കമ്പനികൾ കൈവരിക്കുന്നത് യൂറോപ്പിലെ എഥിലീൻ, പ്രൊപിലീൻ നിർമ്മാതാക്കളിൽ ഏറ്റവും മുന്നിലുള്ളവർ എന്ന പദവിയും ലോകമെമ്പാടുമുള്ള മികച്ച 10 പോളിയോലിഫിൻ നിർമ്മാതാക്കളിൽ ഒരാളുമെന്ന സ്ഥാനവുമാണ് .

കൂടാതെ, ഒ‌എം‌വിയും ബോറാലിസും സംയുക്തമായി അവരുടെ സാങ്കേതിക പരിജ്ഞാനവും പ്രവർത്തനങ്ങളും ചാക്രിക സമ്പദ്‌വ്യവസ്ഥയിൽ വിപുലീകരിക്കും. റീസൈക്ലിംഗ് പ്ലാന്റുകളായ ഇക്കോപ്ലാസ്റ്റ് (ഓസ്ട്രിയ), എംടിഎം പ്ലാസ്റ്റിക് (ജർമ്മനി), പ്രോജക്ട് സ്റ്റോപ്പ് (ഓഷ്യൻ വേസ്റ്റ്), ഡിസൈൻ ഫോർ റീസൈക്ലിംഗ്, ഡിഎഫ്ആർ, സംരംഭം തുടങ്ങിയ പ്ലാസ്റ്റിക് റീസൈക്ലിംഗിലെ ബോറാലിസിന്റെ പ്രവർത്തനങ്ങൾ, പോസ്റ്റ് കൺസ്യൂമർ-പ്ലാസ്റ്റിക് മുതൽ സിന്തറ്റിക് ക്രൂഡ് വരെ യുള്ള രാസവസ്തുക്കളുടെ റീസൈക്ളിംഗിന്റെ കാര്യത്തിൽ ഒഎംവിയുടെ റീഓയിൽ സാങ്കേതികവിദ്യയ്ക്ക് ഒരു മുതൽക്കൂട്ടാണ്.

WAM/Ambily http://www.wam.ae/en/details/1395302881673

WAM/Malayalam